Full Text
സിവിൽ അപ്പലേറ്റ് അധികാരപരിധി
2021 ലെ 703-704 എന്നീ നമ്പറുകളിലെ സിവിൽ അപ്പീലുകൾ
2020 ലെ 14219-14220 എന്നീ നമ്പറുകളിലെ സ്പെഷ്യൽ ലീവ്
പെറ്റീഷൻ (സി) കളിൽ നിന്നും ഉത്ഭവിച്ചത്
വി. എൻ. പബ്ലിക് ഹെൽത്ത് ആൻഡ്
എഡ്യൂക്കേഷണൽ ട്രസ്റ്റ് മുതൽ പേർ. …. അപ്പീൽ വാദി(കൾ)
വേഴ്സ്സ്
സ്റ്റേറ്റ് ഓഫ് കേരളയും മറ്റുള്ളവരും …. എതിർകക്ഷി(കൾ)
മുതൽ പേർ.
വിധിന്യായം
KRISHNA MURARI, J.
അപ്പീൽ നൽകുവാൻ അനുവാദം .
JUDGMENT
2. കേരള ഹൈക്കോടതി 2020 ലെ 1401, 1413 എന്നീ നമ്പറുകളിലെ റിട്ട് അപ്പീലുകളിൽ പുറപ്പെടുവിച്ച 03.11.2020 ലെ വിധിന്യായത്തിൽ നിന്നും ഉത്തരവിൽനിന്നുമാണ് ഈ അപ്പീലുകൾ ഉണ്ടാകുന്നത്, അതിൽ ടി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ നിർദ്ദേശങ്ങൾ, അപ്പീൽവാദികൾ 2021-2022 അക്കാദമിക് വർഷം മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്‌പരിഗണിക്കുന്ന പരിധിവരെ പരിഷ്കരിച്ചു.
3. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും (ഇനിമുതൽ ‘EC’ എന്ന് പരാമർശിക്കുന്നത്) അഫിലിയേഷന്റെ സമ്മതവും (ഇനി മുതൽ ‘CoA’ എന്ന് പരാമർശിക്കുന്നത്) അപ്പീൽവാദിക്ക് 2020-2021 വർഷത്തേക്ക് അനുവദിക്കണമോ എന്നതാണ് ഞങ്ങളുടെ മുമ്പിൽ പരിഗണനയ്ക്കായി ഉയർന്നുവരുന്ന വിഷയം. പരിഹരിക്കേണ്ട മറ്റ് വിഷയങ്ങൾ ഇവയാണ്: - (i) സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു ഭരണപരമായ പ്രവർത്തി മാത്രമാണോ? (ii) ഒരിക്കൽ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പിൻവലിക്കാൻ കഴിയുമോ?
4. വസ്തുതകൾ ചുരുക്കത്തിൽ: - ആരോഗ്യം, വൈദ്യം എന്നിവയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ട്രസ്റ്റാണ് അപ്പീൽവാദി. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന്, 2006 ൽ പാലക്കാട് ജില്ലയിലെ വാളയാറിൽ 300 കിടക്കകളുള്ള ആശുപത്രി സ്ഥാപിച്ചതായി അപ്പീൽവാദി അവകാശപ്പെടുന്നു. അപ്പീൽവാദിയുടെ കേസ് അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥലത്ത് ഏർപ്പെടുത്തുകയും, 2006 മുതൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും, 'EC’ യും 'CoA' യും നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെയും ഏകപക്ഷീയവും വിവേചനപരവുമായ നടപടി കാരണം ടി ശ്രമം ദയനീയമായി പരാജയപ്പെട്ടു. നിലവിൽ, അപ്പീൽവാദികളുടെ ആശുപത്രിയിൽ 76 ഡോക്ടർമാരും 380 നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫുകളും, 4 പ്രധാന ഓപ്പറേഷൻ തിയറ്ററുകളും, 2 മൈനർ ഓപ്പറേഷൻ തിയറ്ററുകളും, കൂടാതെ ഒരു മെഡിക്കൽ കോളേജ് നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. 24.01.2004 ൽ അപ്പീൽവാദികൾക്ക് ആദ്യമായി 100 സീറ്റുകൾക്കുള്ള 'EC' നൽകി. എന്നിരുന്നാലും, ഇത് നിർദ്ദിഷ്ട ഫോർമാറ്റിൽ അല്ലാതിരുന്നതിനാൽ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (ഇനി മുതൽ ‘എം.സി.ഐ.’ എന്ന് പരാമർശിക്കുന്നത്) അപ്പീൽവാദികളുടെ അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചു. 100 സീറ്റുകൾക്ക് 18.06.2009 ൽ അപ്പീൽവാദികൾക്ക് വീണ്ടും ഇ. സി നൽകി. ആയത് നിശ്ചിത സമയപരിധിക്കപ്പുറമായിരുന്നതിനാൽ, ഇത് വീണ്ടും എംസിഐ നിരസിച്ചു. 12.01.2011 തീയതിയി ലെ ഒരു ഇ. സി. അപ്പീൽവാദികൾക്ക് വീണ്ടും നൽകി. എന്നിരുന്നാലും, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസ് (ഇനിമുതൽ ‘KUHS’ എന്ന് പരാമർശിക്കുന്നത്) കോളേജ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ സമയപരിധി കഴിഞ്ഞ് കാലതാമസത്തോടെ ‘CoA’ അനുവദിച്ചു. 12.01.2011 ലെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് 2011-2012 2012-2013 എന്നീ അധ്യയന വർഷങ്ങളിലേക്ക് മാത്രമേ സാധുതയുള്ളുവെന്നത് ചൂണ്ടിക്കാണിക്കുന്നത് ഉചിതമായിരിക്കും. ഇസി സാധുതയുള്ളതായിരുന്ന 2011-2012, 2012-2013 എന്നീ അധ്യയന വർഷങ്ങളിൽ കോളേജ് സ്ഥാപിക്കുന്നതിൽ അപ്പീൽ വാദി പരാജയപ്പെട്ടുവെന്നത് സമ്മതിച്ച വസ്തുതയാണ്. ഒരു ക്ലറിക്കൽ പിശക് അടങ്ങിയിട്ടുണ്ടായിരുന്ന പുതുക്കിയ ഒരു ഇസി സംസ്ഥാന സർക്കാർ 10.06.2014 ന് പുറപ്പെടുവിച്ചു, ആയത് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കേണ്ടതായ തീയതിക്ക് ശേഷം, 11.12.2015 ന് കാലതാമസത്തോടെ ശരിയാക്കി. അനന്തരഫലമായി, 2014-2015 അധ്യയന വർഷത്തേക്കുള്ള അപേക്ഷ എംസിഐ മടക്കി / നിരസിച്ചു. 2015-2016 വർഷത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് അപ്പീൽവാദി നൽകിയ അപേക്ഷ, നിർദ്ദേശത്തോടൊപ്പം സമർപ്പിച്ച COA, 2015-2016 അധ്യയന വർഷത്തിലേക്ക് സാധുതയുള്ളതല്ല എന്ന കാരണത്താൽ ഇന്ത്യാ ഗവൺമെന്റ്, 17.10.2014 ലെ കത്ത് മുഖേന മടക്കികൊണ്ട്, 2016-2017 അധ്യയന വർഷത്തേക്കുള്ള ഒരു പുതിയ അപേക്ഷ സമർപ്പിക്കാൻ അപ്പീൽവാദികളെ കൊണ്ടെത്തിച്ചു. ഈ ഘട്ടത്തിൽ അപ്പീൽവാദികൾ ഹൈക്കോടതിക്ക് മുമ്പാകെ 2014 ലെ 29462-)o നമ്പർ റിട്ട് ഹർജി നൽകിയിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്, ആയതിൽ, അപേക്ഷ താൽക്കാലികമായി പരിഗണിക്കാൻ എംസി ഐ യോട് നിർദ്ദേശിച്ചുകൊണ്ട് 22.11.2014 ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും പുതിയ CoA അനുവദിക്കുന്നതിനുവേണ്ടി പരിശോധന നടത്തുന്നതിനായി KUHS ന് കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എന്നിരുന്നാലും, പുതിയ CoA അനുവദിക്കാൻ കഴിഞ്ഞില്ല, കാലക്രമേണ നിവേദനം ഫലപ്രദമല്ലാതായി. 2016-2017 അധ്യയന വർഷത്തിൽ KUHS അപ്പീൽവാദിക്ക് താൽക്കാലിക CoA നൽകി. ഇസിയെ സംബന്ധിച്ചിടത്തോളം, ടി അക്കാദമിക് വർഷത്തിലേക്ക്, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായിരുന്ന 31.08.2015 ൽ, സംസ്ഥാന സർക്കാർ ഇത് നൽകി, ആയത് തെറ്റായ ഫോർമാറ്റിലായിരുന്നു. 2015 ലെ 25705 നമ്പറായി റിട്ട് ഹർജി ഫയൽ ചെയ്ത് അപ്പീൽവാദി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി 25.11.2015 ലെ ഉത്തരവ് മുഖേന ഫോർമാറ്റ് ശരിയാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയും അപ്പീൽവാദിയുടെ അപേക്ഷ പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. 11.12.2015 ന് പുതുക്കിയ ഇസി അപ്പീൽ വാദിക്ക് നൽകി. എന്നിരുന്നാലും, സർ ട്ടിഫിക്കറ്റ് കാലതാമസത്തോടെ നൽകിയെന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബാധ്യസ്ഥമല്ല എന്ന കാരണത്താൽ 2016 ലെ 5326 നമ്പർ എസ് എൽ പി (സി) എംസി ഐ ഫയൽ ചെയ്തു. ടി എസ് എൽ പിയിൽ നിന്ന് ഉടലെടുത്ത 2016 ലെ 3964 -)o നമ്പർ സിവിൽ അപ്പീൽ, 18.04.2016 ലെ വിധിന്യായത്തിൽ അനുവദിക്കുകയും, വിമർശിക്കപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. സമയ വ്യവസ്ഥ അനുസരിച്ച്, എംസി ഐയുടെ റെഗുലേഷനുകളിലെ വ്യവസ്ഥകൾ ക്കനുസൃതമായി അടുത്ത അക്കാദമിക് വർഷത്തേക്ക് ഒരു പുതിയ അപേക്ഷ സമർപ്പിക്കാൻ ഇത് അപ്പീൽവാദിയെ കൊണ്ടെത്തിച്ചു. സംസ്ഥാന സർക്കാരും KUHS ഉം തന്റെ അപേക്ഷ പരിഗണിച്ചില്ലെന്നാരോപിച്ച് 21581/ 2017, 22103 /2017 എന്നീ നമ്പറുകളിലായി റിട്ട് ഹർജി (സി) കൾ ഫയൽ ചെയ്ത് അപ്പീൽവാദി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. 28.09.2017 തീയതിയിലെ ഉത്തരവിലൂടെ, ഇസി പുതുക്കുന്നതിനായി അപ്പീൽവാദി നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചു. 28.09.2017 തീയതിയിലെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽവാദി 2017 ലെ 40290-)o നമ്പറായി മറ്റൊരു റിട്ട് ഹർജി (സി) ഫയൽ ചെയ്തു.ആയത് തീർപ്പാക്കി. എന്നിരുന്നാലും, അതിൽ പാസാക്കിയ ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിട്ട് അപ്പീലുകളിൽ, അതായത്, 2018 ലെ റിട്ട് അപ്പീൽ നമ്പർ 1371, 2018 ലെ റിട്ട് അപ്പീൽ നമ്പർ 1370 എന്നിവയിലൂടെ സ്റ്റേ ചെയ്തു. 2020-2021 അധ്യയന വർഷത്തിൽ EC, CoA എന്നിവ അനുവദിക്കുന്നതിന്, യഥാക്രമം സംസ്ഥാന സർക്കാരിനും KUHS നും മുമ്പായി അപ്പീൽവാദി വീണ്ടും അപേക്ഷ നൽകി. നടപടിയൊന്നും എടുക്കാത്തെ വന്നപ്പോൾ, തന്റെ അപേക്ഷ പരിഗണിക്കാൻ KUHS നെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽവാദി 2019 ലെ 18238 -)o നമ്പർ റിട്ട് ഹർജി ഫയൽ ചെയ്തു. EC അനുവദിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാൻ സംസ്ഥാന സർക്കാരിനെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് 2019 ലെ 23460 -)o നമ്പർ റിട്ട് പെറ്റീഷനും ഫയൽ ചെയ്തു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുമ്പാകെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞു എന്ന കാരണത്താൽ, 05.09.2019 തീയതിയിലെ ഉത്തരവിലൂടെ KUHS നെതിരായി നിർദ്ദേശം ആവശ്യപ്പെട്ട 2019 ലെ 18238-)o നമ്പർ റിട്ട് ഹർജി തള്ളി. ഉത്തരവ് സ്വീകരിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനെ നിർദ്ദേശിച്ചുകൊണ്ട്, 04.09.2019 ലെ ഉത്തരവിലൂടെ, 23460 -)o നമ്പർ റിട്ട് ഹർജി തീർപ്പാക്കി. ഇതിനിടയിൽ, ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയം കൂടി അനുവദിച്ചുകൊണ്ട് എംസി ഐയിൽ നിന്ന് അപ്പീൽവാദിക്ക് 09.09. 