Full Text
സിവില്‍ അപ്പീല്‍ അധികാരിത
ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ ...............2023
(സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍)നമ്പര്‍ 2849-2854/ 2022 ല്‍ നിന്ന് ആവിര്‍
ഭവിച്ചത്)
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ........ അപ്പീല്‍ വാദി
കേരള സംസ്ഥാനവും മറ്റൊരാളും ........ എതിര്‍കക്ഷികള്‍
ഒപ്പം
സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍) നമ്പര്‍ 1487-1493/ 2022
ബത്തേരി രൂപതയെ പ്രതിനിധീകരിച്ച്
മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ തോമസ് ...പരാതിക്കാരന്‍
കേരള സംസ്ഥാനവും മറ്റുള്ളവരും മുതലായവര്‍ ... എതിര്‍കക്ഷികള്‍
ഒപ്പം
സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍) നമ്പര്‍........... 2023
ഡയറി നമ്പര്‍ 7364/2022 ല്‍ നിന്ന് ആവിര്‍ഭവിച്ചത്
താമരശ്ശേരി കത്തോലിക്കാ രൂപതയെ പ്രതിനിധീകരിച്ച്
മാര്‍ റെമെഗിയോസ് ഇഞ്ചാണിയില്‍ ...പരാതിക്കാരന്‍
കേരള സംസ്ഥാനവും മറ്റുള്ളവരും മുതലായവര്‍ ... എതിര്‍കക്ഷികള്‍
വിധിന്യായം
JUDGMENT
1. SLP(Crl.)നമ്പര്‍ 2849-2854/ 2022 -ലെ അപ്പീല്‍ നല്‍കുവാനുള്ള അപേക്ഷ അനുവദിച്ചു.
2. കേരള ഹൈക്കോടതി എറണാകുളം 12.08.2021-ന് പാസാക്കിയ 2019 ലെ Crl.MC നമ്പര്‍ 8936, 2020-ലെ Crl. MC നമ്പര്‍ 205, 2020-ലെ Crl. MC നമ്പര്‍ 1414, 2020-ലെ Crl. MC നമ്പര്‍ 1409, 2020-ലെ Crl.MC നമ്പര്‍ 2138, 2020-ലെ Crl.MC നമ്പര്‍ 2136, 2019 ലെ Crl. MC നമ്പര്‍ 9115 എന്നിവയിലെ പൊതു വിധിയിലും ഉത്തരവിലും നിന്നാണ് ഈ വിഷയങ്ങളെല്ലാം ഉടലെടുക്കുന്നത്.
3. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (അസ്സല്‍ പ്രതി) സമര്‍പ്പിച്ച SLP (Crl.) നമ്പര്‍ 2849- 2854/2022 എന്ന നമ്പറില്‍ നിന്ന് ഉയര്‍ന്നുവന്ന ആറ് അപ്പീലുകളിലെ, 12.08.2021 തിയതിയിലെ അപവദിത പൊതു ഉത്തരവ് പൂര്‍ ണ്ണമായും പരിശോധിച്ചു. എന്നിരുന്നാലും, ബത്തേരി രൂപത (ഹൈക്കോടതി മുമ്പാകെ കക്ഷിയല്ല) സമര്‍പ്പിച്ച SLP (Crl.) നമ്പര്‍ 1487-1493/2022-ലും, താമരശ്ശേരി കത്തോലിക്കാ രൂപത (ഹൈക്കോടതിയുടെ മുമ്പാകെ കക്ഷിയല്ല) സമര്‍പ്പിച്ച SLP ഡയറി നമ്പര്‍ 7364/2022-ലുമുള്ള 14.02.2022 തിയതിയിലെ ഈ കോടതിയുടെ ഉത്തരവ് പ്രകാരം, അപവദിത ഉത്തരവിന്റെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകളുമായി ബന്ധപ്പെട്ട ഹരജിക്കാരുടെ പരാതികളുമായി ബന്ധപ്പെട്ട് പരിമിതമായ തലത്തില്‍ പ്രസ്തുത ഹരജിക്കാര്‍ക്ക് SLP കള്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍ കിയിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീലുകളിലെ വസ്തുതകള്‍ സൌകര്യത്തിനായി പരിഗണിക്കുന്നു.
4. നിലവിലെ അപ്പീലുകളിലേക്കു നയിക്കുന്ന, രേഖകളില്‍ നിന്നും വ്യക്തമാവുന്ന, വസ്തുതകള്‍ ചുരുക്കത്തില്‍ ഇവയാണ്. (i) ഒരു എപ്പിസ്കോപ്പല്‍ സ്ഥാപനമായ സീറോ മലബാര്‍ സഭയുടെ തലവന്‍ രൂപതയിലെ ബിഷപ്പാണ്, അതായത് അപ്പീല്‍ വാദിയായ കര്‍ ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി (ശേഷം 'അപ്പീല്‍ വാദി-ആര്‍ച്ച്ബിഷപ്പ്' എന്ന് പരാമര്‍ശിക്കപ്പെടും.) സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട എല്ലാ ആത്മീയ, ലൗകിക കാര്യങ്ങളിലും അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ആര്‍ച്ച് ബിഷപ്പ് സഭയുടെ ചില സ്ഥാവര വസ്തുക്കള്‍ അന്യകരണപ്പെടുത്തി. റോമന്‍ കത്തോലിക്ക സഭയിലെ അംഗമെന്നും വിശ്വാസി എന്നും അവകാശപ്പെടുന്ന നിലവിലെ രണ്ടാം എതിര്‍ കക്ഷിയായ ശ്രീ ജോഷി വര്‍ ഗീസ് (അസ്സല്‍ പരാതിക്കാരന്‍) ക്രിമിനല്‍ നടപടി ചട്ടം 190, 200 എന്നീ വകുപ്പുകള്‍ പ്രകാരം 2018 ജുലൈ മാസം 16ാം തിയതി (1) അപ്പീല്‍ വാദി- ആര്‍ച്ച്ബിഷപ്പ് (2) റവ. ഫാദര്‍ ജോഷി പുതുവ (3) സാജു വര്‍ഗീസ് എന്നീ മൂന്നു പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 406, 409, 418, 420, 423, 465, 467, 468 r/w 34 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിചു കൊണ്ടു കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതിയില്‍ ( ഇനിമുതല്‍ 'ട്രയല്‍ കോടതി' എന്ന് പരാമര്‍ശിക്കപ്പെടും) Crl. M.P.No. 5003/2018 എന്ന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. (ii) എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയിലെ അംഗമാണ് പരാതിക്കാരന്‍ എന്നതും മറ്റു വിഷയങ്ങളോടൊപ്പം പരാതിയില്‍ ആരോപിക്കപ്പെടുന്നു. 2011 മെയ് 29 ന് അപ്പീല്‍ വാദി, രൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം പിന്നീട് 2012 ജനുവരി 6 ന് സിറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളായി നിയമിതനായി. അതിരൂപതയുടെ കീഴിലുള്ള 338 പള്ളികള്‍ക്ക് പുറമെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മഠങ്ങള്‍, ആശുപത്രികള്‍ എന്നിവയും അതിരൂപതയുടെ നിയന്ത്രണത്തിലാണ്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കള്‍ രൂപതയുടെ അധീനതയിലുണ്ട്. അതിരൂപതയുടെ ആസ്തികളുടെ ഭരണത്തിനും നടത്തിപ്പിനുമുള്ള നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അതിരൂപതയുടെ ബൈലോ 29.07.2009 ന് പരിഷ്കരിച്ചു. (iii) 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍, അപ്പീല്‍ വാദി-ആര്‍ ച്ച്ബിഷപ്പ് പ്രസ്തുത രൂപതയുടെ ഫിനാന്‍സ് ഒാഫീസറായിരുന്ന രണ്ടാം പ്രതി റവ. ഫാദര്‍ ജോഷി പുതുവ എന്നയാളുമായി ചേര്‍ന്നു രൂപതയുടെ കീഴിലുള്ള ഏതാനും സ്ഥാവര വസ്തുക്കള്‍ വില്പന നടത്തുന്നതിന് ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും, ആയത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പരാതിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മൂന്നാം പ്രതിയായ സാജു വര്‍ഗീസിന് കോടികള്‍ വിലമതിക്കുന്ന ഏതാനും വസ്തുക്കള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. (iv) അപ്പീല്‍ വാദിയും മറ്റു രണ്ടു പ്രതികളും വിചാരണ കോടതിയുടെ അധികാരപരിധിയുടെ പുറത്ത് താമസിക്കുന്നവരാണ് എന്നതിനാല്‍, പ്രസ്തുത പരാതിയില്‍, ഹര്‍ജിക്കാരന്റെ സത്യ പ്രസ്താവന ക്രിമിനല്‍ നടപടി ചട്ടം 202ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തി. പരാതിക്ക് ഉപോല്ബലകമായ മറ്റൊരു സാക്ഷിയെകൂടി വിളിചു വരുത്തുകയും വിസ്തരിക്കുകയും ചെയ്തു. പരാതിക്കാരന്‍, പരാതിയെ പിന്തുണയ്ക്കുന്ന ഏതാനും രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. (v)വിചാരണ കോടതി 2019 ഏപ്രില്‍ 2ാം തിയതിയിലെ ഉത്തരവ് പ്രകാരം പരാതി ഫയലില്‍ സ്വീകരിക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 409, 418, 420, 465, 467, 468 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ആരോപണങ്ങളെ ക്രിമിനല്‍ നടപടി ചട്ടം 203ാം വകുപ്പ് പ്രകാരം തള്ളുകയും ചെയ്തുവെങ്കിലും 120B, 406, 423 r/w 34 പ്രകാരമുള്ള കുറ്റങ്ങളില്‍ പ്രതികള്‍ക്കെതിരായി സമന്‍സ് പുറപ്പെടുവിക്കുകയുണ്ടായി.
5. പരാതിക്കാരന്‍ ജോഷി വര്‍ഗീസ്, സമാനമായ അഞ്ച് പരാതികള്‍ (SLP(Crl.)നമ്പര്‍ 2849-2854/ 2022 ലെ അനുബന്ധം A-4 മുതല്‍ A-9) കൂടി അപ്പീല്‍ വാദി-ആര്‍ച്ച്ബിഷപ്പിനും മറ്റുള്ളവര്‍ക്കും എതിരെ ഫയല്‍ ചെയ്യുകയും ആയതില്‍ വിചാരണ കോടതി പ്രത്യേക ഉത്തരവുകള്‍ പ്രകാരം സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ ക്കുന്നു: ക്രമ നമ്പര്‍ CrMP നമ്പര്‍/ പരാതി നമ്പര്‍ മജിസ് ട്രേറ്റ് കോടതി
1. CrMP 5005/2018 (CC. No. 1886/2019) 05.11.2019 ന് ഹര്‍ജിക്കാരനും മറ്റൊരാള്‍ ക്കും എതിരായി സമന്‍സ് പുറപ്പെടുവിച്ചു.
2. CrMP 5013/2018 (CC. No. 51/2020) 20.01.2020 ന് ഹര്‍ജിക്കാരനും മറ്റൊരാള്‍
3. CrMP 5011/2018 (CC. No. 50/2020) 20.01.2020 ന് ഹര്‍ജിക്കാരനും മറ്റൊരാള്‍
4. CrMP 5009/2018 (CC. No. 93/2020) 13.02.2020 ന് ഹര്‍ജിക്കാരനും മറ്റൊരാള്‍
5. CrMP 5015/2018 (CC. No. 94/2020) 13.02.2020 ന് ഹര്‍ജിക്കാരനും മറ്റൊരാള്‍
6. വിചാരണ കോടതി CrMP 5005/2018 ല്‍ 02.04.2019 ാം തിയതി പുറപ്പെടുവിച്ച ഉത്തരവില്‍ അസംതൃപ്തരായ അപ്പീല്‍ വാദി-ആര്‍ച്ച്ബിഷപ്പ്' (ഒന്നാം പ്രതി) മേല്‍ പറഞ്ഞ സാജു വര്‍ഗീസ് (മൂന്നാം പ്രതി) എന്നിവര്‍ എറണാകുളം സെഷന്‍സ് കോടതി ( ഇനിമുതല്‍ 'സെഷന്‍സ് കോടതി' എന്ന് പരാമര്‍ശിക്കപ്പെടും) മുന്‍ പാകെ ക്രിമിനല്‍ റിവിഷന്‍ അപേക്ഷ നമ്പര്‍ 20/2019, 21/2019 എന്നിവ ഫയല്‍ ചെയ്തു. സെഷന്‍സ് കോടതി പ്രസ്തുത റിവിഷന്‍ അപേക്ഷ 24.08.2019 ലെ ഉത്തരവു പ്രകാരം തള്ളുകയും ആയതിനെതിരെ അപ്പീല്‍ വാദി-ആര്‍ച്ച്ബിഷപ്പ്'Crl.M.C. No.8936 / 2019 നോടൊപ്പം മറ്റ് 5 ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്‍പാകെ ക്രിമിനല്‍ നടപടി ചട്ടം 482ാം വകുപ്പ് പ്രകാരം സമര്‍പ്പിക്കുകയും ചെയ്തു. അസ്സല്‍ ഹര്‍ജിയിലെ മൂന്നാം പ്രതി സാജു വര്‍ഗീസും ഹൈക്കോടതിയുടെ മുന്‍പാകെ Crl.M.C. No. 9115/2019 സമര്‍പ്പിച്ചു. ഹൈക്കോടതി 2021 ആഗസ്റ്റ് 12 ാം തിയതിയിലെ അപവദിത ഉത്തരവ് പ്രകാരം ഏഴ് Crl.M.C കളും തള്ളി. പ്രസ്തുത ഹര്‍ജികള്‍ തള്ളി കൊണ്ട് ഹൈക്കോടതി എതിര്‍കക്ഷിയായ സര്‍ക്കാരിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍ കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിഷയങ്ങള്‍ 25.10.2021 ലേക്കു നിര്‍വഹണ റിപോര്‍ട്ടിനായി വയ്ക്കുകയും സമയാസമയങ്ങളില്‍ പാസാക്കിയ വിവിധ ഉത്തരവുകളിലൂടെ തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. ആയതില്‍ അസംതൃപ്തരായ മേല്‍പറഞ്ഞ അപ്പീല്‍ വാദികള്‍ നിലവിലെ അപ്പീലുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു.
7. അപ്പീല്‍ വാദി-ആര്‍ച്ച്ബിഷപ്പിനു വേണ്ടി ഹാജരാവുന്ന അഭിഭാഷകനായ ശ്രി. സിദ്ധാര്‍ഥ ലൂത്ര അപ്പീലില്‍ ഉള്‍പെട്ട വസ്തുക്കളെ സംബന്ധിക്കുന്ന ചുവടെ ചേര്‍ത്ത പട്ടിക സമര്‍പ്പിച്ചു. ക്രമ നമ്പ ര്‍ കേസ് നമ്പര്‍ CrlMC No. (HC) SLP No. (SC) വിലയാധാര ത്തിന്റെ നമ്പര്‍ വസ്തുവി ന്റെ വിസ്തീര്‍ ണ്ണം റി സര്‍വെ നമ്പര്‍, സ്ഥലവും വസ്തുവിന്റെ സ്ഥാനവും.
1. CC. No. P4@132 Crl.M.C NO. 8936/19 P14 @ 392/V[2] SLP NO. 2849/2 3373/16 24.40 Re.Sy. No. 548/4 വാഴക്കാല വില്ലെജ്, ഭാരത് മാത കോളേജിന് എതിര്‍ വശം. ( പേജ് 141, ഖ്ണ്ഡിക 20)
2. CC. NO. 1886/19 P5@148 Crl.M.C No. SLP NO. 2850/2 2720/16 2721/16 2723/16 3.93 3.94 1.93 Re.Sy. No. 509/4 വാഴക്കാല വില്ലെജില്‍ ത്രിക്കാക്കര ഭാഗം കരുണാലയത്തിന് സമീപം( പേജ് 173, ഖ്ണ്ഡിക 37)
3. CC. NO. 51/2020 P6@176 Crl.M.C No.1409/ SLP NO. 2851/22 1679/17 1680/17 1681/17 1.31 1.36 1.41 വാഴക്കാല സമീപം( പേജ് 198,
4. CC. NO. 50/2020 P7@202 Crl.M.C NO. 1414/20 SLP NO. 2852/2 2735/16 1.92 Re.Sy. No. 509/4 വാഴക്കാല സമീപം( പേജ് 222,
5. CC. NO. 93/2020 P8@225 Crl.M.C NO. 2136/20 SLP NO. 2853/2 2732/16 2733/16 2734/16 1.85 1.83 1.93 വാഴക്കാല സമീപം( പേജ് 254,
6. CC. No. Crl.M.C SLP 2368/17 1.31 Re.Sy. No. 509/4 94/2020 P9@258 NO. 2138/20 NO. 2854/2 2369/17 2370/17 1.21 1.14 വാഴക്കാല സമീപം( പേജ് 1284,
8. മുതിര്‍ന്ന അഭിഭാഷകനായ ശ്രി. ലൂത്ര പറയുന്ന പ്രകാരം 2ാം എതിര്‍ കക്ഷിയായ ജോഷി വര്‍ഗീസും മറ്റുള്ളവരും അപ്പീല്‍ വാദിക്കും മറ്റുള്ളവര്‍ക്കും എതിരായി സമാനമായ പരാതികളും സമര്‍പ്പിചിട്ടുണ്ട്. ശ്രി. ലൂത്ര സമര്‍പ്പിച്ച പ്രസ്തുത പരാതികളുടെ വിശദാംശങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്:- (i) 03.01.2018: അപ്പീല്‍ വാദിക്കും മറ്റുള്ളവര്‍ക്കും എതിരായി, രൂപതയുടെ അധീനതയിലുള്ള വസ്തുക്കള്‍ വില്പന നടത്തുന്നതിനായി കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചു കൊണ്ട് ക്രിമിനല്‍ നടപടി ചട്ടം 156(3)ാം വകുപ്പ് പ്രകാരം, അന്വേഷണം ആവശ്യപ്പെട്ട് 2ാം എതിര്‍ കക്ഷിയായ ജോഷി വര്‍ഗീസ്, പരാതിക്കാരനായി മരട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ് ട്രേറ്റ് കോടതി മുന്‍പാകെ CMP No. 2/2018 ഫയല്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത പരാതിയില്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനു മുന്‍പായി മരട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ് ട്രേറ്റ് കോടതി 2ാം എതിര്‍ കക്ഷിയോട് സാക്ഷികളെ വിസ്തരിക്കാന്‍ നിര്‍ദ്ദേശിച്ചു. 2ാം എതിര്‍ കക്ഷി, പ്രസ്തുത ഉത്തരവിനെ ഹൈക്കോടതി മുന്‍പാകെ ചോദ്യം ചെയ്യുകയും ആയത് 22.02.2018 തിയതിയിലെ ഉത്തരവ് പ്രകാരം തള്ളുകയും ചെയ്തു. തുടര്‍ന്ന് 30.08.2021 ലെ ഉത്തരവ് പ്രകാരം മജിസ് ട്രേറ്റ് പ്രസ്തുത പരാതി തള്ളി. (ii) 12..01.2018: അതിരൂപതയുടെ അധീനതയിലുള്ള പ്ലോട്ടുകള്‍ വിറ്റതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഹര്‍ജിക്കാരനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതിയില്‍ പോളച്ചന്‍ പുതുപ്പാറ എന്ന അഭിഭാഷകന്‍ സിഎംപി നമ്പര്‍ 179/2018 എന്ന പരാതി നല്‍കി. എറണാകുളം മജിസ് ട്രേറ്റ് 02.02.2018 ലെ ഉത്തരവ് പ്രകാരം പരാതിക്കാരന് പരാതിയുണ്ടെങ്കില്‍, നിയമപ്രകാരം ലഭ്യമായ ഉചിതമായ സിവില്‍ നടപടി സ്വീകരിക്കാമെന്ന് നിരീക്ഷിച്ച് പരാതി തള്ളി. (iii)15.01.2018: സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷൈന്‍ വര്‍ഗീസ് എന്നയാള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ FIR No. 719/2018 ആയി പരാതി നല്‍കി, ആയതില്‍ പോലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കി, എന്നാല്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് ഒരു പ്രതിഷേധ ഹര്‍ജി ഫയല്‍ ചെയ്തു, അത് ബന്ധപ്പെട്ട കോടതിയുടെ പരിഗണനയിലാണ്. (iv)18..03.2019: ഒരു പരാതിക്കാരനായ പാപ്പച്ചന്‍ അപ്പീല്‍ വാദി-ആര്‍ ച്ച്ബിഷപ്പിനും മറ്റുള്ളവര്‍ക്കും എതിരെ കാക്കനാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ് ട്രേറ്റ് കോടതി മുന്‍പാകെ CrMP No. 820/2019 പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത പരാതിക്കാരന്‍ 12.01.2019 ന് എറണാകുളം പോലീസ് സ്റ്റേഷനിലും പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു, എന്നിരുന്നാലും നടപടി ഒന്നും ഉണ്ടായില്ല. അവസാനം FIR No. 818/2019 രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രസ്തുത പരാതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍ കി.
9. ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച പരാതി മരട് കോടതി തള്ളിയതിനു ശേഷം അപ്പീല്‍ വാദിക്കെതിരായി അതെ വസ്തുതകളെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച നിലവിലെ പരാതി നിലനില്ക്കുന്നതല്ല എന്ന മുതിര്‍ന്ന അഭിഭാഷകനായ ശ്രി. ലൂത്രയുടെ പരമപ്രധാനമായ സമര്‍ പ്പണത്തെ സൂചിപ്പിക്കുമ്പോള്‍ രണ്ടാം എതിര്‍കക്ഷി 2/2018 03.01.2018-ന് മരടിലെ ജെഎംഎഫ് സി കോടതിയില്‍, സെക്ഷന്‍ 156(3), സെക്ഷന്‍ 200 എന്നിവ പ്രകാരം, അപ്പീല്‍ വാദി ആര്‍ച്ച് ബിഷപ്പ് അതിരൂപതയുടെ വസ് തുക്കള്‍ വഞ്ചനാപരമായി വിറ്റതുമായി ബന്ധപ്പെട്ട് പൊതുവായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നാല്‍ നിലവിലെ ആറു പരാതികള്‍ രണ്ടാം എതിര്‍കക്ഷി വിചാരണ കോടതിയുടെ മുന്‍പാകെ വിചാരണ കോടതിയുടെ അധികാരപരിധിയിലുള്‍പെട്ടിട്ടുള്ള കാക്കനാട് സ്തിഥി ചെയ്യുന്ന വസ്തുക്കളുടെ വില്പന സംബന്ധിക്കുന്ന വ്യക്തമായ വിവരങ്ങള്‍ നല്കിക്കൊണ്ട് സമര്‍പ്പിച്ചിട്ടുള്ളതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. പരാതിക്കാരന്റെ അഭിഭാഷകന്‍ ഹാജരായില്ല എന്ന കാരണത്താല്‍ ഒന്നാം പരാതി (C.C. No.2/2018) 30.09.2021 ന് ബന്ധപ്പെട്ട കോടതി പരിഗണിക്കാതെ തള്ളി എന്നതില്‍ തര്‍ക്കമില്ല എന്നാല്‍ നിലവിലെ പരാതികളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 406, 423 r/w 34 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് 02.04.2019 ന് വിചാരണ കോടതി സമന്‍സ് പുറപ്പെടുവിച്ചു ആയത് 30.09.2021 ന് ഒന്നാം പരാതി തള്ളുന്നതിനു മുന്‍പുമായിരുന്നു. വ്യവഹാര കാരണം മരട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആവിര്‍ഭവിച്ചതിനാല്‍ ഒന്നാം ഇനം വസ്തുവിനെ സംബന്ധിക്കുന്ന പരാതി മരട് (എറണാകുളം) കോടതിയില്‍ സമര്‍പ്പിച്ചുവെന്നും ബാക്കി വസ്തുക്കളെ സംബന്ധിക്കുന്ന ഏഴ് പരാതികള്‍ പ്രസ്തുത വസ്തുക്കള്‍ സ്ഥിതി ചെയ്യുന്നത് കാക്കനാട് JMFC കോടതിയുടെ അധികാര പരിധിയില്‍ ആയതിനാല്‍ പ്രസ്തുത കോടതി മുന്‍ പാകെ സമര്‍പ്പിച്ചുവെന്നും രണ്ടാം എതിര്‍ കക്ഷി ഫയല്‍ ചെയ്ത എതിര്‍ വാദത്തില്‍ വ്യക്തമായി പറയുന്നു. മരടിലെ കോടതിയില്‍ നിന്ന് പ്രതികൂലമായ ഉത്തരവുണ്ടാകുകയോ പരിഗണനയ്ക്കെടുക്കുകയൊ ഉണ്ടായിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, മറിച്ച്,, കാക്കനാട്ടെ വിചാരണ കോടതി പരാതി പരിഗണിക്കുകയും അപ്പീല്‍വാദികള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 406, 423 r/w 34 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ കണക്കിലെടുത്ത് സമന്‍സ് അയക്കുകയും തുടര്‍ന്ന് ആയത് തള്ളിക്കളയുകയും ചെയ്തു.
10. കുറ്റക്കാരനെതിരെയല്ല മറിച്ച് കുറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് തര്‍ക്കിക്കാനാവില്ല. നിലവില്‍ “taking cognizance” എന്ന പദത്തെ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഒരിടത്തും നിര്‍വചിച്ചിട്ടില്ല, എന്നിരുന്നാലും ഈ കോടതി '' അറിവ് നേടുക '' അല്ലെങ്കില്‍ '' ജുഡീഷ്യല്‍ ശ്രദ്ധയില്‍ പെടുക '' എന്നാണ് അര്‍ത്ഥമാക്കുന്നത്. എസ്.കെ. സിന്‍ഹ, ചീഫ് എന്‍ഫോഴ് സ് മെന്റ് ഓഫീസര്‍ V. വീഡിയോകോൺ ഇന്റര്‍നാഷണല്‍ ലിമിറ്റഡും മറ്റുള്ളവരും,[1] സെക്ഷന്‍ 202 Cr.PC പ്രകാരമുള്ള അന്വേഷണത്തിന്റെ വ്യാപ്തി വിശദീകരിക്കുന്നതിനിടയില്‍, ഈ കോടതി ഇനിപ്പറയുന്ന തരത്തില്‍ നിരീക്ഷിച്ചു: 19.“cognizance” എന്ന വാക്ക് കോഡില്‍ നിര്‍വ്വചിച്ചിട്ടില്ല." എന്നാല്‍ ഈ വാക്ക് നിയതമായതല്ല. ക്രിമിനല്‍ നിയമത്തില്‍ ഇതിന് 1 1(2008)2SCC 492 ഗൂഢമോ നിഗൂഢമോ ആയ പ്രസക്തിയില്ല. "അറിയുക" എന്ന് മാത്രമാണ് ആയത് അര്‍ത്ഥമാക്കുന്നത്, ഒരു കോടതിയെയോ ജഡ്ജിയെയോ പരാമര്‍ശിക്കുമ്പോള്‍, അത് "ജുഡീഷ്യറിയുടെ ശ്രദ്ധയില്‍പ്പെടുക" എന്നാണ് അര്‍ത്ഥമാക്കുന്നത്. ആരെങ്കിലും ചെയ്തതായി പറയപ്പെടുന്ന അത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതിന് ഒരു കോടതിയോ മജിസ് ട്രേറ്റോ നിയമപരമായ പരിഗണനയ്ക്ക് എടുക്കുന്നതിനെ സൂചിപ്പിക്കുന്നു. “Taking cognizance” എന്നതില്‍ ഔപചാരികമായ യാതൊരു നടപടികളും ഉള്‍ക്കൊള്ളുന്നില്ല. സംഭവിച്ചു എന്ന് സംശയിക്കപ്പെടുന്ന കുറ്റത്തിനെ സംബന്ധിച്ച് ഒരു മജിസ് ട്രേറ്റ് തന്റെ മനസ്സ് പ്രയോഗിക്കുമ്പോള്‍ തന്നെ അത് സംഭവിക്കുന്നു. ക്രിമിനല്‍ കേസിലെ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായിട്ടാണ് കൊഗ്നിസന്‍ സ് (cognizance) എടുക്കുന്നത്. കൊഗ്നിസന്‍സ് എടുക്കുക എന്നത് സാധുവായ ഒരു വിചാരണ നടത്തുന്നതിനുള്ള ഒരു sine qua non ഒഴിവാക്കാനാവാത്ത വ്യവസ്ഥയാണ്. കൊഗ്നിസന്‍സ് (cognizance) എടുക്കുന്നത് കുറ്റത്തിനാണ് കുറ്റവാളിക്കല്ല. ഒരു മജിസ്ട്രേറ്റ് ഒരു കുറ്റകൃത്യം മനസ്സിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്നത് ഓരോ കേസിലെയും വസ്തുതകളെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഒരു മജിസ്ട്രേറ്റ് എപ്പോഴാണ് കേസ് പരിഗണിച്ചതെന്ന് പറയാനാവുന്ന തരതിലുള്ള സാര്‍ വത്രികമായി പ്രയോഗിക്കാവുന്ന ഒരു നിയമം ചൂണ്ടി കാട്ടാനാവില്ല.
21. "നടപടികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍" കോഡിന്റെ XIV അധ്യായം (190-199 വരെ വകുപ്പുകള്‍) കൈകാര്യം ചെയ്യുന്നു. 190ാം വകുപ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു കുറ്റം സംബന്ധിച്ച് കൊഗ്നിസന്‍സ് (cognizance) എടുക്കുന്നതിനുള്ള അധികാരം മജിസ് ട്രേറ്റിന് നല്‍കുന്നു. സബ് സെക്ഷന്‍ (1) പ്രസക്തവും അതിനാല്‍ വിശദമായി പ്രതിപാദിക്കാവുന്നതുമാണ്.: “190. മജിസ് ട്രേറ്റിന്റെ കുറ്റകൃത്യങ്ങളില്‍ കൊഗ്നിസന്‍സ് എടുക്കുന്നത് സംബന്ധിച്ച:- (1) ഈ അധ്യായത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഏതെങ്കിലും ഫസ്റ്റ് ക്ലാസ്സ് മജിസ് ട്രേറ്റിനും, ഉപവകുപ്പിന് കീഴില്‍ ഇതിനായി പ്രത്യേകം അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും സെക്കന്റ് ക്ലാസ്സ് മജിസ് ട്രേറ്റിനും: (ക) ഒരു കുറ്റം സംബന്ധിച്ച വസ്തുതകള്‍ അടങ്ങിയ പരാതി ലഭിചാല്‍; (ഖ) അത്തരം വസ്തുതകളെ സംബന്ധിക്കുന്ന പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാല്‍. (ഗ)ഒരു പോലീസ് ഉദ്യോഗസ്ഥനല്ലാത്ത ഏതെങ്കിലും വ്യക്തിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ അത്തരം കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നുള്ള സ്വന്തം അറിവിന്റെ അടിസ്ഥാനത്തില്‍.” (2) കൊഗ്നിസന്‍സ് എടുക്കാവുന്നതാണ്. 22.......