2019 തീയതിയിൽ ഒരു കത്ത് ലഭിച്ചു. 2020-2021 അക്കാദമിക് വർഷത്തേക്കുള്ള CoA പരിഷ്കരിക്കുന്നതിന് KUHS- നെ നിർദ്ദേശിക്കുന്നതിനാവശ്യപ്പെട്ടുകൊണ്ട് അപ്പീൽവാദി വീണ്ടും 2019 ലെ 25254-)o നമ്പർ റിട്ട് ഹർജി തിരഞ്ഞെടുത്തു, അതിൽ അപ്പീൽ വാദിയുടെ അപേക്ഷ പരിഗണിക്കുന്നതിന് ഒരു ഇടക്കാല നിർദ്ദേശം പുറപ്പെടുവിച്ചു. 27.09.2019 ലെ ഉത്തരവിലൂടെ, KUHS അപ്പീൽവാദിയുടെ അപേക്ഷ നിരസിച്ചു. ആത്യന്തികമായി, 27.09.2019 തീയതിയിലെ ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തോടെ അപ്പീൽവാദി 2019 ലെ 25254-)o നമ്പർ റിട്ട് ഹർജി പിൻവലിച്ചു. 01.10.2019 ലെ ഉത്തരവിലൂടെ, EC അനുവദിക്കുന്നതിനായി അപ്പീൽവാദി നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചു. അപ്പീൽവാദി വീണ്ടും 2019 ലെ 27266 ലെ റിട്ട് ഹർജി സമർപ്പിച്ചുകൊണ്ട്, EC അനുവദിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച 01.09.2019 ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. EC പുതുക്കാൻ സംസ്ഥാന സർക്കാരിനോട് കൽപ്പിക്കാനുള്ള മാൻഡമസ് നിവൃത്തിക്കുവേണ്ടിക്കൂടി കൂടുതലായി അപേക്ഷിച്ചു. KUHS പാസാക്കിയ 27.09.2019 ലെ ഉത്തരവ് 2019 ലെ 29098 -)o നമ്പർ റിട്ട് പെറ്റീഷനിൽ ചോദ്യം ചെയ്യപ്പെട്ടു. 19.11.2019 ലെ ഉത്തരവിലൂടെ, 30.11.2019 നോ, അതിന് മുമ്പോ അപ്പീൽ വാദിക്ക് ഇസി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ടും, പുതുക്കിയ ഇസി കൃത്യസമയത്ത് സ്വീകരിച്ചതുപോലെ അംഗീകരിക്കാൻ എംസിഐയോട് നിർദ്ദേശിച്ചുകൊണ്ടും 2019 ലെ 27266 -)o നമ്പർ റിട്ട് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ ഉത്തരവിനെതിരെ സംസ്ഥാനം സമർപ്പിച്ച റിട്ട് അപ്പീൽ ഡിവിഷൻ ബെഞ്ച് 05.12.2019 ലെ വിധിന്യായത്തിലൂടെ തള്ളി, ആയത് 2019 ലെ എസ് എൽ പി (സി) നമ്പർ 3008 ൽ ചോദ്യം ചെയ്യപ്പെട്ടു. EC, CoA എന്നിവ ആവശ്യപ്പെടാതെ അപേക്ഷകന്റെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് എംസിഐയെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽവാദി 2019 ലെ 34275 നമ്പറായി മറ്റൊരു റിട്ട് ഹർജി ഫയൽ ചെയ്തു. EC, CoA എന്നിവ നിർബന്ധിക്കാതെ അപേക്ഷകന്റെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് എംസി ഐയ്ക്കും യൂണിയൻ ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകികൊണ്ട് ടി റിട്ട് ഹർജി 13.12.2019 ലെ വിധിന്യായത്തിലൂടെ തീർപ്പാക്കിയിരുന്നു. ഇതാണ് 2019 ലെ എസ് എൽ പി(സി) നമ്പർ 30008 യുടെ പരിണിതഫലത്തിന് വിഷയമാക്കിയത്. 13.12.2019 ലെ ഇടക്കാല ഉത്തരവിനെ സംസ്ഥാന സർക്കാർ ഈ കോടതിക്ക് മുമ്പാകെ ചോദ്യം ചെയ്തു. 07.08.2020 തീയതിയിലെ വിധിന്യായത്തിലൂടെയും ഉത്തരവിലൂടെയും, ഈ കോടതി 2019 ലെ 34275-)o നമ്പർ റിട്ട് ഹർജി (സി) യിലും, 2019 ലെ 2443-)o നമ്പർ റിട്ട് അപ്പീലിലും പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കുകയും, 2019 ലെ റിട്ട് ഹർജി നമ്പർ 27266, 2019 ലെ റിട്ട് ഹർജി നമ്പർ 29098, 2019 ലെ റിട്ട് ഹർജി നമ്പർ 34275 എന്നി മൂന്ന് റിട്ട് ഹർജികൾ ഒരുമിച്ച് കേട്ട് ഒടുവിൽ തീരുമാനിക്കാനും നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ഈ കോടതിയുടെ മേൽപ്പറഞ്ഞ വിധിക്കും ഉത്തരവിനും അനുസൃതമായി, ഹൈക്കോടതി സിംഗിൾ ജഡ്ജി ഇക്കാര്യങ്ങൾ കേൾക്കുകയും 12.10.2020 ലെ പൊതുവായ വിധിന്യായത്തിലൂടെ 2019 ലെ 29098-)o നമ്പർ റിട്ട് ഹർജിയും 2019 ലെ 34275-)o നമ്പർ റിട്ട് ഹർജിയും തള്ളുകയും ചെയ്തു. അതേസമയം, ഒരു പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് എൻ ഒ സി യും ഇസിയും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ 01.10.2019 ലെ ഉത്തരവ് നിർവ്വീര്യമാക്കുകയും റദ്ദാക്കുകയും ചെയ്തുകൊണ്ടും, കൂടാതെ അപ്പീൽവാദിക്ക് EC നൽകുക/ പുതുക്കുക എന്ന് സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ടും, മേൽ പരിധി വരെ 2019 ലെ 27266-)o നമ്പർ റിട്ട് ഹർജി അനുവദിക്കുകയും ചെയ്തു. തർക്കം ഉന്നയിക്കുന്ന 2020-2021 അധ്യയന വർഷത്തിനുപകരം 2022-2023 അക്കാദമിക് വർഷത്തിലേക്ക് അപേക്ഷിക്കാൻ സിംഗിൾ ജഡ്ജി അവസരം നൽകി. അപ്പീൽവാദി സമർപ്പിച്ച റിവ്യൂ ഹർജി തള്ളി. 2020 ലെ റിട്ട് അപ്പീൽ നമ്പർ 1413, 2020 ലെ റിട്ട് അപ്പീൽ നമ്പർ 1401 എന്നി രണ്ട് റിട്ട് അപ്പീലുകൾ ഫയൽ ചെയ്തുകൊണ്ട് അപ്പീൽവാദി സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു. 2020-2021 വർഷത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള സമയപരിധി ഇതിനകം അവസാനിച്ചതിനാൽ, ടി അക്കാദമിക് സെഷനുമായി ബന്ധപ്പെട്ട് യാതൊരു നിവൃത്തിയും നൽകാനാവില്ല എന്ന സിംഗിൾ ജഡ്ജിയുടെ കണ്ടെത്തലായിരുന്നു പ്രധാന വെല്ലുവിളി. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 03.11.2020 തീയതിയിലെ പൊതുവായ വിധിന്യായത്തിലൂടെയും അന്തിമ ഉത്തരവിലൂടെയും, സിംഗിൾ ജഡ്ജിയുടെ നിർദ്ദേശത്തെ, 2021-2022 അക്കാദമിക് വർഷത്തേക്ക് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാൻ പ്രതികളെ നിർദ്ദേശിക്കുന്ന പരിധി വരെ പരിഷ്കരിച്ചു. ഡിവിഷൻ ബെഞ്ച്, 2020-2021 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ അപ്പീൽവാദിക്ക് അനുമതി നൽകാൻ വിസമ്മതിച്ചപ്പോൾ, സംസ്ഥാനത്തിനും സർവ്വകലാശാലയ്ക്കും സംയുക്തമായി പരിശോധന നടത്തുന്നതിനും, അവശ്യ സർട്ടിഫിക്കറ്റും, 2021-22 ലേക്ക് അഫിലിയേഷനുള്ള അനുവാദം നൽകുകയും ചെയ്യാമോ എന്നതിനുമുള്ള സമയബന്ധിത നിർദ്ദേശങ്ങൾ നൽകി.
5. 2020-2021 അധ്യയന വർഷത്തേക്കുള്ള നിവൃത്തി നിരസിച്ചതിൽ വ്രണപ്പെട്ട് അപ്പീൽവാദി അപ്പീലുമായി ഞങ്ങളുടെ മുമ്പാകെ വന്നിട്ടുള്ളതാണ്.
6. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത് ഒരു മിനിസ്റ്റീരിയൽ ജോലിയാണെന്നും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രസർക്കാരിനെ സാക്ഷ്യപ്പെടുത്തേണ്ടതിലേക്കായി ഇസിയുടെ ഉദ്ദേശ്യം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നുമാണ് സീനിയർ അഭിഭാഷകൻ ശ്രീ ശ്യാം ദിവാൻ അപ്പീൽവാദിക്കുവേണ്ടി മുന്നോട്ടുവച്ച പ്രാഥമിക വാദങ്ങൾ. 2015 ൽ തന്നെ അപ്പീൽവാദികൾക്ക് സംസ്ഥാന സർക്കാർ EC യും യൂണിവേഴ്സിറ്റി CoA യും നൽകിയതിനാൽ 2020 ലും ഇതിന് അർഹതയുണ്ടായിരുന്നുവെന്ന് കൂടുതലായി സമർപ്പിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന്റെ അഭിലഷണീയത, സാധ്യത എന്നിവയെക്കുറിച്ചും, ഒരു മെഡിക്കൽ കോളേജ് നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് ക്ലിനിക്കൽ മെറ്റീരിയലുകളുടെയും ലഭ്യതയെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലും മാത്രമേ സംസ്ഥാന സർക്കാർ പരിഗണിക്കൂ എന്നും. ഏതെങ്കിലും പോളിസി പരിഗണനയുടെ പേരിൽ സംസ്ഥാന സർക്കാരിന് ഇത് തടയാൻ കഴിയില്ലെന്നും കൂടി ഇസി ഇഷ്യു ചെയ്യുന്ന സമയത്ത് സമർപ്പിക്കപ്പെടുന്നു. Thirumuruga Kirupananda Variyar Thavathiru Sundara Sawmigal Medical Educational & Charitable Trust Vs. State of Tamil Nadu & Ors.[1] എന്ന കേസിൽ ഈ കോടതി നടത്തിയ ഇനിപ്പറയുന്ന നിരീക്ഷണങ്ങളിൽ വിശ്വാസമർപ്പിച്ചു. “34. പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സ്കീമിൽ, യോഗ്യതാ മാനദണ്ഡങ്ങൾക്കായുള്ള വ്യവസ്ഥകളിലൊന്ന്, നിർദ്ദിഷ്ട കോളേജ് നിർദ്ദിഷ്ട സ്ഥലത്ത് ഉണ്ടായിരിക്കാനുള്ള അഭിലഷണീയതയെയും സാധ്യതയെയും സംബന്ധിച്ച എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിൽ നിന്ന് നേടണം എന്നതാണ് എന്നത് സംശയമില്ലാത്ത സത്യമാണ്.……… പദ്ധതി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന്, നിർദ്ദിഷ്ട മെഡിക്കൽ കോളേജ് നിർദ്ദിഷ്ട സ്ഥലത്ത് സ്ഥാപിക്കാനുള്ള അഭിലഷണീയതയും സാധ്യതയും മാത്രമേ സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതുള്ളൂ. ഏതെങ്കിലും പോളിസി പരിഗണനയുടെ പേരിൽ' സംസ്ഥാന സർക്കാരിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാൻ കഴിയില്ല, കാരണം പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലെ പോളിസി ഇപ്പോൾ കേന്ദ്രസർക്കാരിൽ മാത്രം നിക്ഷിപ്തമാണ് ”ൻ