23. തുടര്‍ന്ന് പതിനാറാം അധ്യായം (മജിസ് ട്രേറ്റിന് മുമ്പാകെ നടപടികളുടെ ആരംഭം) വരുന്നു. പതിനാലാം അധ്യായം പ്രകാരം ഒരു മജിസ് ട്രേറ്റ് ഒരു കുറ്റം സംബന്ധിച്ച് കൊഗ്നിസന്‍സ് എടുത്തതിന് ശേഷം മാത്രമേ ഈ അധ്യായം ബാധകമാകൂ. പ്രൊസസ് പുറപ്പെടുവിക്കാനുള്ള മറ്റൊരു പ്രസക്തമായ വ്യവസ്ഥയായ 204ാം വകുപ്പ് താഴെ ചേര്‍ത്ത പ്രകാരം വായിക്കാവുന്നതാണ്: "204. പ്രൊസസ് പുറപ്പെടുവിക്കല്‍-(1) ഒരു മജിസ് ട്രേറ്റിന്റെ അഭിപ്രായത്തില്‍, ഒരു കുറ്റകൃത്യം സംബന്ധിച്ച് നടപടിയെടുക്കുന്നതിന് മതിയായ കാരണമുണ്ടെങ്കില്‍, ആ കേസ് താഴെ പറയുന്ന പ്രകാരമാണെങ്കില്‍- (ക) സമന്‍സ് കേസ്, കുറ്റവാളിയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്ന സമന്‍സ് അയക്കാവുന്നതാണ്. അഥവാ (ഖ) വാറണ്ട് കേസ്, കുറ്റാരോപിതനെ മജിസ് ട്രേറ്റിന്റെ മുമ്പാകെ അല്ലെങ്കില്‍ (അദ്ദേഹത്തിന് തന്നെ അധികാരപരിധി ഇല്ലെങ്കില്‍) അധികാരപരിധിയുള്ള മറ്റേതെങ്കിലും മജിസ് ട്രേറ്റിന്റെ മുമ്പാകെ ഒരു നിശ്ചിത സമയത്ത് ഹാജരാക്കുന്നതിന് അദ്ദേഹതിന് ഒരു വാറണ്ട് അല്ലെങ്കില്‍, അനുയോജ്യമെന്ന് കരുതുന്നുവെങ്കില്‍, ഒരു സമന്‍സ്, പുറപ്പെടുവിക്കാവുന്നതാണ്. (2) പ്രോസിക്യൂഷന്‍ സാക്ഷികളുടെ ഒരു ലിസ്റ്റ് ഫയല്‍ ചെയ്യുന്നതുവരെ സബ്-സെക്ഷന്‍ (1) പ്രകാരം പ്രതിക്കെതിരെ സമന്‍സുകളോ വാറന്റുകളോ പുറപ്പെടുവിക്കുന്നതല്ല. (3) രേഖാമൂലം നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു നടപടിയില്‍, സബ്-സെക്ഷന്‍ (1) പ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ സമന്‍സുകള്‍ക്കും വാറന്റുകള്‍ക്കും ഒപ്പം അത്തരം പരാതിയുടെ ഒരു പകര്‍ പ്പും ഉണ്ടായിരിക്കണം. (4)ഏതെങ്കിലും നിയമപ്രകാരം തല്‍ക്കാലം ഏതെങ്കിലും പ്രോസസ് ഫീസോ മറ്റ് ഫീസുകളോ അടയ് ക്കേണ്ട സാഹചര്യത്തില്‍ ഫീസ് അടയ് ക്കുന്നതുവരെ ഒരു നടപടിയും പുറപ്പെടുവിക്കില്ല, അത്തരം ഫീസ് ന്യായമായ സമയത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍, മജിസ് ട്രേറ്റിന് പരാതി തള്ളിക്കളയാവുന്നതാണ്. (5) ഈ വകുപ്പിലെ ഒന്നും സെക്ഷന്‍ 87-ലെ വ്യവസ്ഥകളെ ബാധിക്കുന്നതായി കണക്കാക്കില്ല.
24. കോഡിന്റെ മേല്‍പ്പറഞ്ഞ വ്യവസ്ഥയില്‍ നിന്ന്, ഞങ്ങളുടെ വിധിന്യായത്തില്‍, XIV അധ്യായത്തില്‍ കൈകാര്യം ചെയ്യുന്ന "നടപടികളുടെ പ്രാരംഭം ", XVI അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന "നടപടികളുടെ ഉത്ഭവം " എന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന് വ്യക്തമാണ്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ നടപടികളുടെ പ്രാരംഭത്തിന് മുന്നോടിയായി നടപടികളുടെ ഉത്ഭവം ഉണ്ടാവണം. XIV അധ്യായത്തില്‍ കൈകാര്യം ചെയ്യുന്ന "നടപടികളുടെ പ്രാരംഭം" ഇല്ലാതെ മജിസ്ട്രെറ്റിന് മുന്‍പാകെ XVI അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന "നടപടികളുടെ ഉത്ഭവം " ഉണ്ടാവില്ല. ഞങ്ങളുടെ വീക്ഷണത്തില്‍ പതിന്നാലാം അധ്യായത്തിന് കീഴില്‍ നടപടികള്‍ പ്രാരംഭിക്കുന്നതും പതിനാറാം അധ്യായത്തിന് കീഴില്‍ നടപടികള്‍ ഉത്ഭവിക്കുന്നതും ഹൈക്കോടതി തുല്യമാക്കിയത് ശരിയായില്ല.
11. രാംദേവ് ഫുഡ് പ്രോഡക്ട്സ് പ്രൈവറ്റ് Vs ഗുജറാത്ത് സ്റ്റേറ്റ്2 എന്ന കേസില്‍ സി. ആര്‍. പി. സി സെക്ഷന്‍ 156 (3), സെക്ഷന്‍ 202 (1) എന്നിവയിലെ വ്യവസ്ഥകള്‍ തമ്മില്‍ വ്യത്യാസം വ്യക്തമാക്കിക്കൊണ്ട്, ഈ കോടതി മേല്‍പ്പറഞ്ഞ വകുപ്പുകളുടെ വ്യവസ്ഥകള്‍ വിസ്തരിച്ചു വിവിധ മുന്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തുഃ “38. ദേവരപ്പള്ളി ലക്ഷ്മിനാരായണ റെഡ്ഡി v. വി. നാരായണ റെഡ്ഡി [(1976) 3 SCC 252: 1976 SCC (Cri) 380], നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍ v. ബരാകര അബ്ദുള്‍ അസീസ് [(2013) 2 SCC 488: (2013) 2 SCC (Cri ) 731],
മധാവോ v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര [(2013) 5 SCC 615: (2013) 4 SCC (Cri) 141], രമേഷ്ഭായ് പാണ്ഡുറാവു ഹെഡൗ v. സ്റ്റേറ്റ് ഓഫ് ഗുജറാത്ത് [(2010) 4 SCC 185: (2010) 2 SCC (Cri) 801], എന്നിവയില്‍ സെക്ഷന്‍ 156(3), 202 എന്നിവയുടെ സ്കീം ചര്‍ച്ച ചെയ്തു. സെക്ഷന്‍ 156(3) പ്രകാരമുള്ള അധികാരം മജിസ് ട്രേറ്റിന് കൊഗ്നിസന്‍സ് എടുക്കുന്നതിന് മുമ്പ് അഭ്യര്‍ത്ഥിക്കാമെന്നും അത് സെക്ഷന്‍ 156-ല്‍ ആരംഭിച്ച് സെക്ഷന്‍ 173 പ്രകാരം കുറ്റപത്രം അല്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ അവസാനിക്കുന്ന അന്വേഷണ അധികാരം വിനിയോഗിക്കുന്നതിന് പോലീസിന് മുന്‍കൂര്‍ ഓര്‍മ്മപ്പെടുത്തല്‍ അല്ലെങ്കില്‍ അറിയിപ്പിന്റെ സ്വഭാവമാണെന്നും നിരീക്ഷിക്കപ്പെട്ടു. മറുവശത്ത് സെക്ഷന്‍ 202 കോഗ്നിസന്‍സ് ഘട്ടത്തിന് ശേഷം ബാധകമാണ്, തുടരാന്‍ മതിയായ കാരണമുണ്ടോ എന്ന് തീരുമാനിക്കുന്നതിനാണ് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം.”
12. നിലവിലെ കേസിന്റെ വസ്തുതകളെ സംബന്ധിച്ചിടത്തോളം, തർക്കരഹിതമായി, എതിർകക്ഷി-പരാതിക്കാരൻ മരടിലെ ജെഎംഎഫ് സി കോടതിയിൽ സി. ആർ. പി. സി യുടെ വകുപ്പുകൾ 156 (3), 202 എന്നിവ പ്രകാരം പോലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നു അർത്ഥിച്ചു ആദ്യ പരാതി നൽകിയിരുന്നുവെങ്കിലും, പ്രസ്തുത പരാതിയിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ടു പോയില്ല. സി. ആർ. പി. സി വകുപ്പ് 156(3) അല്ലെങ്കിൽ വകുപ്പ് 202 പ്രകാരം ഒരു അന്വേഷണത്തിനും ബന്ധപ്പെട്ട കോടതി നിർദ്ദേശിച്ചിട്ടില്ല, പ്രസ്തുത പരാതിയിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ടു പോവാത്തതിനാൽ തള്ളി. എന്നാൽ, കാക്കനാട്ടെ വിചാരണക്കോടതി, മുൻപരാതി തള്ളുന്നതിന് മുമ്പ്, രണ്ടാം എതിർകക്ഷി-പരാതിക്കാരൻ 2000-ൽ നൽകിയ നിലവിലെ ആറ് പരാതി കേസുകളിൽ, അപ്പീൽ വാദിക്കും മറ്റുള്ളവർക്കും സമൻസ് അയച്ച് ഇതിനകം കേസുകൾ പരിഗണിച്ചിരുന്നു.
13. നിലവിലെ പരാതികളിൽ രണ്ടാം എതിർകക്ഷി, അതിരൂപതയുടെ വസ് തുക്കളുടെ വഞ്ചനാപരമായ വിൽപ്പനയുമായി ബന്ധപ്പെട്ട്, അപ്പീൽ വാദിക്കും മറ്റ് പ്രതികൾക്കുമെതിരെ അദ്ദേഹം മുമ്പ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ചും പൂർണ്ണവും കൃത്യവുമായ വസ്തുതകൾ വെളിപ്പെടുത്തിയിരിക്കണം. കേവലം അത്തരം വസ്തുതകൾ വെളിപ്പെടുത്താത്തതു, ഐപിസി 34-നൊപ്പം വായിച്ച 120 ബി, 406, 423 വകുപ്പുകൾ പ്രകാരം ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ കൃത്യത്തെക്കുറിച്ച് പ്രഥമദൃഷ്ട്യാ തൃപ് തി രേഖപ്പെടുത്തിയതിന് ശേഷം, വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് അസാധുവാക്കുന്നതിന് അടിസ്ഥാനമായിരിക്കില്ല. സി.ആർ.എം.പി. നമ്പർ 5003/2018 ലെ 02.04.2019 ലെ ഉത്തരവിൽ നിന്ന്, പരാതിയിലെ ആരോപണങ്ങളും പരാതിക്കാരന്റെയും ഒരു സാക്ഷിയുടെയും തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച വിചാരണക്കോടതി, മേൽപ്പറഞ്ഞ കുറ്റങ്ങൾ സംബന്ധിച്ച് മാത്രം പരിഗണിച്ചിരുന്നുവെന്നും ഐപിസിയുടെ 409, 418, 420, 465, 467, 468 എന്നീ വകുപ്പുകൾ പ്രകാരം ആരോപിക്കപ്പെടുന്ന മറ്റ് കുറ്റകൃത്യങ്ങൾ പരിഗണിച്ചിട്ടില്ലെന്നും തികച്ചും വ്യക്തമാണ്, ഇത് അപ്പീൽ വാദിക്കും മറ്റുള്ളവർക്കും സമൻസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വിചാരണ കോടതി ശരിയായി മനസ്സ് വച്ച് പരിഗണിച്ചതായി കാണിക്കുന്നു.