7. ഒരിക്കൽ അനുവദിച്ചതും പുറപ്പെടുവിച്ചു കഴിഞ്ഞതുമായ ഇസി പിൻവലിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും അത് സാധുവായി തുടരുമെന്നും അപ്പീൽവാദിക്കുവേണ്ടി കൂടുതലായി വാദിച്ചു. വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി, Chintpurni Medical College & Hospital & Anr. Vs. State of Punjab & Ors.[2] എന്ന കേസിൽ വിശ്വാസമർപ്പിച്ചു.; "ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള അനുവദം ഇല്ലാതാക്കുന്ന ഫലമുളവാക്കുന്ന തരത്തിൽ ഏതെങ്കിലും അധികാരം വിനിയോഗിക്കാൻ, വെറും ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന ഒരു സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും അതോറിറ്റിയെ അനുവദിക്കുന്നത് അനുവദനീയമല്ല. അതിനാൽ, സംസ്ഥാന സർക്കാർ നേരിട്ടോ അല്ലാതെയോ ചെയ്യാൻ പാടില്ല. മാത്രമല്ല, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സർക്കാരിനെ സാക്ഷ്യപ്പെടുത്തേണ്ടതിലേക്കായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ ഉദ്ദേശ്യം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇതിനപ്പുറം പോകുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് ന്യായമാണെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തിയാൽ, കോളേജ് സ്ഥാപിക്കുന്നതിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടുള്ള ഘട്ടത്തിൽ പറയാൻ കഴിയില്ല. അത്തരമൊരു സ്ഥാപനം ന്യായമാണെന്നുള്ള ഒരു സംസ്ഥാന ഗവൺമെന്റിന്റെ ഉറപ്പിനെത്തുടർന്ന് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന ഒരു വ്യക്തിയോട്, പിന്നീട് ഒരു ഘട്ടത്തിൽ, അങ്ങനെ ചെയ്യാൻ അനുവദിക്കാൻ ഒരു ന്യായീകരണവുമില്ലെന്ന് പറയാൻ കഴിയില്ല. മാത്രമല്ല, 1 1 (1996) 3 SCC 15
വഞ്ചന കേസുകളിൽ ഒഴികെ, ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അത് ഉപയോഗിച്ചുകഴിഞ്ഞാൽ അത് തീർന്നുപോയതായി കണക്കാക്കേണ്ട ഒരു അധികാരമായാണ് കാണുന്നത്. ഇക്വിറ്റി, ഫെയർനസ്, പ്രോമിസറി എസ്റ്റോപ്പെൽ എന്നിവയുടെ നിയമങ്ങൾ ഈ കോടതിയെ വിപരീത വീക്ഷണം നടത്താൻ അനുവദിക്കുന്നില്ല. ”
8. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ CoA ഇഷ്യു ചെയ്യുന്നതിനായി 2-)o നമ്പർ എതിർകക്ഷി/ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷയുടെ വ്യാപ്തിയിലേക്കും ഞങ്ങളുടെ ശ്രദ്ധ കൊണ്ടുവരുകയുണ്ടായി. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ മേഖലയും നിയന്ത്രിക്കുന്നത് എംസി ഐ നിയമമാണ്, കൂടാതെ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മെഡിക്കൽ കൗൺസിലിലും കേന്ദ്രസർക്കാരിലും നിക്ഷിപ്തമാണ്, സർവകലാശാലയുടെ പങ്ക് അഫിലിയേഷൻ അനുവദിക്കുന്നതിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, അഫിലിയേഷൻ ഒരു യോഗ്യതാ മാനദണ്ഡം മാത്രമാണ്, മാത്രമല്ല ഇപ്പോഴത്തെ കേസിൽ കാണുന്നതുപോലെ എംസിഐയുടെ പങ്ക് സർവകലാശാലയ്ക്ക് സ്വയം റദ്ദാക്കാൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾ, മാനേജെരിയലും സാമ്പത്തികവുമായിട്ടുള്ള ശേഷികൾ മുതലായവ വിലയിരുത്തുന്ന എംസിഐ യുടെ പരിശോധനയും അതിന്റെ ശുപാർശ സമർപ്പിക്കുന്നതിനും ചെയ്യേണ്ടതെല്ലാം എംസിഐ ആക്ടിലും റെഗുലേഷൻസിലും ഉണ്ടെന്ന് അദ്ദേഹം സമർപ്പിക്കുന്നു. 9.. EC/CoA നൽകൽ ഒരു തരത്തിലും കാര്യനിർവ്വഹണപരമായ ജോലിയല്ലെന്ന് എതിർകക്ഷി-സ്റ്റേറ്റിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്രീ ജയ്ദീപ് ഗുപ്ത, സമർപ്പിക്കുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അപ്പീൽവാദി പൂർത്തീകരിച്ചിട്ടുണ്ടെന്നും, പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും മറ്റ് ക്ലിനിക്കൽ സാമഗ്രികളും പര്യാപ്തമാണെന്നും സംസ്ഥാന സർക്കാർ സ്ഥിരീകരിക്കേണ്ടതും സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. എംസി ഐ നിർദ്ദേശിച്ച പ്രകാരം മെഡിക്കൽ കോളേജിന് ശരിയായ സൗകര്യം നൽകാൻ കഴിയുന്നില്ലെങ്കിൽ, പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള വർഷത്തിൽ ഇതര മെഡിക്കൽ കോളേജുകളിൽ സ്ഥലം കണ്ടെത്തേണ്ടിവരുമെന്ന് ഒരു ഉറപ്പ് നൽകേണ്ടതുണ്ട്. മേൽപ്പറഞ്ഞവയെ പിന്തുണയ്ക്കുന്നതിനായി, ആന്ധ്രാപ്രദേശ് സർക്കാർ v. മെഡ് വിൻ എജ്യുക്കേഷണൽ സൊസൈറ്റിയും മറ്റുള്ളവരും എന്ന കേസിലെ ഈ കോടതിയുടെ വിധിന്യായത്തിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്3.
10. തിരുമുരുഗ കേസിലെ (മേൽ പരാമർശം) വിധി, 1999 ൽ രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാരിനും പ്രാദേശിക സർവകലാശാലയ്ക്കും മേൽ ചുമത്തിയ
ഉത്തരവാദിത്തത്തവുമായി ബന്ധപ്പെട്ട് നല്കിയതല്ലെന്ന് ശ്രീ. ഗുപ്ത കൂടുതലായി വാദിക്കുന്നു. 1956 ലെ മെഡിക്കൽ കൗൺസിൽ ആക്റ്റിലെ 10 (എ)-)o വകുപ്പ് വന്നതിനുശേഷം, ഒരു മെഡിക്കൽ കോളേജ് അനുവദിക്കാനുള്ള നയപരമായ തീരുമാനം എംസിഐയുടെ ശുപാർശ പ്രകാരം ഏറ്റെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും, സംസ്ഥാന സർക്കാരിന് അത്തരം അപേക്ഷകൾ നിരസിക്കാൻ കഴിയില്ല എന്നത് മാത്രമാണ് ഈ വിധിന്യായത്തിന്റെ യുക്തി. 2020 ലെ സിവിൽ അപ്പീൽ നമ്പർ 2921 നോടൊപ്പം, 2020 ലെ സിവിൽ അപ്പീൽ നമ്പർ 2920 ൽ കക്ഷികൾക്കിടയിൽ പാസാക്കിയ 07.08.2020 ലെ വിധിന്യായത്തിലും ഉത്തരവിലും ഈ കോടതി നടത്തിയ നിരീക്ഷണങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു; പോളിസിയുടെ അടിസ്ഥാനത്തിലുള്ള ഓർ ഡർ റദ്ദാക്കുന്നതിലൂടെ, EC അല്ലെങ്കിൽ CoA യുടെ ഗ്രാന്റ് സ്വപ്രേരിതമായി പിന്തുടരുകയില്ല എന്ന് ആയതിൽ വിധിച്ചിട്ടുള്ളതാണ്. ഇനിപ്പറയുന്ന വിധിന്യായത്തിൽ നിന്ന് ഇനിപ്പറയുന്ന നിരീക്ഷണങ്ങൾ എക് സ് ട്രാക്റ്റുചെയ്യുന്നത് പ്രസക്തമായിരിക്കും: - “നിരവധി പരിഗണനകൾ പൊതുവായിട്ടുണ്ടാകാമെന്നിരിക്കെ, എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനും അഫിലിയേഷനുമുള്ള അനുവാദം നൽകുന്നതും നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഗവൺമെന്റിന്റെയും സർവകലാശാലയുടെയും മാർ ഗ്ഗനിർ ദ്ദേശങ്ങൾ പ്രകാരം, വിവിധ വശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പോളിസിയിൽ പാസാക്കിയ ഒരു ഓർഡർ റദ്ദാക്കുന്നതിലൂടെ, എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ ഗ്രാന്റ് അല്ലെങ്കിൽ അഫിലിയേഷനുള്ള അനുവാദം സ്വപ്രേരിതമായി പിന്തുടരുകയില്ല. നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി അവ പരിഗണിക്കേണ്ടതുണ്ട് ”.
11. യൂണിവേഴ്സിറ്റി 2015 ൽ CoA നൽകിയിട്ടുള്ളതിനാൽ 2020 ലും ഇതിന് അർഹതയുണ്ടെന്നുള്ള അപ്പീൽവാദിക്കുവേണ്ടിയുള്ള വാദത്തിൽ കഴമ്പില്ലെന്ന് 2-)o നമ്പർ എതിർകക്ഷി യൂണിവേഴ്സിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സമർത്ഥിച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ അപേക്ഷിക്കാൻ താൽക്കാലിക അഫിലിയേഷൻ നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കണക്കിലെടുത്താണ് 2015 ൽ സമ്മതം നൽകിയതെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. താൽക്കാലിക അഫിലിയേഷൻ നൽകിയ ശേഷം, അപ്പീൽവാദിയുടെ സ്ഥാപനം 2015 ൽ പരിശോധിച്ചിട്ടുള്ളതും, ഇതിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്നും മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള മറ്റ് അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നില്ലെന്നും കണ്ടെത്തിയിട്ടുള്ളതുമാണ്.. സ്ഥാപനം അത്യാവശ്യകാര്യങ്ങൾ നിറവേറ്റിയതിനുശേഷം മാത്രമേ CoA നൽകാവൂ എന്ന് എംസി ഐ റെഗുലേഷനുകളും കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാലയുടെ ചട്ടങ്ങളും വ്യക്തമായി നിർബന്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. നിലവിലെ സാഹചര്യത്തിൽ, അപ്പീൽവാദി സ്ഥാപനം ഇന്നുവരെ ആവശ്യകതകളൊന്നും തന്നെ പാലിച്ചിട്ടില്ല, അതിനാൽ CoA അനുവദിക്കുന്നതിന് അർഹതയില്ല
12. 07.11.2020 ന് സർവകലാശാലയിലെ ഉദ്യോഗസ്ഥർ നടത്തിയ സ്ഥാപന പരിശോധനയിലാണ് വിശ്വാസമർപ്പിച്ചിരുന്നത്, അതിൽ സ്ഥാപനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി. 60 എന്ന ആവശ്യകതയ്ക്ക് വിരുദ്ധമായി 18 ഐസിയു ബെഡ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ഇല്ല, ആവശ്യമായ ലബോറട്ടറി പോലും ഇല്ലായിരുന്നു, മിക്ക പരിശോധനകളും അപ്പീൽവാദി പുറമേക്കാണു നൽകുന്നത്. 72 കിടക്കകളിൽ 24 എണ്ണം മാത്രമാണ് ബെഡ് ഒക്യുപ്പൻസി. ഐപി പ്രവേശനത്തിനായുള്ള ചില രോഗികളുടെ വാസ്തവികത സംശയാസ്പദമാണെന്നും പരിശോധനാ കണ്ടെത്തലുകൾ ഡോക്യുമെന്റേഷനുമായി ബന്ധപ്പെടുത്താനാ- വില്ലെന്നും പരിശോധനാ സംഘം അഭിപ്രായപ്പെട്ടു. ഫാക്കൽറ്റിയെ സംബന്ധിച്ചിടത്തോളം, 32% കുറവും ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ-എസ്ആർ ലെ കുറവ് 78% വുമാണ്. ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് അപ്പീൽവാദി സ്ഥാപനത്തിന് അർഹതയില്ലെന്ന കണ്ടെത്തൽ സൂക്ഷ്മപരിശോധനാ സമിതി വ്യക്തമായി രേഖപ്പെടുത്തി. പരിശോധനാ റിപ്പോർട്ടിന് മേൽ അപ്പീൽവാദി സമർപ്പിച്ച എതിർപ്പുകളെക്കുറിച്ചും അദ്ദേഹം ഒരു പരാമർശം നടത്തി, അതിൽ പരിശോധനാ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ഫലത്തിൽ സമ്മതിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ v. പ്രിൻസിപ്പൽ, കെ.എം.സി.ടി മെഡിക്കൽ കോളേജ് & മറ്റൊരാളും4, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ v. ചെയർമാൻ എസ്. ആർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും മറ്റൊരാളും5 എന്നീ കേസ്സുകളിൽ ഈ കോടതി നൽകിയ വിധിന്യായത്തെയും അദ്ദേഹം ആശ്രയിച്ചു.
13. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (മേൽ പരാമർശം) യുടെ കേസിൽ, വിദഗ്ദ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യൂണിയൻ ഓഫ് ഇന്ത്യ എടുത്ത തീരുമാനത്തിൽ നിസ്സാരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി ആവർത്തിച്ചു നിരീക്ഷിച്ചു. അധികാരപരിധിയിലെ പിശകുകൾ, പ്രഥമ ദൃഷ്ട്യാലുള്ള വക്രത അല്ലെങ്കിൽ മാലഫൈഡുകൾ കോളേജ് കാണിക്കുമ്പോൾ മാത്രമേ ഇടപെടൽ അനുവദിക്കൂ. ദി ചെയർമാൻ v. എസ്. ആർ. എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും മറ്റൊരാളും (മേൽ പരാമർശം), എന്ന കേസിൽ ഈ കോടതി ഇനിപ്പറയുന്ന പ്രകാരം നിരീക്ഷിച്ചു: "ഹൈക്കോടതി അതേസമയം തന്നെ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും, കുറവുകൾ നിലവിലുണ്ടെങ്കിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും
ഗവണ്മെന്റ് ഓഫ് ഇന്ത്യയ്ക്കും ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ട്. അത്തരം ഉത്തരവുകൾ വിദ്യാർത്ഥികളുടെ മുഴുവൻ കരിയറിനെയും നശിപ്പിച്ചേക്കാം. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഒരിക്കൽ അനുമതി ലഭിച്ചുകഴിഞ്ഞാൽ, അത് അത്തരം സോപാധികമായ ഒന്നായിരിക്കരുത്. കുറവുകൾ കണക്കിലെടുക്കുമ്പോൾ, അത് ഫലപ്രദമായ മെഡിക്കൽ വിദ്യാഭ്യാസത്തിന് വിരുദ്ധമായിരിക്കുമെന്നും, കൂടാതെ ശരിയായ അടിസ്ഥാന സൗകര്യങ്ങളും ഫാക്കൽറ്റികളും ഇല്ലാതെ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ യോഗ്യതയില്ലാത്ത മെഡിക്കൽ കോളേജ് അനുവദിക്കുന്നതിന് തുല്യമാണെന്നും, രോഗികൾ അത്തരം ഒരു സമീപനത്തിലൂടെ അധ്യാപനത്തിന്റെ ലക്ഷ്യമായി വർത്തിച്ച് ആത്യന്തികമായി സമൂഹത്തിന്റെ താൽപ്പര്യം അനുഭവിക്കാനിടവരുകയും, ശരിയായ വിദ്യാഭ്യാസ പരിശീലനത്തിന്റെ അഭാവത്തിൽ രോഗികളുടെ ജീവിതത്തെ നേരിടാൻ,പകുതി പഠിച്ച ഡോക്ടർമാരെ ഡ്രോണുകളെയും പരാന്നഭോജികളെയും പ്പോലെ സമൂഹത്തിൽ അഴിച്ചുവിടാൻ കഴിയില്ലെന്നുമാണ്. ശരിയായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ നിലവാരമില്ലാത്ത മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ യോഗ്യതയില്ലാത്ത മെഡിക്കൽ കോളേജുകൾക്ക് അനുമതിയുണ്ടെങ്കിൽ അത് അപകടകരവും ജീവിക്കാനുള്ള അവകാശത്തിനെതിരുമാണ്. ”
14. പാർട്ടികളുടെ വാദ-എതിർവാദങ്ങളെ ഞങ്ങൾ പരിഗണിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു.
15. ഇക്കാര്യത്തിൽ കൂടുതൽ മുന്നോട്ടുപോകുന്നതിനുമുമ്പ്, 1956 ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആക്റ്റ്, 1999 ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മെഡിക്കൽ കോളേജ് സ്ഥാപന റെഗുലേഷനുകൾ, ഒന്നാമത്തെ സ്റ്റാറ്റ്യൂട്ട് ആയ 2013 ലെ കെ. യു. എഛ്. എസ്. ആക്ററ് എന്നിവയിലെ അനുബന്ധ വിഭാഗങ്ങളും ചട്ടങ്ങളും പരാമർശിക്കുന്നത് പ്രസക്തമായിരിക്കും:- “1956 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റ് 10-എ-)o വകുപ്പ് (ഇനിമുതൽ എംസിഐ ആക്റ്റ്) ഇവിടെ താഴെ പറയുന്ന പ്രകാരം പുനരവതരിപ്പിക്കുന്നു' 10 എ-)o വകുപ്പ് - പുതിയ മെഡിക്കൽ കോളേജ്, പുതിയ പഠന കോഴ് സ് എന്നിവയുടെ സ്ഥാപനത്തിനുള്ള അനുമതി (1) ഈ ആക്റ്റിലോ അല്ലെങ്കിൽ നിലവിൽ പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ അടങ്ങിയിരിക്കുന്ന എന്തിനെങ്കിലും വിരുദ്ധമായി: - (എ) ഒരു വ്യക്തിയും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കരുത് അല്ലെങ്കിൽ (ബി) ഒരു മെഡിക്കൽ കോളേജും: - (i) അത്തരം കോഴ്സിലോ പരിശീലനത്തിലോ ഉള്ള ഒരു വിദ്യാർത്ഥിയെ ഏതെങ്കിലും അംഗീകൃത മെഡിക്കൽ യോഗ്യത അവാർഡിന് യോഗ്യത നേടാൻ സ്വയംപ്രാപ്തമാക്കും വിധമുള്ള ഒരു പുതിയ അല്ലെങ്കിൽ ഉയർന്ന പഠന കോഴ്സ് അല്ലെങ്കിൽ പരിശീലനം (ഒരു ബിരുദാനന്തര പഠന കോഴ്സ് അല്ലെങ്കിൽ പരിശീലനം ഉൾപ്പെടെ) ആരംഭിക്കുക; അല്ലെങ്കിൽ (ii) ഈ വകുപ്പിലെ വ്യവസ്ഥകൾ ക്കനുസൃതമായി ലഭിച്ച കേന്ദ്രസർക്കാരിന്റെ മുൻ അനുമതിയിലൊഴികെ, ഏതെങ്കിലും പഠന കോഴ്സുകളിലോ അല്ലെങ്കിൽ പരിശീലനത്തിലോ (ബിരുദാനന്തര പഠന കോഴ്സ് അല്ലെങ്കിൽ പരിശീലനം ഉൾപ്പെടെ) ഉള്ള പ്രവേശന ശേഷി വർദ്ധിപ്പിക്കുക. എന്നിങ്ങനെയുള്ളത് ചെയ്യാൻ പാടില്ല. വിശദീകരണം 1-. ഈ വകുപ്പിന്റെ ഉദ്ദേശ്യങ്ങൾക്കായി, "വ്യക്തി" എന്നതിൽ ഏതെങ്കിലും സർവകലാശാലയോ ട്രസ്റ്റോ ഉൾപ്പെടുന്നു, പക്ഷേ കേന്ദ്ര സർക്കാരിനെ ഉൾപ്പെടുത്തിയിട്ടില്ല. വിശദീകരണം 2.- ഈ വകുപ്പിന്റെ ഉദ്ദേശ്യങ്ങൾക്കായി, ഒരു മെഡിക്കൽ കോളേജിലെ ഏതെങ്കിലും പഠന കോഴ്സ് അല്ലെങ്കിൽ പരിശീലനം (ഒരു ബിരുദാനന്തര പഠന കോഴ്സ് അല്ലെങ്കിൽ പരിശീലനം ഉൾപ്പെടെ) എന്നിവയുമായി ബന്ധപ്പെട്ട് 'പ്രവേശന ശേഷി' എന്നത് കൊണ്ടർത്ഥമാക്കുന്നത്, അത്തരം കോഴ്സിലോ പരിശീലനത്തിലോ പ്രവേശിക്കുന്നതിനായി കാലാകാലങ്ങളിൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി വിദ്യാർത്ഥികളുടെ എണ്ണം എന്നാണ്. (2) (എ) ഓരോ വ്യക്തിയും മെഡിക്കൽ കോളേജും ഉപവിഭാഗം (1) പ്രകാരം അനുമതി നേടുന്നതിനായി, വകുപ്പ് (ബി) ലെ വ്യവസ്ഥകൾക്കനുസൃതമായി ഒരു പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും കേന്ദ്ര സർക്കാർ, കൗൺസിലിന് അതിന്റെ ശുപാർശകൾക്കായി, പദ്ധതി റഫർ ചെയ്യുകയും ചെയ്യും (ബി) വകുപ്പ് (എ) ൽ പരാമർശിച്ചിരിക്കുന്ന സ്കീം, അത്തരം രൂപത്തിലും, അത്തരത്തിലുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലും, അത്തരം രീതിയിൽ തന്നെ ചെയ്യേണ്ടുന്നതും, നിർദ്ദേശിക്കപ്പെടുന്നതായ ഫീസ് കൂടെ ഉണ്ടായിരിക്കേണ്ടതുമാണ്.. (3) (2) -)o ഉപവിഭാഗത്തിന് കീഴിൽ കൗൺസിൽ ഒരു പദ്ധതി സ്വീകരിച്ചാൽ, ആവശ്യമെന്ന് കരുതുന്നതായ അത്തരം മറ്റ് വിവരങ്ങൾ ബന്ധപ്പെട്ട വ്യക്തിയിൽ നിന്നോ മെഡിക്കൽ കോളേജിൽ നിന്നോ കൗൺസിലിന് നേടാം, അതിനുശേഷം (എ)പദ്ധതി തകരാറുകളുള്ളതും ആവശ്യമായ വിശദാംശങ്ങളൊന്നും അടങ്ങിയിട്ടുള്ളതുമല്ലെങ്കിൽ, രേഖാമൂലമുള്ള നിവേദനം നൽകുന്നതിന് ബന്ധപ്പെട്ട വ്യക്തിക്കോ കോളേജിനോ ന്യായമായ അവസരം നൽകേണ്ടതും, കൗൺസിൽ വ്യക്തമാക്കിയതായ തകരാറുകൾ എന്തെകിലുമുണ്ടെങ്കിൽ, അത്തരം വ്യക്തിക്കോ മെഡിക്കൽ കോളേജിനോ ആയത് പരിഹരിക്കുന്നതിനുവേണ്ടി തുറന്നുകൊടുക്കുന്നതുമാണ്. (ബി) ഉപവിഭാഗം (7) ൽ സൂചിപ്പിച്ചിരിക്കുന്ന ഘടകങ്ങൾ കണക്കിലെടുത്ത് പദ്ധതി പരിഗണിക്കുകയും അതിന്റെ ശുപാർശകൾക്കൊപ്പം കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്യുക. എന്നിവ കൂടി ചെയ്യാവുന്നതാണ്. XXXXXX (7) (3)-)o ഉപ വകുപ്പിന്റെ ക്ലോസ് (ബി) പ്രകാരം ശുപാർശകൾ നൽകുമ്പോഴും, (4)-)o ഉപവകുപ്പ് പ്രകാരമുള്ള പദ്ധതി കേന്ദ്രസർക്കാർ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോഴും ഇനിപ്പറയുന്ന ഘടകങ്ങൾ കൗൺസിൽ പരിഗണിക്കേണ്ടതുണ്ട്. അതായത്:- (എ) പുതിയതോ ഉയർന്നതോ ആയ പഠനകോഴ് സോ പരിശീലനമോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട മെഡിക്കൽ കോളേജോ അല്ലെങ്കിൽ നിലവിലുള്ള മെഡിക്കൽ കോളേജോ, 19 എ-)o വകുപ്പ് പ്രകാരമോ അല്ലെങ്കിൽ, കേസ്സനുസരിച്ച്, ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 20-)o വകുപ്പ് പ്രകാരമോ, കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ വാഗ്ദാനം ചെയ്യുന്ന അവസ്ഥയിലാണോ? (ബി) ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കോ, അല്ലെങ്കിൽ പുതിയതോ ഉയർന്നതോ ആയ പഠനകോഴ് സോ പരിശീലനമോ തുറക്കുന്നതിനോ അല്ലെങ്കിൽ പ്രവേശന ശേഷി വർദ്ധിപ്പിക്കുന്നതിനോ ആഗ്രഹിക്കുന്ന നിലവിലുള്ള മെഡിക്കൽ കോളേജിനോ, മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടോ; (സി) മെഡിക്കൽ കോളേജിന്റെ, അല്ലെങ്കിൽ പുതിയ കോഴ് സോ പഠനമോ പരിശീലനമോ നടത്തുന്നതിന്റെ, അല്ലെങ്കിൽ വർദ്ധിച്ച പ്രവേശന ശേഷിയെ ഉൾക്കൊള്ളേണ്ടതിന്റെ, ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ സ്റ്റാഫ്, ഉപകരണങ്ങൾ, താമസം, പരിശീലനം, മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ അല്ലെങ്കിൽ പദ്ധതിയിൽ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ ഏർപ്പെടുത്തുമോ? (ഡി) അത്തരം മെഡിക്കൽ കോളേജിൽ അല്ലെങ്കിൽ പഠന കോഴ്സിൽ അല്ലെങ്കിൽ പരിശീലനത്തിൽ അല്ലെങ്കിൽ പ്രവേശന ശേഷി വർദ്ധിച്ചതിന്റെ ഫലമായി, പങ്കെടുക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത്, മതിയായ ആശുപതി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ? അല്ലെങ്കിൽ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഏർപ്പെടുത്തുമോ? (ഇ) അത്തരം മെഡിക്കൽ കോളേജിൽ അല്ലെങ്കിൽ പഠന കോഴ്സിൽ അല്ലെങ്കിൽ പരിശീലനത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് ശരിയായ പരിശീലനം നൽകുന്നതിനായി അംഗീകൃത മെഡിക്കൽ യോഗ്യതയുള്ള വ്യക്തികളെ ക്രമീകരിക്കുകയോ അല്ലെങ്കിൽ പരിപാടിയിടുകയോ ചെയ്തിട്ടുണ്ടോ (എഫ്) വൈദ്യശാസ്ത്രരംഗത്ത് മനുഷ്യശക്തിയുടെ ആവശ്യകത; ഒപ്പം (ജി) നിർദ്ദേശിച്ചിട്ടുള്ള മറ്റ് ഘടകങ്ങൾ.