14. മുതിർന്ന അഭിഭാഷകൻ ശ്രീ. ലൂത്ര സമർപ്പിച്ച വാദത്തെ സംബന്ധിച്ച്, രണ്ടാം എതിർകക്ഷിയുടെ രണ്ടാമത്തെ പരാതിയിൽ അതേ പ്രതിക്കെതിരെയുള്ള അതേ വസ്തുതകൾ നിലനിർത്താൻ കഴിയില്ല, 1962 മുതൽ ഇതുമായി ബന്ധപ്പെട്ട നിയമം വളരെ നന്നായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രമഥ നാഥ് താലൂക്ക്ദാർ Vs. സരോജ് രഞ്ജൻ സർക്കാർ[3], എന്ന കേസിൽ നീതിയുടെ പ്രകടമായ പിശക് അല്ലെങ്കിൽ നീതിയുടെ പ്രകടമായ നിഷേധം അല്ലെങ്കിൽ പുതിയ തെളിവുകൾ വരുമ്പോൾ, ക്രിമിനൽ നടപടി സംഹിതയുടെ വകുപ്പ് 203 പ്രകാരം മുൻ പരാതി തള്ളിയതിന് ശേഷം രണ്ടാമത്തെ പരാതി അതായത് പുതിയ പരാതി സ്വീകരിക്കാമെന്ന് വിധിച്ചു. ക്രിമിനൽ നടപടി സംഹിതയുടെ വകുപ്പ് 203 പ്രകാരം പരാതി തള്ളുന്ന ഉത്തരവ് അതേ വസ്തുതകളെക്കുറിച്ചുള്ള രണ്ടാമത്തെ പരാതി പരിഗണിക്കുന്നതിന് തടസ്സമല്ല, എന്നാൽ അത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ പരിഗണിക്കൂ, ഉദാ. മുമ്പത്തെ ഉത്തരവ് അപൂർണ്ണമായ രേഖയിലോ പരാതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമോ പാസാക്കിയതാണ് അല്ലെങ്കിൽ അത് വ്യക്തമായും അസംബന്ധമോ അന്യായമോ വിഡ്ഢിത്തമോ ആയിരുന്നു അല്ലെങ്കിൽ ന്യായമായ ഉത്സാഹത്തോടെ മുൻ നടപടികളിൽ രേഖപ്പെടുത്താൻ കഴിയാത്ത പുതിയ വസ്തുതകൾ ചൂണ്ടിക്കാണിച്ചു.
അതിന്റെ ഖണ്ഡിക 48-ൽ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾ ഇവിടെ പുനർനിർമ്മിക്കാം: "48. ക്രിമിനൽ നടപടി സംഹിത പ്രകാരം "മജിസ് ട്രേറ്റിന് മുൻപാകെയുള്ള പരാതികൾ" എന്ന വിഷയം ക്രിമിനൽ നടപടി ചട്ടത്തിന്റെ XVI അധ്യായത്തിൽ കൈകാര്യം ചെയ്യുന്നു. വകുപ്പുകൾ 200, 202, 203 എന്നിവയാണ് ഈ കേസിന്റെ ആവശ്യത്തിന് പ്രസക്തമായ വ്യവസ്ഥകൾ. വകുപ്പ് 200 പരാതിക്കാരുടെ പരിശോധനയും, വകുപ്പ് 202, 203, 204 എന്നിവ പരാതി തള്ളിക്കളയുന്നതിനോ അല്ലെങ്കിൽ നടപടിയെടുക്കുന്നതിനോ ഉള്ള മജിസ് ട്രേറ്റിന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വകുപ്പുകൾ 202, 203 എന്നിവയുടെ ആഴവും വ്യാപ്തിയും വാദിലാൽ പഞ്ചാൽ v. ദത്താത്രയ ദുലാജി ഘാ ദിഗാവോങ്കർ [വാദിലാൽ പഞ്ചാൽ v. ദത്താത്രയ ദുലാജി ഘാ ദിഗാവോങ്കർ, AIR 1960 SC 1113: 1960 Cri LJ] 1499 എന്ന കേസിൽ കോടതി നിലപാടെടുത്തു. വകുപ്പ് 202 പ്രകാരമുള്ള അന്വേഷണത്തിന്റെ പരിധി, നടപടിക്രമം നൽകണമോ വേണ്ടയോ എന്ന് നിർണ്ണയിക്കുന്നതിന് പരാതി സത്യമോ അല്ലയോ എന്ന് കണ്ടെത്തുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ വകുപ്പ് 203 ഈ ആവശ്യത്തിനായി പരിഗണിക്കേണ്ട വസ്തുതകൾ വ്യക്തമാക്കുന്നു. ക്രിമിനൽ നടപടി സംഹിത വകുപ്പ് 203 പ്രകാരം മജിസ് ട്രേറ്റ് രൂപീകരിക്കേണ്ട വിധിന്യായം, പരാതിക്കാരന്റെയും അവന്റെ സാക്ഷികളുടെയും മൊഴികളും അന്വേഷണത്തിന്റെയോ അന്വേഷണത്തിന്റെയോ ഫലമുണ്ടെങ്കിൽ, അത് അടിസ്ഥാനമാക്കിയായിരിക്കണം. അദ്ദേഹം തന്റെ മനസ്സിനെ വസ്തുതകളിൽ പ്രയോഗിക്കുകയും തുടരുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന തന്റെ വിധിന്യായം രൂപപ്പെടുത്തുകയും വേണം. അതിനാൽ, ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 202 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹം സ്വയം തെറ്റിദ്ധരിക്കാതിരിക്കുകയും തന്റെ മുന്നിലുള്ള കാര്യങ്ങളിൽ ജുഡീഷ്യൽപരമായി തന്റെ മനസ്സ് പ്രയോഗിക്കുകയും തുടർന്ന് ഉത്തരവിടാൻ തുടങ്ങുകയും ചെയ്താൽ, അദ്ദേഹം തെറ്റായി പ്രവർത്തിച്ചുവെന്ന് പറയാനാവില്ല. ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 203 പ്രകാരം ഒരു പരാതി തള്ളിയ ഉത്തരവ്, എന്നിരുന്നാലും, അതേ വസ് തുതകളിലുള്ള രണ്ടാമത്തെ പരാതി പരിഗണിക്കുന്നതിന് തടസ്സമില്ല, എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ അത് പരിഗണിക്കൂ, ഉദാ. അപൂർണ്ണമായ രേഖയോ അല്ലെങ്കിൽ പരാതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയോ അല്ലെങ്കിൽ അത് വ്യക്തമായും അസംബന്ധമോ, അന്യായമോ, വിഡ്ഢിത്തമോ ആയിരുന്നു അല്ലെങ്കിൽ ന്യായമായ ഉത്സാഹത്തോടെ, മുൻ നടപടികളിൽ രേഖപ്പെടുത്താൻ കഴിയാത്ത പുതിയ വസ്തുതകൾ കൂട്ടിച്ചേർക്കപ്പെട്ടു. പരാതിക്കാരന്റെ കേസ് പൂർണ്ണമായി പരിഗണിച്ചു, പരാതിക്കാരനെതിരായി തീരുമാനം വന്നതിനു ശേഷം അയാൾക്കോ മറ്റേതെങ്കിലും വ്യക്തിക്കോ തന്റെ പരാതി അന്വേഷിപ്പിക്കാൻ മറ്റൊരു അവസരം നൽകണം എന്നത് നീതിയുടെ താൽപ്പര്യമാണെന്ന് പറയാനാവില്ല. അല്ലാഹ് ദിത്ത v. കരം ബക്ഷ് [അല്ലാഹ് ദിത്ത v. കരം ബക്ഷ്, 1930 SCC Online Lah 268: AIR 1930 Lah 879]; ആർ.എൻ. ചൗബേ v. പി. ജെയിൻ [ആർ.എൻ. ചൗബേ v. പി. ജെയിൻ, 1948 SCC Online Pat 85: AIR 1949 Pat 256]; ഹൻസബായ് സായാജി പയാഗുഡെ v. ആനന്ദ ഗനുജി പയാഗുഡെ [ഹൻസബായ് സായാജി പയാഗുഡെ v. ആനന്ദ ഗനുജി പയാഗുഡെ, 1949 SCC Online Bom 99: AIR 1949 Bom 384] കൂടാതെ ദൊരൈസ്വാമി അയ്യർ v. ടി. സുബ്രഹ്മണ്യ അയ്യർ [ദൊരൈസ്വാമി അയ്യർ v. ടി. സുബ്രഹ്മണ്യ അയ്യർ, 1917 SCC Online Mad 167: AIR 1918 Mad 484]. ഒരു പുതിയ പരാതി കൊണ്ടുവരുന്നതിന് പുതിയ വസ്തുതകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട്, അപ്പീൽ പ്രകാരമുള്ള വിധിയിലെ പ്രത്യേക ബെഞ്ച് ബോംബെ ഹൈക്കോടതിയുടെ വീക്ഷണം അംഗീകരിച്ചില്ല. [ഹൻസബായ് സായാജി പയാഗുഡെ v. ആനന്ദ ഗനുജി പയാഗുഡെ, 1949 SCC Online Bom 99: AIR 1949 Bom 384] അല്ലെങ്കിൽ പട് ന ഹൈക്കോടതി [ആർ.എൻ. ചൗബേ v. പി. ജെയിൻ, 1948 SCC Online Pat 85: AIR 1949 Pat 256] മുകളിലെ കേസുകളിൽ ക്വീൻ എംപ്രസ് v. ഡോലെഗോബിന്ദ് ദാസ് [ക്വീൻ എംപ്രസ് v. ഡോലെഗോബിന്ദ് ദാസ്, 1900 SCC Online Cal 229: ILR (1901) 28 Cal 211] എന്ന കേസിലെ മക്ലീൻ, C.J. യുടെ അഭിപ്രായം ഉദ്ധരിക്കുകയും അംഗീകരിക്കുകയും ചെയ്തു. അതെ നിലപാടുതന്നെ ദ്വാരക നാഥ് മൊണ്ടുൾ v. ബെനി മദ്ഹബ് ബാനർജി [ദ്വാരക നാഥ് മൊണ്ടുൾ v. ബെനി മദ്ഹബ് ബാനർജി, 1901 SCC Online Cal 242: ILR (I901) 28 Cal 652] എന്ന കേസിലെ ഒരു ഫുൾ ബെഞ്ച് സ്ഥിരീകരിച്ചു. അതിനാൽ, വ്യക്തമായ പിഴവ് അല്ലെങ്കിൽ മുൻ ഉത്തരവിൽ നീതിയുടെ പ്രകടമായ പിഴവ് അല്ലെങ്കിൽ പുതിയ തെളിവുകൾ വരുമ്പോൾ ഒരു പുതിയ പരാതി പരിഗണിക്കാം.”
15. പ്രമഥ നാഥ് താലൂക്ദാർ (മേൽപരാമർശം) കേസിൽ നടത്തിയ പ്രസ്തുത നിരീക്ഷണങ്ങൾ ജതീന്ദർ സിങ്ങും മറ്റുള്ളവരും v. രഞ്ജിത് കൗർ[4] കേസിലും രൺവീർ സിംഗ് Vs. ഹരിയാന സംസ്ഥാനവും മറ്റൊരാളും5 എന്ന കേസിലും, പൂനം ചന്ദ് ജെയിനും മറ്റൊരാളും v. ഫസ്രു6, എന്നിവയിൽ പിന്നീടു വന്ന വിവിധ തീരുമാനങ്ങളിൽ ആവർത്തിച്ചു, അവ തന്നെ സാംതാ നായിഡുവും മറ്റൊരാളും v. മധ്യപ്രദേശ് സംസ്ഥാനവും മറ്റൊരാളും7 എന്ന കേസിൽ ഏറ്റവും പുതിയ തീരുമാനത്തിലും ആവർത്തിച്ചു. അതിനാൽ, പ്രസ്തുത നിയമപരമായ നിലപാട് കണക്കിലെടുക്കുമ്പോൾ, എതിർകക്ഷിയായ പരാതിക്കാരൻ മുമ്പ് സമർപ്പിച്ച പരാതി മറ്റ് കോടതിയുടെ മുമ്പാകെയുള്ളപ്പോൾ, പ്രത്യേകിച്ച് പ്രസ്തുത കോടതി പ്രസ്തുത മുൻ പരാതി അതിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ കണക്കിലെടുക്കാതെ നിയമനടപടികൾ ആരംഭിക്കാതെ, കേസ് പരിഗണിക്കാതെ തള്ളിയതിനാൽ എതിർകക്ഷിയായ പരാതിക്കാരൻ സമർപ്പിച്ച പരാതികൾ പരിഗണിക്കുന്നതിൽ വിചാരണ കോടതിക്ക് എന്തെങ്കിലും പിഴവ് സംഭവിച്ചുവെന്ന് പറയാനാവില്ല.
16. മറ്റ് പരാതിക്കാർ അപ്പീൽ വാദിക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മറ്റുള്ളവർക്കെതിരെയും നൽകിയ സമാനമായ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ ശ്രീ. ലൂത്രയും സമർപ്പിച്ചു. കോടതിയുടെ അഭിപ്രായത്തിൽ, പ്രസ്തുത സമർപ്പണത്തിൽ കാര്യമായ യാതൊന്നും ഇല്ല. പ്രസ്തുത പരാതികളിൽ പരാതിക്കാരുടേയും പ്രതികളുടേയും പേരുകൾ വ്യത്യസ് തമായിരുന്നു എന്നതിന് പുറമെ, മറ്റെല്ലാ പരാതികളും നിലവിലെ പരാതികൾ സമർപ്പിച്ച അതേ വസ്തുക്കളുമായി ബന്ധപ്പെട്ടതാണോ എന്ന് സംഗ്രഹിച്ചെടുക്കുക പ്രയാസമാണ്. മറ്റൊരു പരാതിക്കാരിയായ ഷൈൻ വർഗീസ് നൽകിയ ഒരു പരാതിയിൽ, പോലീസ് അടച്ചുപൂട്ടൽ റിപ്പോർട്ട് നൽകിയെങ്കിലും, പ്രസ്തുത പരാതിക്കാരി പ്രതിഷേധ ഹർജി സമർപ്പിച്ചതിൽ ബന്ധപ്പെട്ട വിചാരണ കോടതി കേസിന്റെ വിചാരണ പുനരാരംഭിച്ചതും ശ്രദ്ധിക്കേണ്ടതാണ്.
17. സമൻസ് അയച്ചതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ ചേരുവകൾ ഉൾപ്പെടെ വിഷയത്തിന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്ത ശേഷം അപ്പീൽ വാദിക്കും മറ്റുള്ളവർക്കുമെതിരെ സമൻസ് അയച്ചുകൊണ്ട് വിചാരണ കോടതി അപ്പീൽ വാദിക്കെതിരെ പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവുകൾ, അപ്പീൽ വാദി നൽകിയ റിവിഷൻ ഹർജികളിൽ സെഷൻസ് കോടതി ശരിവച്ചു. സിആർപിസി വകുപ്പ് 482 പ്രകാരം അപ്പീൽ വാദി നൽകിയ ഹർജികളിൽ കക്ഷികൾക്ക് വേണ്ടി അഭിഭാഷകർ നൽകിയ വാദങ്ങളും ഹൈക്കോടതി അപവദിത ഉത്തരവിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്, കൂടാതെ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചു. ആരോപണവിധേയമായ കുറ്റകൃത്യങ്ങളിൽ അപ്പീൽ വാദിയുടെ പങ്കാളിത്തം സംബന്ധിച്ച് താഴെയുള്ള മൂന്ന് കോടതികൾ നടത്തിയ നിരീക്ഷണങ്ങളും പ്രഥമദൃഷ്ട്യാ രേഖപ്പെടുത്തിയിട്ടുള്ള കണ്ടെത്തലുകളും കണക്കിലെടുത്ത്, ഈ കോടതി അതിൽ ഇടപെടാൻ താല്പര്യപ്പെടുന്നില്ല.
18. സമൻസ് അയച്ചു ഒരു പ്രതിയെ വിളിച്ചുവരുത്തുന്നത് ഗൗരവമുള്ള കാര്യമാണ് എന്നതിൽ സംശയമില്ല, അതിനാൽ ഏതെങ്കിലും നിസ്സാര പരാതിയിന്മേൽ അതിൽ പ്രതിയായി പറഞ്ഞിരിക്കുന്ന ആളെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാൻ സമൻസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ് ട്രേറ്റ് പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ബാധ്യസ്ഥനാണ്. എന്നിരുന്നാലും സിആർപിസി വകുപ്പ് 202 ന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്ന് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട വ്യക്തിയെയോ വ്യക്തികളെയോ എതിരായി നിയമനടപടി എടുക്കാൻ മജിസ് ട്രേറ്റിനെ പ്രാപ്തരാക്കുക കൂടിയാണ്. നിരപരാധികൾക്കെതിരെയുള്ള ദുരുദ്ദേശപരവും നിസ്സാരവുമായ പരാതികൾ വെട്ടിക്കുറയ് ക്കേണ്ടത് അത്യാവശ്യമായിരിക്കുന്നതുപോലെ, നീതിപൂർവകമായ വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ കേസുകളിൽ, ആരോപണവിധേയമായ കുറ്റകൃത്യങ്ങളിൽ അപ്പീൽ വാദിയുടെ പ്രഥമദൃഷ്ട്യാ പങ്കാളിത്തത്തെക്കുറിച്ച് ചുവടെയുള്ള മൂന്ന് കോടതികളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്, അതിനാൽ ഈ കോടതി അത് ആവർത്തിക്കേണ്ട ആവശ്യമില്ല. പ്രസ്തുത പരാതികളുടെ രേഖ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് അപ്പീൽ വാദി ആർച്ച് ബിഷപ്പിനെതിരെ സമൻസ് അയച്ചുകൊണ്ട് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ നിയമവിരുദ്ധതയോ ബലഹീനതയോ ഈ കോടതി കണ്ടെത്തിയില്ല എന്ന് പറയുന്നത് ഉചിതമാണ്.
19. ബത്തേരിയിലെ രൂപത സമർപ്പിച്ച 2022 ലെ എസ് എൽ പി (ക്രിമിനൽ) 1487- 1493, താമരശ്ശേരി കത്തോലിക്കാ രൂപത (ഇനിമുതൽ 'ഹരജിക്കാർ' എന്ന് വിളിക്കുന്നു) സമർപ്പിച്ച 2022 ലെ ഡയറി നമ്പർ 7364 എന്നിവയെ സംബന്ധിച്ചിടത്തോളം, നേരത്തെ പറഞ്ഞതുപോലെ, പ്രസ്തുത ഹരജിക്കാർ, അപവദിത വിധിന്യായത്തിന്റെ ഖണ്ഡിക 17 മുതൽ 39 വരെ ഹൈക്കോടതി രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ഹരജിക്കാരെയും മറ്റ് രൂപതകളെയും ഇരുട്ടിൽ നിർത്തി പ്രസ്തുത നിരീക്ഷണങ്ങൾ നടത്തിയതാണെന്നും അത്തരം നിരീക്ഷണങ്ങൾക്ക് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി, ഹർജിക്കാർ ചോദ്യം ചെയ്തു. സിറോ മലബാർ കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള കത്തോലിക്കാ സഭകളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ ഇടപാടുകൾ അസാധുവാക്കുന്നതിന് തുല്യമാണ് അപവദിത വിധിന്യായത്തിലെ ഇത്തരം പൊതു നിരീക്ഷണങ്ങൾ എന്ന് പ്രസ്തുത ഹർജിക്കാർ പറയുന്നു.
20. ഇക്കാര്യത്തിൽ, മുതിർന്ന അഭിഭാഷകൻ ശ്രീ. ചന്ദർ ഉദയ് സിംഗ്, ഹരജിക്കാർക്ക് അപ്പീൽ വാദി-കുറ്റാരോപിതൻ ആർച്ച് ബിഷപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് സമർപ്പിച്ചു, എന്നിരുന്നാലും, സിആർപിസി വകുപ്പ് 482 പ്രകാരമുള്ള നടപടിയിൽ ഹൈക്കോടതി നിയമപരമായി അനുവദനീയമല്ലാത്ത രീതിയിൽ, ബാധിത കക്ഷികൾക്ക് കേൾക്കാനുള്ള അവസരം നൽകാതെ, കത്തോലിക്കാ സഭയുടെ ആത്മീയവും സഭാപരവും താൽക്കാലികവുമായ അധികാരങ്ങൾ നിർവചിക്കുകയും തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീ.ചന്ദർ ഉദയ് സിംഗ്, നടപടികളിലുള്ള മൂന്നാം കക്ഷിയുടെ താൽപ്പര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു മേഖലയിലേക്ക് പ്രവേശിക്കാൻ ഹൈക്കോടതിക്ക് കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കാൻ, 2019 ലെ എസ് എൽ പി (ക്രിമിനൽ) 4567 (അനു കുമാർ Vs. സംസ്ഥാനവും (കേന്ദ്ര ഭരണപ്രദേശത്തിന്റെ അഡ്മിനിസ്ട്രേഷൻ) മറ്റൊരാളും) ഈ കോടതി നടത്തിയ നിരീക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നു.
21. ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത ഉത്തരവിലൂടെ കടന്നുപോയതിന് ശേഷം ഞങ്ങൾക്ക് തോന്നുന്നു, പ്രത്യേകിച്ച് ഖണ്ഡിക 17 മുതൽ 39 വരെയുള്ള ഖണ്ഡികകളിൽ നടത്തിയ നിരീക്ഷണങ്ങൾ, പ്രസ്തുത പ്രഥമദൃഷ്ട്യാ നിരീക്ഷണങ്ങൾ, സഭകളുടെ താത്കാലികവും ആത്മീയവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് അതിരൂപത ആർച്ച് ബിഷപ്പിന്റെ അധികാരങ്ങളും അധികാരവും സംബന്ധിച്ച് ഈ കോടതിയുടെ വിവിധ തീരുമാനങ്ങളിൽ ആശ്രയിച്ച് കക്ഷികൾക്ക് വേണ്ടിയുള്ള അഭിഭാഷകന്മാരുടെ നിവേദനങ്ങൾക്ക് മറുപടിയായാണ് നടത്തിയത്. തീർച്ചയായും, ചില നിരീക്ഷണങ്ങൾ സർവ്വവാഹിയും പൊതുവായ സ്വഭാവം ഉള്ളതുമാണ്, എന്നാൽ സിആർപിസി 482-ാം വകുപ്പ് പ്രകാരം അപ്പീൽ വാദി- ആർച്ച് ബിഷപ്പ് സമർപ്പിച്ച ഹരജികളിലെ അപവദിത ഉത്തരവിൽ പ്രഥമദൃഷ്ട്യാ നടത്തിയ നിരീക്ഷണങ്ങൾ മാത്രമായതിനാൽ, പ്രസ്തുത നിരീക്ഷണങ്ങൾ അന്തിമമാണെന്നു പറയാൻ കഴിയില്ല. അതിനാൽ, വിഷയം കൂടുതൽ വലിച്ചു നീട്ടാതെ, അപവദിത ഉത്തരവിന്റെ ഖണ്ഡിക 17 മുതൽ 39 വരെയുള്ള പ്രസ്തുത പ്രഥമദൃഷ്ട്യാ നിരീക്ഷണങ്ങളെക്കുറിച്ച് ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ, ഞങ്ങൾ നിർദ്ദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു, അതനുസരിച്ച് രണ്ടാം എതിർകക്ഷി, ആർച്ച് ബിഷപ്പിനും മറ്റുള്ളവർക്കും എതിരെ ഫയൽ ചെയ്ത പരാതികളിൽ നിയമാനുസൃതമായി, ഹൈക്കോടതിയുടെ അപവദിത ഉത്തരവിൽ നടത്തിയ പ്രസ്തുത നിരീക്ഷണങ്ങളിൽ സ്വാധീനം ചെലുത്താതെ, തീർപ്പുകൽപ്പിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിക്കുന്നു. പ്രസ്തുത ഹരജിക്കാർ പ്രതിനിധീകരിക്കുന്ന സഭകൾ ഇതിനകം നടത്തിയ ഇടപാടുകളിൽ പ്രസ്തുത നിരീക്ഷണങ്ങൾ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ നിയമപരമായി അനുവദനീയമായേക്കാവുന്ന പരിഹാരങ്ങൾ സ്വീകരിക്കാൻ പ്രസ്തുത ഹർജിക്കാരെ അനുവദിച്ചു.
22. പ്രസ്തുത ഹരജിക്കാരുടെ പരാതികളെ പിന്തുണയ് ക്കുന്നതിന് മറ്റ് കാര്യങ്ങളും രേഖകളും ഇല്ലാത്തതിനാൽ, പ്രത്യേകിച്ച്, പ്രസ്തുത ഹരജിക്കാർ തങ്ങൾ കടുത്ത അനീതി അനുഭവിച്ചു എന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 136 പ്രകാരമുള്ള ഞങ്ങളുടെ പരിമിതമായ അധികാരപരിധി ഉപയോഗിച്ച്, ഹർജിക്കാരായ ബത്തേരി രൂപതയും താമരശ്ശേരി കത്തോലിക്കാ രൂപതയും സമർപ്പിച്ച പ്രസ്തുത എസ് എൽ പി കൾ പരിഗണിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നില്ല. നേരത്തെ പ്രസ്താവിച്ചതുപോലെ, ഈ കോടതിയുടെ വിവിധ തീരുമാനങ്ങളുടെ വെളിച്ചത്തിൽ കക്ഷികൾക്കുവേണ്ടിയുള്ള അഭിഭാഷകർ സമർപ്പിച്ച നിവേദനങ്ങൾക്ക് മറുപടിയായാണ് ഹൈക്കോടതി പ്രസ്തുത നിരീക്ഷണങ്ങൾ നടത്തിയത്, പ്രസ്തുത നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ നടത്തിയ നിരീക്ഷണങ്ങൾ മാത്രമായതിനാൽ, അന്തിമമാണെന്നു പറയാൻ കഴിയില്ല.
23. സിആർപിസി 482-ാം വകുപ്പ് പ്രകാരം അപ്പീൽ വാദി നൽകിയ ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച തുടർന്നുള്ള ഉത്തരവുകളെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞങ്ങൾ നിർബന്ധിതരാണ്. ഹൈക്കോടതി അതിരൂപതയുടെ വസ് തുക്കൾ വഞ്ചനാപരമായി വിറ്റതിന് അപ്പീൽ വാദിയും മറ്റ് പ്രതികളും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള കുറ്റകരമായ ഗൂഢാലോചനയെക്കുറിച്ചുള്ള അപവദിത ഉത്തരവിലെ കണ്ടെത്തലുകൾ രേഖപ്പെടുത്തിയ ശേഷം, ധനനിശ്ചയാധാരം ഏതെങ്കിലും സർക്കാർ ഭൂമിയെ സംബന്ധിച്ചോ പുറമ്പോക്ക് ഭൂമിയെ സംബന്ധിച്ചോ ഉള്ളതാണോ എന്ന കാര്യത്തിൽ അപ്പീൽ വാദിയും മറ്റുള്ളവരും സ്വത്തുക്കളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പ്രസ്തുത ധനനിശ്ചയാധാരം സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ച് ഹർജികളുടെ വ്യാപ്തി കൂടുതൽ വിപുലീകരിച്ചു. സിആർപിസി വകുപ്പ് 482 പ്രകാരം അപ്പീൽ വാദി ആർച്ച് ബിഷപ്പ് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി, സംസ്ഥാന സർക്കാരിന് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ നൽകി:- "അതിനാൽ, 2007 ലെ ധനനിശ്ചയാധാരം ഏതെങ്കിലും സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ സംബന്ധിച്ച് നടപ്പിലാക്കിയതാണോ എന്നു അന്വേഷിച്ചു, അത് ബോധ്യപ്പെടുവാൻ സർക്കാർ അതിന്റെ അന്വേഷണ ഏജൻസികൾ മുഖേന ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുന്നു കൂടാതെ ഏതെങ്കിലും കാലഘട്ടത്തിൽ അത് സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ആയിരുന്നോ, കൂടാതെ ഭൂസംരക്ഷണ നിയമം ഉൾപ്പെടെയുള്ള നിയമ വ്യവസ്ഥകൾക്ക് വിധേയരായി കടമ നിർവഹിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവം / നിഷ് ക്രിയത്വം എന്നിവയും അന്വേഷിക്കണം, ഇതിനായി സിവിൽ, ക്രിമിനൽ നിയമങ്ങളിൽ മതിയായ അറിവുള്ള ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.”
24. ഹൈക്കോടതി മേൽപ്പറഞ്ഞ നിർദേശങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങി നിന്നില്ല, മറിച്ചു റോസ്റ്റർ മാറ്റിയതിന് ശേഷവും തുടർന്നുള്ള ഉത്തരവുകൾ പാസാക്കുകയായിരുന്നു. അപ്പീൽ വാദിക്കു വേണ്ടി സമർപ്പിച്ച നിലവിലെ അപ്പീലുകളിൽ ഐ.എ. 106695/2022 അപേക്ഷയിൽ നിന്ന്, ഹൈക്കോടതിയിലെ ബന്ധപ്പെട്ട ജഡ്ജി, അപവദിത ഉത്തരവിൽ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി കേസ് അദ്ദേഹത്തിൽ നിലനിർത്തിയതായി തോന്നുന്നു, അതിനുശേഷം 08.02.2022 ലെ ഉത്തരവ് പ്രകാരം, പ്രധാന കേസ് ആയ 2019 ലെ ക്രിമിനൽ എം സി നം. 8936 ൽ യൂണിയൻ ഓഫ് ഇന്ത്യയെ ഒരു കൂടുതൽ കക്ഷിയായി കക്ഷി ചേർക്കാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു കൊണ്ട് ഇനിപ്പറയുന്ന പ്രകാരം നിരീക്ഷിച്ചു:- "6. മതത്തിന്റെയോ ജീവകാരുണ്യപ്രവർത്തനങ്ങളുടെയോ മറവിൽ പ്രവർത്തിക്കുന്ന ഇൻകോർപറേഷൻ നടത്താത്ത സംഘടനകളുടെ നിയമപരമായ പദവിയെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ നിയമം ഇല്ലാത്തതിനാൽ, ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കേൾക്കേണ്ടത് ആവശ്യമാണ്.
7. സർക്കാർ വസ് തുക്കൾ/പൊതുസ്വത്തുക്കൾ, പുറമ്പോക്ക് ഭൂമി എന്നിവയുടെ ദുരുപയോഗം ആശങ്കാജനകമായ വിഷയമായി മാറിയിരിക്കുന്നു, അത് മതസംഘടനകളോ സഭാ സ്ഥാപനങ്ങളോ ചെയ്യുമ്പോൾ, ഒരു യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ അതിനെ വെല്ലുവിളിക്കാൻ ആരും ഉണ്ടാകില്ല, പ്രത്യേകിച്ചും അത്തരം സ്ഥാപനങ്ങൾ നിയമസഭയിലേക്കും പാർലമെന്റിലേക്കും അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായി പ്രവർത്തിക്കുന്ന അവസരത്തിൽ. മതത്തിന്റെയോ ജീവകാരുണ്യപ്രവർത്തനങ്ങളുടെയോ മറവിൽ പ്രവർത്തിക്കുന്ന ഇൻകോർപറേഷൻ നടത്താത്ത സംഘടനകൾ വഴി സർക്കാർ ഭൂമി, പൊതു സ്വത്ത്, പുറമ്പോക്ക് ഭൂമി എന്നിവയ്ക്ക് മേൽ വൻതോതിലുള്ള കൈയേറ്റം ഉണ്ടാകാനുള്ള കാരണം ഇതുകൊണ്ടായിരിക്കാം. ഈ കോടതി നിയമപരമായി തന്നെ പരിഗണിക്കേണ്ട ഒരു കാര്യം കൂടിയാണിത്. പുറമ്പോക്ക് ഭൂമിയുടെ ഇത്തരം ദുരുപയോഗവും കയ്യേറ്റവും ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ലെന്ന് ഞാൻ ഭയപ്പെടുന്നു. സർക്കാരിന്റെയും പൊതു സ്വത്തുക്കളുടെയും മേലുള്ള കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ പൊതുകാര്യങ്ങൾ, അന്വേഷണം മുതലായവ കൈകാര്യം ചെയ്യുന്ന മറ്റ് കേന്ദ്ര ഏജൻസികൾക്ക് സമാനമായി കേന്ദ്ര തലത്തിൽ ഒരു പ്രത്യേക സർക്കാർ ഏജൻസി ഉണ്ടായിരിക്കണം.