XXXXXX (ബി) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എസ്റ്റാബ്ലിഷ് മെന്റ് ഓഫ് മെഡിക്കൽ കോളേജ് റെഗുലേഷൻസ്, 1999 (റെഗുലേഷൻസ്)
3. ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കൽ- ഈ ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു പദ്ധതി സമർപ്പിച്ച് കേന്ദ്രസർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടല്ലാതെ ഒരു വ്യക്തിയും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ പാടില്ല. ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അനുമതി നേടുന്നതിനുള്ള പദ്ധതി” 2.യോഗ്യതാ മാനദണ്ഡം- ഇനിപ്പറയുന്ന വ്യവസ്ഥകൾ നിറവേറ്റുകയാണെങ്കിൽ യോഗ്യതയുള്ള വ്യക്തികൾ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ യോഗ്യത നേടി: - (1) അപേക്ഷകൻ ഒരു സ്വയംഭരണ സ്ഥാപനം, സൊസൈറ്റി, ചാരിറ്റബിൾ ട്രസ്റ്റ്, കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ എന്നിവയാണെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസം അപേക്ഷകന്റെ ലക്ഷ്യങ്ങളിലൊന്നാകാണം (2) XXXXX (3) നിർദ്ദിഷ്ട സൈറ്റിൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനും കൗൺസിൽ ചട്ടങ്ങൾ അനുസരിച്ച് മതിയായ ക്ലിനിക്കൽ മെറ്റീരിയലുകൾ ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ / കേന്ദ്രഭരണ ഭരണകൂടത്തിന്റെ എതിർപ്പ് ഇല്ലയെന്നുള്ളതിനെ സംബന്ധിച്ച് ഫോം 2 ലെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്, തനത് സംസ്ഥാന സർക്കാർ / കേന്ദ്രഭരണകൂടപ്രദേശത്തിൽ നിന്നും ടി വ്യക്തി നേടിയിട്ടുണ്ടാവണം (4) നിർദ്ദിഷ്ട മെഡിക്കൽ കോളേജിനുള്ള ഫോം -3 ലെ അഫിലിയേഷന്റെ സമ്മതം അപേക്ഷകൻ ഒരു സർവകലാശാലയിൽ നിന്ന് നേടിയിട്ടുണ്ടാവണം (5) ടി വ്യക്തിയുടെ ഉടമസ്ഥതയിലും മാനേജുമെന്റിലും, അടിസ്ഥാന സൗകര്യങ്ങളുള്ള 300 കിടക്കകളിൽ കുറയാത്ത, അദ്ധ്യാപന സ്ഥാപനമായി വികസിപ്പിക്കാൻ പ്രാപ്തിയുള്ള, ഒരു ആശുപത്രി നിർദ്ദിഷ്ട മെഡിക്കൽ കോളേജിന്റെ കാമ്പസിൽ ഉണ്ടായിരിക്കണം (6) ടി വ്യക്തി നിർദ്ദിഷ്ട മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടില്ല. (7) ഒരു ഷെഡ്യൂൾഡ് കൊമേഴ് സ്യൽ ബാങ്കിൽ നിന്നും, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂഡൽഹി പേർക്ക് അഞ്ച് വർഷത്തേക്ക് സാധുതയുള്ള രണ്ട് പെർഫോമൻസ് ബാങ്ക് ഗ്യാരൻറി ടി വ്യക്തി നൽകണം, ഒന്നാമത്തേത്, മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമായി (50 അഡ്മിഷന് ) നൂറു ലക്ഷം രൂപയും, 100 അഡ്മിഷന് ) നൂറ്റി അമ്പത് ലക്ഷം രൂപയും, (150 വാർഷിക അഡ്മിഷന് ) ഇരുനൂറ് ലക്ഷം രൂപയും രൂപയുമാണ്. രണ്ടാമത്തെ ബാങ്ക് ഗ്യാരണ്ടി, ടീച്ചിംഗ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമായി യഥാക്രമം (400 കിടക്കകൾക്ക്) 350 ലക്ഷം രൂപയും, (500 കിടക്കകൾക്ക്) 550 ലക്ഷം രൂപയും, (750 കിടക്കകൾക്ക്) 750 ലക്ഷം രൂപയും ആണ്: സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നീ വ്യക്തികൾക്ക്, സമയപരിധിയിലുള്ള പ്രോഗ്രാം അനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നതുവരെ അവരുടെ പദ്ധതി ബജറ്റിൽ പതിവായി ഫണ്ട് നൽകുന്നതിന് അവർ ഒരു ഉറപ്പ് നൽകുന്നുവെങ്കിൽ മേൽപ്പറഞ്ഞ വ്യവസ്ഥകൾ ബാധകമല്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. (8) വാടകയ് ക്കെടുത്ത കെട്ടിടത്തിൽ ഒരു മെഡിക്കൽ കോളേജ് തുറക്കുന്നത് അനുവദിക്കില്ല. സൂചിപ്പിച്ചിരിക്കുന്ന ആവശ്യത്തിനായി നീക്കിവച്ചിരിക്കുന്ന സ്ഥലത്ത് മാത്രം മെഡിക്കൽ കോളേജ് ആരംഭിക്കും.
6. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ നിർദ്ദിഷ്ട സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള അഭിലഷണീയതയും പ്രഥമദൃഷ്ട്യാ സാധ്യതയും കണക്കിലെടുത്ത് കൗൺസിൽ ആദ്യം അപേക്ഷ വിലയിരുത്തും. അതിനാൽ, പദ്ധതിക്ക് ആവശ്യമായ സ്രോതസ്സുകളും അടിസ്ഥാന സൗകര്യങ്ങളും നൽകാനുള്ള അപേക്ഷകന്റെ കഴിവ് ഇത് വിലയിരുത്തും. അപേക്ഷ വിലയിരുത്തുമ്പോൾ, കൗൺസിൽ അപേക്ഷകനിൽ നിന്ന് ആവശ്യമെന്ന് കരുതുന്ന കൂടുതൽ വിവരങ്ങൾ, വിശദീകരണം അല്ലെങ്കിൽ അധിക രേഖകൾ തേടാം, കൂടാതെ അപേക്ഷകൻ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിന് ഭൗതിക പരിശോധന നടത്തും. XXXXXX (സി) ആദ്യത്തെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്റ്റാറ്റ്യൂട്ട്, 2013 (KUHS ആക്റ്റ്) XXI-)o അധ്യായം 10-)o വകുപ്പ് അഫിലിയേഷൻ നൽകൽ (1 )അപേക്ഷ അനുകൂലമായി സർവകലാശാല പരിഗണിക്കുകയാണെങ്കിൽ, ഒരു പുതിയ കോളേജിന്റെ നിർദ്ദിഷ്ട സൈറ്റ് പരിശോധിക്കുന്നതിനോ / അല്ലെങ്കിൽ പുതിയ കോളേജ് / കോഴ്സ് ആരംഭിക്കുന്നതിനായുള്ള സൗകര്യങ്ങളുടെ ഭൗതിക പരിശോധന നടത്തുന്നതിനോ ഒരു കമ്മീഷനെ സർവകലാശാലയ്ക്ക് നിയോഗിക്കാം. നിർദ്ദിഷ്ട സൈറ്റിന്റെ അനുയോജ്യത കമ്മീഷൻ പരിശോധിക്കും, പ്രസ്തുത ഭൂമിയുടെ (കൂടാതെ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കെട്ടിടങ്ങളുടെയും) മേലുള്ള മാനേജ്മെന്റിനുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് ടൈറ്റിൽ ഡീഡുകൾ, താമസ സൗകര്യങ്ങൾ ഉണ്ടെങ്കിൽ ആയതും, മാനേജുമെന്റിന്റെ ആസ്തികൾ, രജിസ്റ്റർ ചെയ്ത ബോഡിയുടെ ഭരണഘടന, അക്കാദമിക് മാനദണ്ഡങ്ങളും മറ്റ് പ്രസക്തമായ കാര്യങ്ങളും നിലനിർത്താനുള്ള കഴിവ് …….പരിശോധിക്കും
2) ഇവിടെ വ്യക്തമാക്കിയ അല്ലെങ്കിൽ നിർദ്ദിഷ്ട സ്ഥാപനം / പഠന കോഴ്സുകൾ എന്നിവയുടെ തൃപ്തികരമായ സ്ഥാപനം, പരിപാലനം എന്നിവയ്ക്കായി പിന്നീട് വ്യക്തമാക്കുന്നതുമായ എല്ലാ വ്യവസ്ഥകളും മാനേജ്മെന്റ് പൂർത്തീകരിക്കുന്നതിനെയും, കൂടാതെ കമ്മീഷന്റെ അല്ലെങ്കിൽ ഇതിനായി സർവകലാശാല നിയമിച്ച കമ്മീഷന്റെ പരിശോധനാ റിപ്പോർട്ടുകളിന്മേലും ആശ്രയിച്ചിരിക്കും അഫിലിയേഷനുള്ള ഗ്രാന്റ്...... (5)സ്റ്റാഫ്, ഇൻഫ്രാസ്ട്രക്ചർ സൗകര്യം, ആശുപത്രി, ഇന്റർനെറ്റ്, ഓഡിയോവിഷ്വൽ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ലൈബ്രറി, റീഡിംഗ് റൂം, കളിസ്ഥലം, ഹോസ്റ്റൽ തുടങ്ങിയവയെ സംബന്ധിച്ച് കാലാകാലങ്ങളിൽ കോളേജുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ചുമത്തുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കാൻ മാനേജുമെന്റ് തയ്യാറാകണം (8) കമ്മീഷൻ റിപ്പോർട്ടും മറ്റ് അന്വേഷണങ്ങളുണ്ടെങ്കിൽ ആയതും പരിഗണിച്ചതിനു ശേഷവും കേന്ദ്രത്തിന്റെയും / അല്ലെങ്കിൽ സംസ്ഥാന കൗൺസിലുകളിൽ നിന്നോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നേടിയതിനുശേഷവും സർക്കാരിൽ നിന്ന് എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നേടിയതിനുശേഷവും പൂർണ്ണമായോ ഭാഗികമായോ അഫിലിയേഷൻ അനുവദിക്കണമോ നിരസിക്കണമോ എന്നത് ഭരണസമിതി തീരുമാനിക്കും. ”.
16. അതിനാൽ, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് മുമ്പ് ഒരു വ്യക്തിക്ക് ഒരു EC നിർബന്ധമായും ആവശ്യമാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിയമത്തിലെ സെക്ഷൻ 10 (എ) ൽ EC യുടെ ആവശ്യകത ചുമത്തുന്ന ലെജിസ്ലേറ്റീവ് സ്കീം നിർദ്ദേശിച്ചിരിക്കുന്നു, ഇതിന് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനോ പുതിയ പഠന കോഴ്സ് ആരംഭിക്കുന്നതിനോ കേന്ദ്ര സർക്കാരിന്റെ മുൻ അനുമതി ആവശ്യമാണ്. ഓരോ വ്യക്തിയും അല്ലെങ്കിൽ മെഡിക്കൽ കോളേജും നിർദ്ദേശിച്ച പ്രകാരമുള്ള ഒരു പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. കേന്ദ്രസർക്കാർ അതിന്റെ ശുപാർശകൾക്കായി MCI യ് ക്ക് റഫർ ചെയ്യുന്നു. ഇത് പരിഗണിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ നേടിയെടുത്ത് സ്വയം തൃപ്തിപ്പെടുത്തുന്നതിനും, കൂടാതെ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്ത് കേന്ദ്ര സർക്കാരിന് ശുപാർശകൾ നൽകുന്നതിനും മെഡിക്കൽ കൗൺസിൽ വേണം. കേന്ദ്ര സർക്കാർ, പദ്ധതി സ്വീകരിച്ചുകഴിഞ്ഞാൽ, അത് നിബന്ധനയോടെ അംഗീകരിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യാം.