8. പ്രധാന കേസ് ആയ 2019 ലെ ക്രിമിനൽ എം സി നം. 8936 എന്ന കേസിൽ അവരുടെ വീക്ഷണം പ്രകടിപ്പിക്കുന്നതിനും, മുകളിൽ പറഞ്ഞ പ്രശ്നം കൈകാര്യം ചെയ്യുന്ന സമഗ്രമായ നിയമനിർമ്മാണം നടത്തുന്നതിനും, പുറമെ ഒരു കേന്ദ്ര ഏജൻസി രൂപീകരിക്കുന്നതിനും, അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ഇന്ത്യയെ ഒരു കൂടുതൽ കക്ഷിയായി കക്ഷി ചേർക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
9. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ, 02/03/2022-നോ അതിനുമുമ്പോ ഈ കോടതി ഉന്നയിക്കുന്നതും നിർദ്ദേശിച്ചതുമായ എല്ലാ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. കേസ് 03/03/2022-ന് വിളിക്കുക"
25. അതിനുശേഷം 03.03.2022-ന് ഹൈക്കോടതി ഇനിപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചു: “അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരായി, മറുപടി ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ടു. ഈ കോടതി നിർദേശം നൽകിയിട്ടും രണ്ടാമത്തെ റിപ്പോർട്ടോ അധിക റിപ്പോർട്ടോ സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടില്ല. അതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകാനും ഈ കോടതിയുടെ ഉത്തരവ് എന്തുകൊണ്ട് ലംഘിക്കപ്പെടുന്നുവെന്ന് കാണിക്കാനും നിർദ്ദേശം നൽകും. അത്തരം സാഹചര്യങ്ങളിൽ, പ്രധാന കേസിൽ കൂടുതൽ എതിർകക്ഷിയായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ പ്രതിനിധീകരിക്കേണ്ടത് ആവശ്യമാണ്. ഡൽഹിയിലെ ഡയറക്ടർ പ്രതിനിധീകരിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ കൂടുതൽ എതിർകക്ഷിയായി കക്ഷി ചേർക്കാൻ രജിസ് ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾക്കായി 12.08.2021 ലെ വിധിന്യായത്തിന്റെ പകർപ്പ് 08.02.2022 ലെ ഉത്തരവിനൊപ്പം അയയ് ക്കാൻ രജിസ് ട്രിക്ക് നിർദ്ദേശം നൽകും. കേസ് 21.03.2022-ന് വിളിക്കുക.
26. വീണ്ടും 10.06.2022-ൽ, ഇനിപ്പറയുന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു - “നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാരിനും അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനും നിരവധി പോസ്റ്റിംഗുകൾ നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ, അവർക്ക് ഈ വിഷയത്തിൽ യഥാർത്ഥത്തിൽ താൽപ്പര്യമുണ്ടോ ഇല്ലയോ എന്ന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദ്ദേശം ഉണ്ടാകും. ഇന്ത്യൻ ഭരണഘടനയുടെ 296-ാം അനുച്ഛേദത്തെ പരാമർശിച്ച് പ്രശ്നം പരിഹരിക്കാനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകും. അവസാന അവസരമെന്ന നിലയിൽ, കേസ് 23-06-2022-ന് പോസ്റ്റ് ചെയ്യുക.
27. മേൽപ്പറഞ്ഞ ഉത്തരവുകളിൽ നിന്ന്, സിആർപിസിയുടെ വകുപ്പ് 482 പ്രകാരം അപ്പീൽ വാദി ആർച്ച് ബിഷപ്പ് സമർപ്പിച്ച ഹർജികൾ തള്ളിയതിന് ശേഷം, ഹൈക്കോടതി സ്വയമേവ കേസെടുക്കാനുള്ള അധികാരിത ഉപയോഗിച്ചു അപ്പീൽ വാദി വിറ്റ ചില സ്വത്തുക്കളുടെ കാര്യത്തിൽ നടപ്പാക്കിയ തീറാധാരങ്ങൾ ധനനിശ്ചയാധാരങ്ങൾ എന്നിവ സംബന്ധിച്ചും, പ്രസ്തുത വസ് തുക്കൾ സർക്കാരിന്റേതാണോ അതോ പുറമ്പോക്ക് ഭൂമിയാണോ എന്ന് കണ്ടെത്തുവാനും, പ്രസ്തുത ധനനിശ്ചയാധാരം സർക്കാർ ഭൂമിയുടെ ഒരു ഉടമസ്ഥാവകാശ രേഖയിൽ കൃത്രിമം കാണിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണോ എന്നും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു എന്ന് വ്യക്തമാണ്. അതിനുശേഷം, റോസ്റ്റർ മാറ്റിയതിന് ശേഷവും ബന്ധപ്പെട്ട ജഡ്ജി തന്റെ പക്കൽ കാര്യങ്ങൾ നിലനിർത്തുകയും, വകുപ്പ് 482 പ്രകാരമുള്ള പ്രധാന ഹർജികളുടെ വിഷയമോ അഭിഭാഷകർ ബന്ധപ്പെട്ട കക്ഷികൾക്ക് വേണ്ടി വാദിച്ചതോ അല്ലാത്ത വിഷയങ്ങളിൽ ഒന്നിന് പുറകെ ഒന്നായി ഉത്തരവുകൾ പുറപ്പെടുവിച്ചു. മതത്തിന്റെയോ ജീവകാരുണ്യപ്രവർത്തനങ്ങളുടെയോ മറവിൽ പ്രവർത്തിക്കുന്ന ഇൻകോർപറേഷൻ നടത്താത്ത സംഘടനകളുടെ നിയമപരമായ നിലയുമായി ബന്ധപ്പെട്ട പ്രശ് നങ്ങളെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ ഒരു നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനെ വിളിച്ച് ഉപദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ജഡ്ജി തന്റെ പ്ലീനറി-ഉപദേശക ചുമതലയും ഏറ്റെടുത്തു. സംസ്ഥാനം രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയും, പ്രധാന കേസ് തീർപ്പാക്കിയെങ്കിലും പ്രധാന കേസിൽ സിബിഐയെ കൂടുതൽ എതിർകക്ഷിയായി കക്ഷി ചേർക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
28. ഹൈക്കോടതി അതിന്റെ അമിതാവേശ സമീപനത്തിൽ സിആർപിസിയുടെ വകുപ്പ് 482 ന്റെ ഉദ്ദേശ്യലക്ഷ്യവും പരിധിയും മാത്രമല്ല ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 226 ന്റെയും പരിധിയും അതിലംഘിച്ചു, അത്തരം ഉത്തരവുകൾ പാസാക്കുന്നതിലൂടെ ജുഡീഷ്യൽ ആക്ടിവിസത്തിന്റെയും ജുഡീഷ്യൽ നിയന്ത്രണത്തിന്റെയും എല്ലാ അതിർവരമ്പുകളും കടന്നാണ് യഥാർത്ഥവും ഗണനീയമായതുമായ നീതി ചെയ്യുന്നതിന്റെ പരിവേഷത്തിൽ സഞ്ചരിച്ചത്.
29. ഞങ്ങളുടെ അഭിപ്രായത്തിൽ, ന്യായമായ നീതി നടപ്പാക്കാനുള്ള നിയമപരമായ ആവേശവും വിവേകവും കോടതികൾ അനുവദനീയമായ പരിധിക്കുള്ളിൽ പ്രയോഗിക്കേണ്ടതുണ്ട്. ജുഡീഷ്യൽ റിവ്യൂ ചെയ്യാനുള്ള അധികാരം വിനിയോഗിക്കുന്നതിൽ ഹൈക്കോടതിയുടെ സ്വന്തം നീതിബോധമോ അമിതസ്വാഭിമാനമോ എന്ന വിശ്വാസം മറ്റ് അധികാരികളെ അവരുടെ നിയമപരമായ ചുമതലകൾ നിർവഹിക്കുന്നതിനെ അടിച്ചമർത്താൻ പാടില്ല. ജുഡീഷ്യൽ നിയന്ത്രണം ഒരു നന്മയാണെന്ന് നമുക്ക് ഹൈക്കോടതികളെ ഓർമ്മിപ്പിക്കേണ്ടി വരില്ല, ജഡ്ജിമാരുടെ വ്യക്തിഗത മുൻകരുതലുകൾ, എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും, നിയമത്തിന്റെ ഏകീകൃത പ്രയോഗത്തെ നിയന്ത്രിക്കുന്ന, നന്നായി അംഗീകരിക്കപ്പെട്ട ജുഡീഷ്യൽ തത്വങ്ങളെ അവഗണിച്ച് പ്രവർത്തിക്കുന്നത് അനുവദിക്കാനാവില്ല. അനാവശ്യമായ ജുഡീഷ്യൽ ആക്ടിവിസം അധികാരികളുടെ മനസ്സിൽ മാത്രമല്ല, വ്യവഹാരക്കാരുടെ മനസ്സിലും അനിശ്ചിതത്വമോ ആശയക്കുഴപ്പമോ ഉണ്ടാക്കിയേക്കാം.
30. വിഷയം അപ്രകാരം കണക്കിലെടുത്തുകൊണ്ട്, 12.08.2021 ലെ അപവദിത ഉത്തരവ് പാസാക്കിയതിന് ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച തുടർന്നുള്ള എല്ലാ ഉത്തരവുകളും അനാവശ്യമായതിനാൽ റദ്ദാക്കാനും തള്ളപ്പെടാനും അർഹമാണ്, അവ അതനുസരിച്ച് റദ്ദാക്കുകയും തള്ളുകയും ചെയ്യുന്നു.
31. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മുകളിൽ പറഞ്ഞ നിരീക്ഷണങ്ങൾക്ക്/നിർദ്ദേശങ്ങൾക്ക് വിധേയമായി, അപ്പീൽ വാദി ആർച്ച് ബിഷപ്പ് സമർപ്പിച്ച ക്രിമിനൽ അപ്പീലും, ബത്തേരിയിലെ രൂപതയും താമരശ്ശേരി കത്തോലിക്കാ രൂപതയും സമർപ്പിച്ച എല്ലാ എസ്എൽപികളും തള്ളി ഉത്തരവാവുന്നു ......................... J. [ DINESH MAHESHWARI ] ......................... J. [ BELA M. TRIVEDI ] ന്യൂ ഡല്‍ഹി, 17.03.2023 ബാദ്ധ്യതാ നിരാകരണം: പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്.