17. എംസിഐ ആക്റ്റ് വഴി, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ അനുമതി നൽകാനുള്ള അധികാരം അങ്ങനെ കേന്ദ്ര സർക്കാരിലാണ് നിക്ഷിപ് തമായിരിക്കുന്നത്. സെക്ഷൻ 10 (എ), യോഗ്യതാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന എംസി ഐ നിയമത്തിലെ 33-)o വകുപ്പ് കൂടി കൂട്ടി വായിച്ചതിൻ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാനുള്ള യോഗ്യത വ്യക്തമാക്കുന്നു. ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി, റെഗുലേഷന്റെ ഫോം 2 ൽ, നിർദ്ദിഷ്ട സൈറ്റിൽ നിർദ്ദിഷ്ട മെഡിക്കൽ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിനോ കേന്ദ്രഭരണ പ്രദേശത്തിനോ എതിർപ്പില്ലെന്നും മതിയായ ക്ലിനിക്കൽ മെറ്റീരിയലുകളുടെ ലഭ്യതയും സാക്ഷ്യപ്പെടുത്തുന്ന ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നേടണം എന്നതാണ് ഒരു രീതി. അതിനാൽ, പൊതുതാൽപ്പര്യത്തിൽ, നിശ്ചിത സീറ്റുകളുള്ള ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും, കൂടാതെ അത്തരം സ്ഥാപനങ്ങൾ സാധ്യമാണെന്നും സാക്ഷ്യപ്പെടുത്തേണ്ടതിന് സംസ്ഥാന സർക്കാർ ആവശ്യമുണ്ട്. 18 നിർദ്ദിഷ്ട കോളേജ് സ്ഥാപിക്കുന്നത് ന്യായമാണോ എന്ന് നിർണ്ണയിക്കുന്നതിന് പ്രസക്തമെന്ന് കരുതുന്ന വസ്തുതകൾ, EC ലഭ്യമാക്കേണ്ടതായ ഫോം 2 സൂചിപ്പിക്കുന്നു. ഫോം 2 ഇവിടെ പുനരവതരിപ്പിക്കുന്നു: - "ഫോം -2 വിഷയം: എസ്സെൻഷ്യലിറ്റി സർട്ടിഫിക്കറ്റ് നമ്പർ _____________. ആരോഗ്യ വകുപ്പ്, _____________ സർക്കാർ, ______ -)o തീയതി, പ്രേക്ഷകൻ (അപേക്ഷകൻ), സർ, ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് ഇപ്രകാരമാണ്: (1) സംസ്ഥാനത്ത് ഇതിനകം നിലവിലുള്ള സ്ഥാപനങ്ങളുടെ എണ്ണം. (2) ലഭ്യമായ സീറ്റുകളുടെ എണ്ണം അല്ലെങ്കിൽ പ്രതിവർഷം ഉണ്ടാക്കുന്ന ഡോക്ടർമാരുടെ എണ്ണം (3) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ എണ്ണം (4) സർക്കാർ സേവനത്തിലുള്ള ഡോക്ടർമാരുടെ എണ്ണം (5) ഒഴിഞ് കിടക്കുന്ന സർക്കാർ തസ്തികകളുടെ എണ്ണം, ഒപ്പം ഗ്രാമീണ / ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെയും (6) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണം. (7) സംസ്ഥാനത്തെ ഡോക്ടർ-ജനസംഖ്യാ അനുപാതം. (8) യോഗ്യതയുള്ള മെഡിക്കൽ ഉദ്യോഗസ്ഥരുടെ കുറവ് എന്ന സംസ്ഥാനത്തെ പ്രശ്നവും, അത്തരം മെഡിക്കൽ മനുഷ്യശക്തിയുടെ ലഭ്യതയുടെ മെച്ചപ്പെടുത്തലും, കോളേജിന്റെ സ്ഥാപനം മൂലം എങ്ങനെ പരിഹരിക്കും (9) സംസ്ഥാനത്ത് താമസിക്കാത്ത വിദ്യാർത്ഥികൾ സംസ്ഥാനത്ത് പ്രവേശനം നേടുന്നതിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്തെകിലുമുണ്ടെങ്കിൽ വ്യക്തമാക്കണം. (10) നിർദ്ദിഷ്ട കോളേജ് തുറക്കുന്നതിനുള്ള മുഴുവൻ ന്യായീകരണവും (11) നേടാൻ നിർദ്ദേശിച്ചിരിക്കുന്നതായ ഡോക്ടർ-രോഗി അനുപാതം.._________ (വ്യക്തിയുടെ പേര്) ഒരു മെഡിക്കൽ കോളേജ് __________ൽ സ്ഥാപിക്കുന്നതിന് അപേക്ഷിച്ചു. നിർദ്ദേശം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിൽ], __________ (നമ്പർ) സീറ്റുകളുള്ള ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് അപേക്ഷകന് ഒരു എസ്സെൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ _________വേണ്ടിയുള്ള സർക്കാർ തീരുമാനിച്ചു. ഇതിനാൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്: (എ _______ ൽ സ്ഥാപിതമായ 300 കിടക്കകളുള്ള ആശുപത്രി അപേക്ഷകന് സ്വന്തമായുള്ളതും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. (ബി) പൊതുതാൽപ്പര്യപ്രകാരം ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് അഭികാമ്യമാണ്; (സി) _ __________(സൊസൈറ്റി / ട്രസ്റ്റിന്റെ പേര്) നെ കൊണ്ട് ______ ൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് സാധ്യമാണ് (ഡി) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മാനദണ്ഡമനുസരിച്ച് മതിയായ ക്ലിനിക്കൽ മെറ്റീരിയലുകൾ ലഭ്യമാണ്. എംസി ഐ മാനദണ്ഡമനുസരിച്ച് മെഡിക്കൽ കോളേജിനായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അപേക്ഷകൻ പരാജയപ്പെടുകയും പുതിയ പ്രവേശനം കേന്ദ്രസർക്കാർ നിർത്തലാക്കുകയും ചെയ്താൽ കോളേജിൽ ഇതിനകം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിന്റെ അനുമതിയോടെ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. എന്ന് വിശ്വസ്തതയോടെ, (യോഗ്യതയുള്ള അതോറിറ്റിയുടെ ഒപ്പ്)”
19. ഒരു എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു മിനിസ്റ്റീരിയൽ പ്രവർത്തി മാത്രമാണോ: - കോളേജുകൾക്ക് പ്രാഥമിക അനുമതി നൽകിയിട്ടും, അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപനം, മറ്റ് സൗകര്യങ്ങൾ എന്നിവ നൽകാൻ കഴിയാത്തത്തിന്റെ ഫലമായി ഇതിനകം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഗുരുതരമായ കോട്ടം തട്ടിയിട്ടുള്ള കേസുകൾ ഒഴിവാക്കുന്നതിന് നിർദ്ദിഷ്ട ഫോമിലുള്ള ഈ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിർണായകമാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷനും, കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സ്റ്റാറ്റ്യൂട്ടുകളും സ്ഥാപനം അത്യാവശ്യ ആവശ്യകതകൾ നിറവേറ്റിയതിനുശേഷം മാത്രമേ അഫിലിയേഷന്റെ സമ്മതം നൽകാനാവൂ എന്ന് വളരെ ശക്തമായി അനുശാസിക്കുന്നു. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ അഭാവം പരിഗണിക്കേണ്ട ഘടകങ്ങളിലൊന്നല്ലെന്നും തീരുമാനമെടുക്കൽ പ്രക്രിയയ്ക്ക് പുറമെയാണെന്നുമുള്ള അപ്പീൽവാദിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല. സ്ഥാപനം സ്ഥാപിക്കാനോ അതിൽ വിദ്യാഭ്യാസം നൽകാനോ ആ സ്ഥാപനത്തിന് കഴിവില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബാധ്യതകൾ ഏറ്റെടുക്കാമെന്ന് അവശ്യ സർട്ടിഫിക്കറ്റ് നൽകുമ്പോൾ തന്നെ, സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു വാഗ്ദാനം ദ്വയാർത്ഥമില്ലാത്തതും അവ്യക്തമല്ലാത്തതുമാണ്. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും എംസി ഐ വ്യക്തമാക്കിയ അടിസ്ഥാന മാനദണ്ഡങ്ങൾ അപേക്ഷകൻ കോളേജ് പാലിക്കുമെന്നുള്ള ബന്ധപ്പെട്ടവർക്കിടയിലെ പ്രതീക്ഷയ് ക്ക് അംഗീകാരം നൽകുകയും, മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിന് അനുയോജ്യമാണെന്നും പ്രഖ്യാപിച്ചുക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കേറ്റ് ഒരു മെഡിക്കൽ കോളേജിനെ നിയമവിധേയമാക്കുന്നു. ഒരു കോളേജിന്റെ ന്യായമായ നിലനിൽപ്പിനെക്കുറിച്ചും നിലവിലുള്ള കോളേജിന്റെ ക്രമരഹിതമായ / നിയമവിരുദ്ധമായ പ്രവർത്തനത്തെക്കുറിച്ചും ഉള്ള ചോദ്യം വ്യത്യസ്തമായ ഒരു ക്രമത്തിൽ പെടുന്നുവെന്നും അവ കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നും മനസിലുണ്ടാവണം. ഒരു അവശ്യ സർട്ടിഫിക്കറ്റ് ഇഷ്യു / റീ ഇഷ്യു ചെയ്യുന്നത് ഒരു തരത്തിലും ഒരു മിനിസ്റ്റീരിയൽ ജോലിയല്ലെന്നും, രാജ്യത്ത് ഒരു ഡോക്ടറായി പ്രവർത്തിക്കാൻ ആവശ്യമായ നൈപുണ്യം മെഡിക്കൽ ബിരുദധാരിയ്ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഈ കോളേജുകൾക്കുള്ളതിനാൽ ഒരു പ്രൊഫഷണൽ കോളേജിന്റെ നിലവാരം നിലനിർത്തുന്നതിനെ സംബന്ധിക്കുന്ന ഒരു കേസ് കൈകാര്യം ചെയ്യുമ്പോഴും കർശനമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. മോശം വിലയിരുത്തൽ സംവിധാനം; മെഡിക്കൽ കോളേജുകളുടെ എണ്ണത്തിലുള്ള വർദ്ധന; രോഗികളുടെ / ക്ലിനിക്കൽ വസ്തുക്കളുടെ കുറവ്; പ്രവേശനത്തിൽ പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ മെറിറ്റിന്റെ മൂല്യം കുറയ്ക്കൽ; ക്യാപിറ്റേഷൻ ഫീസ് വർദ്ധിപ്പിക്കൽ; ദുർബലമായ വിലയിരുത്തലും അക്രഡിറ്റേഷൻ സംവിധാനവും ഇതെല്ലാം നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അത്തരം കുറവുള്ള കോളേജുകൾ തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയും കഴിവില്ലാത്ത ഡോക്ടർമാരെ അത്തരം കോളേജുകളിൽ നിന്ന് ബിരുദം നേടാനിടവരുകയും സംസ്ഥാനം നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തികൊണ്ട് ആത്യന്തികമായി സമൂഹത്തിന് വലിയ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനോ പുതുക്കുന്നതിനോ മുമ്പായി എംസി ഐ നിശ്ചയിച്ചിട്ടുള്ള ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമയാസമയങ്ങളിൽ ഒരു പരിശോധന നടത്തിയില്ലെങ്കിൽ സംസ്ഥാനം അതിന്റെ ചുമതലയിൽ നിന്ന് പിന്മാറും. അത് ‘കേവലം ഒരു മിനിസ്റ്റീരിയൽ ജോലി’ എന്നുള്ള വലിച്ചുനീട്ടിയ ഭാവനയിലൂടെയല്ല. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ മെഡിക്കൽ കോളേജ് പരാജയപ്പെടുമോ എന്നും, പുതിയ പ്രവേശനം കേന്ദ്രസർക്കാർ നിർത്തലാക്കുകയും ചെയ്താൽ, ഇതിനകം തന്നെ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നുള്ള എസൻഷ്യാലിറ്റി നൽകുമ്പോളുള്ള സംസ്ഥാന സർക്കാരിന്റെ വാഗ് ദാനം പ്രത്യേകിച്ച്‌പരിഗണിക്കണം. സർവ്വകലാശാലയുടെ CoA യുമായി ബന്ധപ്പെട്ട നിലപാടും സമാനമാണ്. നിലവിലുള്ള സൗകര്യങ്ങളുടെ ഭൗതിക പരിശോധനയും നിർദ്ദിഷ്ട സൈറ്റിന്റെ അനുയോജ്യതയും പരിശോധിക്കുന്നതിന് നിർദ്ദിഷ്ട സൈറ്റ് പരിശോധിക്കാൻ യൂണിവേഴ്സിറ്റിക്ക് ഒരു കമ്മീഷനെ നിയോഗിക്കാമെന്ന് KUHS ന്റെ ആദ്യ സ് റ്റാറ്റ്യൂട്ട് നിർദ്ദേശിക്കുന്നു. ആദ്യ സ് റ്റാറ്റ്യൂട്ടിലെ ക്ലോസ് X (I) ൽ വ്യക്തമാക്കിയ എല്ലാ നിബന്ധനകളും അല്ലെങ്കിൽ സ്റ്റാഫ്, ഇൻഫ്രാസ്ട്രക്ചർ സൗകര്യം, ആശുപത്രി, ഇന്റർനെറ്റ്, ലൈബ്രറി, കളിസ്ഥലം, ഹോസ്റ്റൽ മുതലായവ ഉൾപ്പെടെ നിർദ്ദേശിക്കുന്നതെല്ലാം നിറവേറ്റുന്നതിനെ ആശ്രയിച്ചിരിക്കും അഫിലിയേഷൻ അനുവദിക്കുന്നത്. ആയതുകൊണ്ട് യൂണിവേഴ്സിറ്റി CoA അനുവദിക്കുന്നതും ഒരു മന്ത്രിതല നടപടിയാണെന്ന് പറയാനാവില്ല. മേൽപ്പറഞ്ഞവ കണക്കിലെടുക്കുമ്പോൾ, സംസ്ഥാന സർക്കാർ EC അനുവദിക്കുന്നതും, യൂണിവേഴ്സിറ്റി COA അനുവദിക്കുന്നതും കേവലം ഒരു മന്ത്രിതല നടപടിയല്ലെന്നും, ഇക്കാര്യത്തിൽ അപ്പീൽവാദിയുടെ വാദത്തിൽ യാതൊരു യോഗ്യതയും ഞങ്ങൾ കാണുന്നില്ലെന്നും ഞങ്ങൾ കരുതുന്നു
20. ഒരിക്കൽ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പിൻവലിക്കാമോ: - അപ്പീൽവാദിക്കുവേണ്ടി ചിന്ത്പുർണി മെഡിക്കൽ കോളേജ് (മേൽ പരാമർശം) കേസിലെ ഈ കോടതിയുടെ വിധി അഭിഭാഷകൻ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഈ കേസിൽ, മെഡിക്കൽ കോളേജിന് 2011- 2012 അധ്യയന വർഷത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു, തന്മൂലം ആദ്യത്തെ ബാച്ചിന് പ്രവേശനം നൽകി. എന്നിരുന്നാലും, തുടർന്നുള്ള 2012-13, 2013-14 വർഷങ്ങളിൽ ഇതിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചു. ഈ സാഹചര്യങ്ങളിൽ, ഈ കോടതി ഇനിപ്പറയുന്ന പ്രകാരം നിരീക്ഷിച്ചു: - "ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള അനുവദം ഇല്ലാതാക്കുന്ന ഫലമുളവാക്കുന്ന തരത്തിൽ ഏതെങ്കിലും അധികാരം വിനിയോഗിക്കാൻ, വെറും ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന ഒരു സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും അതോറിറ്റിയെ അനുവദിക്കുന്നത് അനുവദനീയമല്ല. അതിനാൽ, സംസ്ഥാന സർക്കാർ നേരിട്ടോ അല്ലാതെയോ ചെയ്യാൻ പാടില്ല. മാത്രമല്ല, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സർക്കാരിനെ സാക്ഷ്യപ്പെടുത്തേണ്ടതിലേക്കായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ ഉദ്ദേശ്യം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇതിനപ്പുറം പോകുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് ന്യായമാണെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തിയാൽ, കോളേജ് സ്ഥാപിക്കുന്നതിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടുള്ള ഘട്ടത്തിൽ പറയാൻ കഴിയില്ല. അത്തരമൊരു സ്ഥാപനം ന്യായമാണെന്നുള്ള ഒരു സംസ്ഥാന ഗവൺമെന്റിന്റെ ഉറപ്പിനെത്തുടർന്ന് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന ഒരു വ്യക്തിയോട്, പിന്നീട് ഒരു ഘട്ടത്തിൽ, അങ്ങനെ ചെയ്യാൻ അനുവദിക്കാൻ ഒരു ന്യായീകരണവുമില്ലെന്ന് പറയാൻ കഴിയില്ല. മാത്രമല്ല, വഞ്ചന കേസുകളിൽ ഒഴികെ, ഒരു എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അത് ഉപയോഗിച്ചുകഴിഞ്ഞാൽ അത് തീർന്നുപോയതായി കണക്കാക്കേണ്ട ഒരു അധികാരമായാണ് കാണുന്നത്. ഇക്വിറ്റി, ഫെയർനസ്, പ്രോമിസറി എസ്റ്റോപ്പെൽ എന്നിവയുടെ നിയമങ്ങൾ ഈ കോടതിയെ വിപരീത വീക്ഷണം നടത്താൻ അനുവദിക്കുന്നില്ല. ”
21. ഖണ്ഡിക 36 ൽ ഇങ്ങനെ നിരീക്ഷിച്ചു: - “ഒരു സാഹചര്യത്തിലും ഒരു അവശ്യ സർട്ടിഫിക്കറ്റ് പിൻവലിക്കാനാകില്ല എന്നത് സ്ഥാപിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അത്തരം സർട്ടിഫിക്കറ്റ് വഞ്ചനയിലൂടെ കളിച്ചു നേടിയതാണെങ്കിൽ അല്ലെങ്കിൽ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനുള്ള കാതൽ തന്നെ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ പ്രകൃത്യാലുള്ള മറ്റേതെങ്കിലും കാരണങ്ങളാലോ അത്തരം സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. ”
22. ചിന്ത്പുർണി മെഡിക്കൽ കോളേജ് (മേൽ പരാമർശം) കേസിലെ രണ്ടംഗ ജഡ്ജിമാരുടെ ബെഞ്ചിന്റെ വിധി, സുഖ് സാഗർ മെഡിക്കൽ കോളേജും ഹോസ്പിറ്റലും v. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ്6 എന്ന കേസിൽ മൂന്ന് ജഡ്ജി ബെഞ്ച് പരിഗണിച്ചു. മധ്യപ്രദേശ് ചിന്ത്പുർണി മെഡിക്കൽ കോളേജ് (മേൽ പരാമർശം) -ലെ നിർദ്ദേശത്തോട് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് യോജിച്ചുവെങ്കിലും റിപ്പോർട്ടുകളുടെ 13-)o ഖണ്ഡികയിൽ EC നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി അർദ്ധ- ജുഡീഷ്യൽ പ്രവർത്തനമാണെന്ന് അഭിപ്രായപ്പെട്ടു. 36-)o ഖണ്ഡികയിൽ സംസ്ഥാന സർക്കാരിന് EC റദ്ദാക്കാനോ റദ്ദാക്കാനോ പിൻ വലിക്കാനോ കഴിയുമെന്ന് ചിന്ത്പുർണി മെഡിക്കൽ കോളേജ് (മേൽ പരാമർശം) കേസിൽ ഉരുത്തിരിഞ്ഞതായ ഒഴിവാക്കൽ കൂടുതലായി കുറിച്ചു വച്ചു. സുഖ് സാഗർ മെഡിക്കൽ കോളേജും ഹോസ്പിറ്റലും (മേൽ പരാമർശം)-ലെ റിപ്പോർട്ടുകളിലെ 25-)o ഖണ്ഡികയിൽ അവസാനമായി താഴെ പറയുന്ന പ്രകാരം നിരീക്ഷിച്ചു.: - “25. സ്വീകരിച്ച വീക്ഷണത്തെക്കുറിച്ചും ചിന്ത്പുർണി മെഡിക്കൽ കോളേജ് (സുപ്ര)യിൽ രേഖപ്പെടുത്തിയ നിഗമനത്തെക്കുറിച്ചും ഞങ്ങൾ ബോധവാന്മാരാണ്. ആ കേസിലെ വസ്തുതകളിലെ സ്ഥിതി സമാനമാണെന്ന് തോന്നാമെങ്കിലും, നമ്മുടെ അഭിപ്രായത്തിൽ, നിലവിലത്തെതുപോലുള്ള ഒരു കേസിൽ, വളരെ പണ്ട്, 27.08.2014 ൽ നൽകിയ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൻറെ സ്പിരിറ്റ് ഈ കാലയളവിലും (ഏകദേശം ആറ് വർഷം) അപ്പീൽവാദി-കോളേജ് പൂർത്തീകരിക്കാതെ ഇട്ടിരിക്കുന്നു. ആവർത്തിച്ചുള്ള അവസരങ്ങൾ എംസി ഐ നൽകിയിട്ടും, വിലയിരുത്തൽ റിപ്പോർട്ടിലെ സംഗ്രഹം / നിരീക്ഷണത്തിൽ നിന്ന്, എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള കാതൽ പൂർണ്ണമായും അപ്രത്യക്ഷമായതായി സുരക്ഷിതമായി അനുമാനിക്കാം. സംസ്ഥാന ഗവൺമെന്റ് അനിശ്ചിതമായി അഞ്ച് വർഷത്തോളത്തിൽ കുറയാത്തതായ ഈ കാലയളവിനപ്പുറം കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുവഴി മേഖലയിലെ വിദ്യാർത്ഥി സമൂഹത്തിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന രീതിയിലേക്കും വർദ്ധിച്ച ഡോക്ടർ-രോഗി അനുപാതത്തിലേക്കും, ഗുരുതരമായ കുറവുകൾ കാരണം ആശുപത്രിയിൽ ബന്ധിപ്പിച്ചിരിക്കുന്ന ആരോഗ്യസംരക്ഷണ സൗകര്യം നല്കാതിരിക്കലിലേക്കും വന്നുചേരും. നമ്മുടെ കാഴ്ചപ്പാടിൽ, അത്തരമൊരു സാഹചര്യം സംസ്ഥാന സർക്കാർ നടപടി എടുക്കേണ്ടതുള്ളതായ ഒഴിവാക്കപ്പെട്ട
വിഭാഗത്തിൽ വരേണ്ടതും, ഇടവേള ഇല്ലാതാക്കുവാൻ സംസ്ഥാന സർക്കാർ തിരുത്തൽ നടപടികൾ എടുക്കേണ്ടതും, സംസ്ഥാനത്ത് അല്ലെങ്കിൽ ബന്ധപ്പെട്ട പ്രദേശത്ത് ഒരു പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് എംസി ഐ വ്യക്തമാക്കിയ കുറഞ്ഞ' മാനദണ്ഡങ്ങൾ / മാനദണ്ഡങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള മറ്റ് സ്ഥാപനങ്ങൾക്ക് ഒരു ജാലകം കൊടുക്കേണ്ടതുമാണ്. കൂടുതൽ പ്രതികരിക്കാതെ തന്നെ, അപ്പീൽവാദി-കോളേജ് പരാജയപ്പെട്ട സ്ഥാപനമാണെന്നും, 27.08.2014 തീയതിയിലെ എസ്സെൻഷ്യൽ സർട്ടിഫിക്കറ്റ് എന്ന വിഷയം പുറപ്പെടുവിക്കുന്നതിനു പിന്നിലെ മനോഭാവമനുസരിച്ച്, പ്രതിവർഷം കൂടുതൽ മെഡിക്കൽ ഓഫീസർമാരെ ഉൽ പ്പാദിപ്പിക്കുന്നതിനുള്ള വിദ്യാർത്ഥി സമൂഹത്തിൻറെയും പൊതുജനങ്ങളുടെയും അഭിലാഷങ്ങൾ ഇതുവരെ സ്ഥാപിക്കാൻ കഴിയുന്നില്ലെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. ഈ പരിധിവരെ, ചിന്ത്പുർണി മെഡിക്കൽ കോളേജ് (മേൽപരാമർശം) ത്തിൽ നിന്ന് ഞങ്ങൾ മാന്യമായി വ്യതിചലിക്കുന്നു." ചിന്ത്പുർണി കേസ് (മേൽ പരാമർശം) -ലെ വസ്തുതകളും ഇപ്പോഴത്തെ കേസും തമ്മിൽ ഒരു സാമ്യവും ഉണ്ടാവില്ലെന്ന് നമുക്ക് വ്യക്തമാക്കാം. സുഖ് സാഗർ കേസ് (മേൽ പരാമർശം) യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിന് EC പിൻവലിക്കാനുള്ള സാഹചര്യങ്ങൾ വിപുലീകരിച്ചു. സുഖ് സാഗറിന്റെ (മേൽ പരാമർശം) നിർദ്ദേശം യഥാർത്ഥത്തിൽ എതിർകക്ഷികളുടെ കേസിനെ പിന്തുണയ്ക്കുന്നു.
23. വഞ്ചനയിലൂടെ നേടിയതോ അല്ലെങ്കിൽ EC നല്കാനുണ്ടായതായ കാതൽ അപ്രത്യക്ഷമാകുന്നിടത്ത് അല്ലെങ്കിൽ പ്രകൃതിപ്പോലെയുള്ള മറ്റേതെങ്കിലും കാരണങ്ങളാലോ EC പിൻ വലിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് നിയമം അനുശാസിക്കുന്നു
24. കയ്യിലുള്ള കേസിൽ, കുറവുകൾ നീക്കംചെയ്യുന്നതിന് വിധേയമായി ഒരു സോപാധിക EC 2004 ൽ തുടക്കത്തിൽ അനുവദിച്ചിട്ടും 17 വർഷം കഴിഞ്ഞെങ്കിലും, അപര്യാപ്തതകൾ പരിഹരിക്കുന്നതിൽ അപ്പീൽവാദി പരാജയപ്പെട്ടു. 2020 നവംബർ 07 ന് നടത്തിയ അവസാന സംയുക്ത പരിശോധനയെക്കുറിച്ച് പരാമർശം നടത്താം, അതിൽ നിരവധി കുറവുകൾ കണ്ടെത്തുകയും, 2021-2022 വർഷത്തെ അപേക്ഷ പരിഗണിക്കുന്നതിന് സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തു. കാതൽ അപ്രത്യക്ഷമാകുന്ന കേസിലും, തുടക്കം മുതൽ തന്നെ കാതൽ കാണുന്നില്ലാത്ത കേസിലെന്നപോലെതന്നെ തുല്യശക്തിയോടെ പ്രയോഗിക്കുന്നുവെന്നതാണ് സത്യം.
25. മുകളിൽ പറഞ്ഞതനുസരിച്ച്, ഈ പ്രശ്നത്തിന് അപ്പീൽവാദിക്കെതിരായും എതിർകക്ഷിക്ക് അനുകൂലമായും ഉത്തരം പറഞ്ഞിരിക്കുന്നു.
26. ഇപ്പോഴത്തെ കേസിന്റെ വസ്തുതകളിലേക്ക് വീണ്ടും ഒരിക്കൽക്കൂടി മടങ്ങിപ്പോയാൽ, അപ്പീൽവാദി-സ്ഥാപനത്തിന്റെ പരിശോധന 09.11.2020 ന് നടത്തുകയും ഇനിപ്പറയുന്ന കുറവുകൾ കണ്ടെത്തുകയും ചെയ്തു
“I. അടിസ്ഥാന സൗകര്യങ്ങൾ i. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സമഗ്രമായ പരിഷ്ക്കരണം ആവശ്യമാണ്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.
II. ഉപകരണങ്ങൾ i.തിയേറ്റർ, അലക്കുശാല, ലാബുകൾ, ഹിസ്റ്റോപാത്തോളജി, റേഡിയോളജിഎന്നിവയിൽ ശുദ്ധീകരിച്ച ഉപകരണങ്ങൾ ആവശ്യമാണ് ii. ബ്ലഡ് ബാങ്ക് - ഇല്ല iii. പ്രായോഗിക ലബോറട്ടറികൾ-1 ലഭ്യമാണ് (3 ആവശ്യമാണ് ) iv. ജേണലുകൾ- ഇല്ല v. ICU / ICCU / PICU / NICU / SICU / ഒബ്സ്റ്റട്രിക് ICU / ICU -18 കിടക്കകൾ ലഭ്യമാണ് (60 കിടക്കകൾ ആവശ്യമാണ്) vi. എക്സ്-റേ മൊബൈൽ യൂണിറ്റ്- 1 ലഭ്യമാണ് ( 2 ആവശ്യമാണ്) vii.ഇൻ ഹൗസ് സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതും സ്ഥലവും ലഭ്യമല്ലാത്തതുമാണ്. മൈക്രോബയോളജിയിലും പാത്തോളജി ലബോറട്ടറീസിലുമുള്ള മിക്ക ആവശ്യകതകളും പുറമേക്ക് വിടുകയാണ്. III ക്ലിനിക്കൽ മെറ്റീരിയലുകൾ കഴിഞ്ഞ 2 വർഷമായി 300 കിടക്കകളുള്ള ആശുപത്രി (എൻ എംസി മാനദണ്ഡങ്ങൾ പ്രകാരം ) പ്രവർത്തിക്കുന്നുണ്ടോയെന്ന് രേഖകൾ കൊണ്ട് വ്യക്തമല്ല. 2019 മുതൽ മാത്രമാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. പരിശോധന ദിവസം, ബെഡ് ഒക്യുപ്പൻസി 30% മാത്രമാണ്. ആവശ്യമായ ഒപിഡി 600 ആണ്, പരിശോധന ദിവസം 200 ൽ താഴെ ഹാജർ മാത്രമേയുള്ളൂ.
IV. ഫാക്കൽറ്റി കുറവുകൾ ഇനിപ്പറയുന്ന ഫാക്കൽറ്റി കുറവുകൾ ശ്രദ്ധിക്കപ്പെട്ടു: i. ബയോകെമിസ്ട്രി വകുപ്പിലെ ഒരു പ്രൊഫസർ. ii. അസോസിയേറ്റ് പ്രൊഫസർ -8 (അനാട്ടമി -1, ഫിസിയോളജി -1, ഫാർമക്കോളജി -1, പാത്തോളജി -1, ജനറൽ മെഡിസിൻ -1, ഓർത്തോപെഡിക്സ് -1, അനസ്തേഷ്യ -1, റേഡിയോ ഡയഗ്നോസിസ് -1) iii. അസിസ്റ്റന്റ് പ്രൊഫസർ -11 (അനാട്ടമി -2, ഫിസിയോളജി -3, ഫോറൻസിക് മെഡിസിൻ -1, കമ്മ്യൂണിറ്റി മെഡിസിൻ -1, ജനറൽ മെഡിസിൻ -1, റെസ്പിറേറ്ററി മെഡിസിൻ -1, ഒ ബി ജി -1, അനസ്തേഷ്യോളജി -1) iv. ട്യൂട്ടർ / ഡെമോസ്ട്രേറ്റർ / SR-29 (അനാട്ടമി -4, ഫിസിയോളജി -2, ബയോകെമിസ്ട്രി -4, പാത്തോളജി -1, മൈക്രോബയോളജി -1, ഫോറൻസിക് മെഡിസിൻ -1, ജനറൽ മെഡിസിൻ -3, പീഡിയാട്രിക്സ് -1, പൾമണറി മെഡിസിൻ -1, ഡിവിഎൽ -1, സൈക്യാട്രി -1, ജനറൽ സർജറി-3, ENT-1, OBG-2, അനസ്തേഷ്യ -1, റേഡിയോ ഡയഗ്നോസിസ് 1, ദന്തചികിത്സ -1)
4. മൊത്തം ഫാക്കൽറ്റി കുറവ് 32% ഉം ട്യൂട്ടർ / ഡെമോൺസ് ട്രേറ്റർ / എസ്ആർ കുറവ് 78%. ”
27. അവരുടെ റിമാർക്കുകൾ പ്രകാരമുള്ള കുറവുകളെക്കുറിച്ച് അപ്പീൽവാദി സ്ഥാപനത്തെ കൃത്യമായി അറിയിച്ചിരുന്നു. അഫിലിയേഷൻ അനുവദിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ലഭ്യമാണെന്ന് വാദിച്ച് ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും പരിശോധനയെക്കുറിച്ച് ഒരു എതിർപ്പും ഉയർന്നിട്ടില്ല. എന്നിരുന്നാലും, പരിശോധനയിൽ കണ്ടെത്തിയ മൊത്തം കുറവുകൾ കണ്ടുകൊണ്ട് 2021-22 അധ്യയന വർഷത്തിൽ CoA അനുവദിക്കുന്നതിനുള്ള അപേക്ഷ 23.11.2020 ലെ കത്ത് / ഓർഡർ പ്രകാരം നിരസിച്ചു.
28. കയ്യിലുള്ള കേസിൽ, എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ആദ്യമായി 2004 ലാണ് നൽകിയതെന്നും, 17 വർഷത്തിനുശേഷം എംസി ഐയിൽ നിന്ന് ആവശ്യമായ അനുമതികൾ നേടാൻ അപ്പീൽവാദി-കോളേജിന് കഴിയുന്ന നിലയിലല്ലാത്തതുമാണ്. എംസി ഐ ക്ക് മുമ്പായി കാലതാമസം നേരിട്ട പകുതി പാകപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതിനും അഫിലിയേഷനുള്ള അനുമതിക്ക്വേണ്ടി ഹൈക്കോടതിയിൽ നിന്ന് ഉത്തരവുകൾ സ്വീകരിച്ച് ജുഡീഷ്യൽ നടപടിക്രമങ്ങളിലൂടെ ന്യൂനതകൾ പരിഹരിക്കുന്നതിനും അപ്പീൽവാദി അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ വളരെക്കാലമായി ശ്രമിക്കുന്നുവെന്നതും തികച്ചും വ്യക്തമാണ്. 2015 ലും 2020 ലും നടത്തിയ രണ്ട് പരിശോധനകളിലും അപ്പീൽ സ്ഥാപനത്തിൽ ശരിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി. 2006 മുതൽ ഒരു ആശുപത്രി നടത്തുകയാണെന്ന് അപ്പീൽവാദി അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധനയിൽ മതിയായ സൗകര്യങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ സ്ഥലത്ത് ഒരു ആശുപത്രി നടത്തുന്നതിൽ അപ്പീൽ വാദിക്ക് യഥാർത്ഥ താൽപ്പര്യമില്ലെന്നും EC, CoA അല്ലെങ്കിൽ എംസി ഐക്ക് മുമ്പുള്ള അപേക്ഷകൾ നിരസിച്ചത് ഫൗൾ ആണെന്ന് വിളിക്കാൻ യാതൊരു അടിസ്ഥാനമില്ലെന്നും ഉള്ളതിന്റെ തെളിവാണ് ഈ അഭാവം. 29 വിഷയത്തിന്റെ മറ്റൊരു വശം കൂടി ഉണ്ട്, അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, അധ്യാപന ഫാക്കൽറ്റി ഉൾപ്പെടെയുള്ള ശരിയായ സൗകര്യങ്ങളും തികച്ചും അനിവാര്യമാണ്, എന്നാൽ സമയക്രമീകരണം പാലിക്കുന്നതും ഒരുപോലെ പ്രധാനമാണ്. മൃദുൽ ധർ (മൈനർ), ആൻഡ്. Vs. യൂണിയൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും7 എന്ന കേസിൽ ഖണ്ഡിക 13 ൽ കോടതി താഴെ പറയും പ്രകാരം നിരീക്ഷിച്ചു: - “ഒരു അദ്ധ്യാപക ഫാക്കൽറ്റിയും ഡോക്ടർമാരും ഉൾപ്പെടെയുള്ള ശരിയായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും തികച്ചും അനിവാര്യമാണെന്നും അതിനാൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപനം നൽകുന്നതിനുള്ള സമയക്രമീകരണം പാലിക്കുകയും അതുവഴി സമൂഹത്തിന് ഏറ്റവും മികച്ച മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ലഭ്യമാക്കുകയും ചെയ്യുമെന്നത് സംശയിക്കാനേ കഴിയില്ല ”
30. കേന്ദ്രസർക്കാരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും മുഖേനയുള്ള പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകളുടെ
സ്വീകരണത്തിനും, അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ഷെഡ്യൂൾ 1999 ലെ റെഗുലേഷൻ 8 (3) നൽകുന്നു.
31. 2015 ലെ മെഡിക്കൽ കോളേജ് റെഗുലേഷൻസ് സ്ഥാപിക്കൽ (ഭേദഗതി) മുഖേന, പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രാരംഭ സമയ ഷെഡ്യൂൾ 2015 ൽ ഭേദഗതി ചെയ്തു. ഈ ഭേദഗതി ഇനിപ്പറയുന്ന ഷെഡ്യൂളിന് പകരമായി നൽകി: പുതിയ മെഡിക്കൽ കോളേജുകളുടെ സ്ഥാപനം / അനുമതി പുതുക്കൽ എന്നിവയ്ക്കും സെൻട്രൽ ഗവൺമെന്റ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ മുഖേനയുള്ള അപേക്ഷകളുടെ പ്രോസസിങ്ങിനും വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയ ഷെഡ്യൂൾ ക്രമ നമ്പർ പ്രോസസ്സിംഗ് ഘട്ടം അവസാന തീയതി 1 കേന്ദ്ര സർക്കാർ അപേക്ഷകൾ സ്വീകരിക്കുന്നത് എല്ലാ വർഷവും ജൂൺ 15 നും ജൂലൈ 07 നും ഇടയിൽ (രണ്ട് ദിവസവും ഉൾപ്പെടെ) 2 മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ അപേക്ഷ കൈമാറുന്നത് ജൂലൈ 15 ഓടെ 3 സാങ്കേതിക പരിശോധന, വിലയിരുത്തൽ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി കത്തിനായുള്ള ശുപാർശകൾ ഡിസംബർ 15 ഓടെ 4 കേന്ദ്രസർക്കാറിന്റെ അപേക്ഷകനിൽനിന്നുള്ള മറുപടി രസീത് / കംപ്ലയൻസും, അതോടനുബന്ധിച്ചുള്ള വ്യക്തിപരമായുള്ള ഹിയറിങ് ഉണ്ടെങ്കിൽ ആയതും, കേന്ദ്രസർക്കാറിന്റെ അനുമതി കത്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്യുന്നത് എംസിഐ യിൽ നിന്നുള്ള ശുപാർശ സ്വീകരിച്ച് 2 മാസം മുതൽ എന്നാൽ ജനുവരി 31 ന് അപ്പുറമല്ല 5 മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി കത്തിനുവേണ്ടിയുള്ള അന്തിമ ശുപാർശകൾ ഏപ്രിൽ 30 ഓടെ 6 കേന്ദ്ര സർക്കാരിന്റെഅനുമതി കത്ത് നൽകൽ മെയ് 31 ഓടെ
32. പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനോ നിലവിലുള്ള കോളേജുകളിൽ പ്രവേശനം വർദ്ധിപ്പിക്കുന്നതിനോ ഉള്ള സമയപരിധി ബന്ധപ്പെട്ട എല്ലാവരും കർശനമായി പാലിക്കണമെന്ന് ഈ കോടതി വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞു. 2020- 2021 വർഷത്തേക്ക് ഒരു പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള രസീതിൽ നിർദ്ദേശിച്ചിട്ടുള്ള സമയപരിധി ഇതിനകം വളരെ മുമ്പുതന്നെ കഴിഞ്ഞുവെന്നതിൽ സംശയമില്ല. നിലവിലുള്ള കോവിഡ്-19 പാൻഡെമിക് കണക്കിലെടുത്ത് 2021-2022 അക്കാദമിക് വർഷത്തിന്റെ അവസാന തീയതി 15.12.2020 ആയി നീട്ടിയതുകൂടി ഇപ്പോൾ കഴിഞ്ഞു. അതിനാൽ, അപ്പീൽവാദിക്കായി അഭിഭാഷകൻ നിർദ്ദേശിച്ചതുപോലെ, 2020- 2021 വർഷത്തേക്ക് അപ്പീൽവാദിക്ക് EC അല്ലെങ്കിൽ CoA നൽകണമെന്ന് സർവകലാശാലയോട് അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ല.
33. ഇവിടെ മുകളിൽ ചർച്ച ചെയ്ത വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, 2020-2021 അധ്യയന വർഷത്തേക്ക് വേണ്ടി അപ്പീൽവാദി സമർപ്പിച്ച നിവൃത്തിയ്ക്ക് അനുമതി നൽകാനാവില്ല. അപ്പീലുകൾ അതനുസരിച്ച് പരാജയപ്പെടുകയും തള്ളുകയും ചെയ്യുന്നു. ആരോപണവിധേയമായ അപാകതകൾ നീക്കിയതിന് ശേഷം സമയക്രമത്തിന് അനുസൃതമായി അപ്പീൽവാദിക്ക് അടുത്ത അക്കാദമിക് വർഷത്തേക്ക് EC, CoA എന്നിവ അനുവദിക്കുന്നതിന് ഉചിതമായ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അത്തരം അപേക്ഷകൾ ഉണ്ടെങ്കിൽ, നിർദ്ദേശിച്ച നടപടിക്രമങ്ങളും നിയമവും അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ തീർപ്പാക്കണം.
34. ടി സാഹചര്യങ്ങളിൽ, ചെലവുകൾ സംബന്ധിച്ച് ഞങ്ങൾ ഉത്തരവൊന്നും നൽകുന്നില്ല. പുതിയ മെഡിക്കൽകോളേജ് സ്ഥാ................................ ജെ. (A.M.KHANWILKAR) (B.R.GAVAI) (KRISHNA MURARI) ന്യൂഡൽഹി 2021 ഫെബ്രുവരി മാസം 24-)൦ തീയതി ബാധ്യതാ നിരാകരണം: പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയിൽ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം. അത് എല്ലാ ആവശ്യങ്ങൾക്കും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്