Vishalakshi Amma v. State of Kerala

Supreme Court of India · 17 Mar 2023
M. R. Shah; Manoj Mishra
Civil Appeal No. 1720 of 2023 @ SLP (Crl) No. 15232 of 2020
administrative appeal_dismissed Significant

AI Summary

The Supreme Court held that the 180-day time limit for wildlife stock declaration under the 2003 Rules is mandatory and non-extendable, dismissing the appellant's delayed application for ownership certificate.

Full Text
Translation output
സിവിൽ അപ്പീൽ നം. 1720/2023 1
ഭാരതീയ സുപ്രീം കോടതി
സിവിൽ അപ്പീൽ അധികാരപരിധി
സിവിൽ അപ്പീൽ നം. 1720/2023
(@എസ് എൽ പി (സി ) നം. 15232 / 2020)
വിശാലാക്ഷി അമ്മ ...അപ്പീൽവാദി(കൾ)
വേർസസ്
കേരള സംസ്ഥാനം മുതൽപേർ ...എതിർകക്ഷി (കൾ)
വിധിന്യായം
എം.ആർ.ഷാ, J.
JUDGMENT

1. 2003 ലെ വന്യജീവി സ്റ്റോക്ക് വെളിപ്പെടുത്തൽ ചട്ടങ്ങളിലെ (ഇനിമുതൽ ചട്ടങ്ങൾ, 2003 എന്ന് വിളിക്കുന്നു) 11-ാം ചട്ട പ്രകാരം അസ്സൽ റിട്ട് ഹർജിക്കാരൻ നടത്തിയ വെളിപ്പെടുത്തൽ, മറ്റേതെങ്കിലും കേസിൽ സമയത്തിന് ഇളവ് നൽകിയിട്ടുണ്ടെങ്കിൽ അത്തരം ഒരു വെളിപ്പെടുത്തൽ ഫയൽ ചെയ്യാനുള്ള സമയം ഇളവ് ചെയ്തുകൊണ്ട് പരിഗണിക്കാൻ ഇതിലെ അപ്പീൽവാദികളോട് നിർദ്ദേശിച്ചുകൊണ്ട് സിംഗിൾ ജഡ്ജി റിട്ട് പെറ്റീഷൻ നമ്പർ 4772/2019 തീർപ്പാക്കിയ വിധിന്യായവും ഉത്തരവും അസ്ഥിരപ്പെടുത്തുകയും റദ്ദാക്കുകയും ചെയ്തു കൊണ്ട് കേരള സംസ്ഥാനം മുതൽപേർ- ഇതിലെ എതിർകക്ഷി(കൾ) നൽകിയ അപ്പീൽ അനുവദിച്ച എറണാകുളത്തെ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, റിട്ട് അപ്പീൽ നം. 109/2020-ൽ, 29.05.2020 നു പുറപ്പെടുവിച്ച അപവദിത വിധിയിലും ഉത്തരവിലും സിവിൽ അപ്പീൽ നം. 1720/2023 2 ആവലാതിയും അതൃപ്തിയും ഉള്ളതിനാലാണ് അസ്സൽ റിട്ട് ഹർജിക്കാരൻ നിലവിലെ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.

2. നിലവിലെ അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകൾ ചുരുക്കത്തിൽ താഴെ പറയുന്നവയാണ്:

2.1. വന്യജീവി (സംരക്ഷണം) നിയമം, 1972 ന്റെ (ഇനി മുതൽ ആക്ട്, 1972 എന്ന് വിളിക്കപ്പെടുന്നു) 40-ാം വകുപ്പ് പ്രകാരം, ഈ ആക്ടിന്റെ പ്രാരംഭത്തിൽ പട്ടിക I അല്ലെങ്കിൽ പട്ടിക II ന്റെ ഭാഗം II ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗത്തിന്റെയോ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുവിന്റെയോ നിയന്ത്രണം, കസ്റ്റഡി/സൂക്ഷിപ്പ് അല്ലെങ്കിൽ കൈവശാവകാശം ഉള്ള ഓരോ വ്യക്തിയും ………. അല്ലെങ്കിൽ ഒരു കസ്തൂരി മാനിന്റെ കസ്തൂരിയോ, കാണ്ടാമൃഗത്തിന്റെ കൊമ്പോ, ഈ നിയമം ആരംഭിച്ച് മുപ്പത് ദിവസത്തിനകം, അവരുടെ നിയന്ത്രണത്തിലോ കസ്റ്റഡിയിലോ/സൂക്ഷിപ്പിലോ കൈവശമോ ഉള്ള മൃഗത്തിന്റെ എണ്ണവും വിവരണവും അല്ലെങ്കിൽ മേൽ വിവരിച്ച വസ്തുവിന്റെ വിവരണവും അത്തരം മൃഗങ്ങളോ സാധനങ്ങളോ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ മുമ്പാകെ വെളിപ്പെടുത്തണം. 40-ാം വകുപ്പ് 2 -ാം ഉപവകുപ്പ് പ്രകാരം 1972 ലെ ഈ ആക്ടിന്റെ പ്രാരംഭത്തിനു ശേഷം പട്ടിക I-ൽപ്പെട്ടതോ, പട്ടിക II ഭാഗം II-ൽപ്പെട്ടതോ ആയ വന്യജീവികളെയോ അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത മാൻകൊമ്പുൾപ്പെടെയുള്ള വസ്തുക്കളോ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അംഗീകൃത വ്യക്തിയുടെയോ സിവിൽ അപ്പീൽ നം. 1720/2023 3 രേഖാമൂലമുള്ള മുൻ അനുമതിയോടെയല്ലാതെ യാതൊരാളും ആര്‍ജ്ജിക്കുകയോ, സ്വീകരിക്കുകയോ, തന്റെ നിയന്ത്രണത്തിലോ, കസ്റ്റഡിയിലോ, കൈവശം വയ്ക്കുകയോ ചെയ്യരുത്. എന്നിരുന്നാലും, 1972 ലെ നിയമത്തിലെ 40 എ വകുപ്പ് ഒരു വ്യത്യസ്‌ തതയാണ് അത് ചില കേസുകളിൽ സംരക്ഷണം നൽകുന്നു. 40 എ വകുപ്പ് പ്രകാരം, ഈ നിയമത്തിലെ 40-ാം വകുപ്പിലെ (2), (4) ഉപവകുപ്പുകളിൽ എന്തെല്ലാം തന്നെ അടങ്ങിയിട്ടുണ്ടെങ്കിലും, 40-ാം വകുപ്പിലെ ഉപവകുപ്പ് (1) അല്ലെങ്കിൽ ഉപവകുപ്പ്(4) പ്രകാരം വെളിപ്പെടുത്തൽ നടത്തിയിട്ടില്ലാത്തതായ ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗം, മൃഗങ്ങളുടെ വസ്തുക്കൾ..... ഒരാളുടെ നിയന്ത്രണത്തിലോ, കസ്റ്റഡിയിലോ, കൈവശത്തിലോ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരിനു, വിജ്ഞാപനം മുഖേന ഏതൊരു വ്യക്തിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ആയത് നിർദ്ധിഷ്ട ഫോമിലും, രീതിയിലും, സമയത്തിനകവും വെളിപ്പെടുത്താൻ ആവശ്യപ്പെടാം. 40-ാം വകുപ്പിന്റെ ഉപവകുപ്പ് (2) പ്രകാരം വന്യജീവി (സംരക്ഷണം) ഭേദഗതി നിയമം, 2002 ആരംഭിക്കുന്നതിന് മുമ്പ് 1972 ലെ നിയമത്തിന്റെ 40-ാം വകുപ്പിന്റെ ലംഘനത്തിന് എടുത്ത അല്ലെങ്കിൽ എടുക്കാൻ ഉദ്ദേശിച്ചിരുന്ന ഏതെങ്കിലും നടപടി മുന്നോട്ട് കൊണ്ട് പോകേണ്ടതില്ല കൂടാതെ തീർപ്പാക്കാത്ത എല്ലാ നടപടികളും നിർത്തലാക്കും.

2.2. 1972 ലെ നിയമത്തിന്റെ 63-ാം വകുപ്പിനോടൊപ്പം 40 എ വകുപ്പ് പ്രകാരം നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് സിവിൽ അപ്പീൽ നം. 1720/2023 4 കേന്ദ്ര സർക്കാർ "2003-ലെ വന്യജീവി സ്റ്റോക്ക് വെളിപ്പെടുത്തൽ ചട്ടങ്ങൾ" രൂപികരിച്ചിരുന്നു. ചട്ടം 3 മുതൽ 14 വരെ താഴെ വായിക്കും പ്രകാരമാണ്: "3. വിജ്ഞാപനത്തിന്റെ ഉദ്ദേശ്യം പരസ്യപ്പെടുത്തലും അപേക്ഷ നൽകുന്നതിനുള്ള സഹായവും.—(1) ചീഫ് വൈൽഡ് ലൈഫ് വാർഡനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഇലക്ട്രോണിക് അല്ലെങ്കിൽ അച്ചടി മാധ്യമങ്ങൾ വഴി പ്രാദേശിക ഭാഷയിൽ ഈ വിജ്ഞാപനത്തിന്റെ ഉദ്ദേശ്യത്തിന് വ്യാപകമായ പ്രചാരണം നൽകാൻ ഇടയാക്കണം. (2) ചീഫ് വൈൽഡ് ലൈഫ് വാർഡൻ അല്ലെങ്കിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പ്രാദേശിക സമൂഹങ്ങളെയും വ്യക്തികളെയും പ്രത്യേകിച്ച് ദരിദ്രരെയും നിരക്ഷരരെയും അവരുടെ കൈവശാവകാശ വെളിപ്പെടുത്തലിലും, നിർദ്ദിഷ്ട ഫോം പൂരിപ്പിക്കുന്നതിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹായിക്കുന്നതിനും വേണ്ട ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും, കൂടാതെ മൃഗങ്ങളുമായി ബന്ധമുള്ള ഒരു വ്യക്തിക്കോ സമൂഹത്തിനോ ഈ അവസരം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുമാണ്.

4. അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം.—(1) ഇതുമായി ബന്ധപെട്ടു ചീഫ് വൈൽഡ് ലൈഫ് വാർഡനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ മുമ്പാകെ നൽകുന്ന ഒരു അപേക്ഷ, ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫോമിൽ അപേക്ഷകൻ നേരിട്ടോ ഒരു ഏജന്റ് മുഖേനയോ അംഗീകൃത അഭിഭാഷകൻ മുഖേനയോ അല്ലെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെയോ സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തെയോ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെയോ അഭിസംബോധന ചെയ്ത് രജിസ്റ്റർ ചെയ്ത തപാൽവഴി അയയ്ക്കുകയോ ചെയ്ത് ഹാജരാക്കേണ്ടതാണ്. (2) ഉപചട്ടം (1) പ്രകാരമുള്ള അപേക്ഷ, ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച തീയതി മുതൽ നൂറ്റി എൺപത് ദിവസത്തിനുള്ളിൽ നാല് സമ്പൂർണ്ണ സെറ്റുകളായി ഹാജരാക്കേണ്ടതാണ്. (3) ഫോമിൽ നൽകിയിരിക്കുന്നത് പോലെ ഒരു കൈപറ്റു രസീത് അപേക്ഷയോടൊപ്പം ചേർത്ത് അപേക്ഷകൻ ഹാജരാക്കുകയും ഇതിൽ അപേക്ഷ കൈപ്പറ്റിയതായി അംഗീകരിച്ചുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഇതിനായി സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഒപ്പിടണം. സിവിൽ അപ്പീൽ നം. 1720/2023 5

5. അപേക്ഷകൾ ഹാജരാക്കുന്നതും സൂക്ഷ്മപരിശോധനയും. -(1) ചീഫ് വൈൽഡ് ലൈഫ് വാർഡനോ അല്ലെങ്കിൽ ഇതിനായി സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ എല്ലാ അപേക്ഷയിലും അത് ഹാജരാക്കിയതോ ഹാജരാക്കിയതായി കരുതുന്നതോ ആയ തീയതി ആ ചട്ടപ്രകാരം ചേർക്കുകയും മേലെഴുത്ത് ഒപ്പിടുകയും ചെയ്യണം. (2) സൂക്ഷ്മപരിശോധനയിൽ, അപേക്ഷ ക്രമത്തിലാണെന്ന് കണ്ടെത്തിയാൽ, അത് കൃത്യമായി രജിസ്റ്റർ ചെയ്യുകയും സീരിയൽ നമ്പർ നൽകുകയും വേണം. (3) സൂക്ഷ്മപരിശോധനയിൽ, അപേക്ഷയിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാൽ, അപാകതകൾ പരിഹരിക്കുന്നതിനായി അപേക്ഷകന് പതിനഞ്ച് ദിവസത്തിനുള്ളിൽ അത് തിരികെ നൽകുകയും തിരുത്തിയ അപേക്ഷ അത് ലഭിച്ച തീയതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും സമർപ്പിക്കുന്നതിനും. (4) ഉപചട്ടം (3) പ്രകാരം അനുവദനീയമായ സമയത്തിനുള്ളിൽ അപാകത പരിഹരിക്കാൻ അപേക്ഷകൻ പരാജയപ്പെട്ടാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉത്തരവിലൂടെയും രേഖാമൂലം നൽകുന്ന കാരണങ്ങളാലും അപേക്ഷ രജിസ്റ്റർ ചെയ്യുന്നത് നിരസിക്കാം.

6. അപേക്ഷ സമർപ്പിക്കുന്ന സ്ഥലം.- ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ സംസ്ഥാന സർക്കാർ ഇതിനായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ അപേക്ഷകൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

7. വാദം കേൾക്കുന്ന തീയതിയും സ്ഥലവും അറിയിക്കണം.- ചീഫ് വൈൽഡ് ലൈഫ് വാർഡനോ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആവശ്യമെങ്കിൽ ഓരോ അപേക്ഷയുടെയും വാദം കേൾക്കുന്ന തീയതിയും സ്ഥലവും സമയവും കക്ഷികളെ അറിയിക്കേണ്ടതാണ്.

8. അപേക്ഷകളിന്മേലുള്ള തീരുമാനം.—(1) ചീഫ് വൈൽഡ് ലൈഫ് വാർഡനോ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ആവശ്യമായ അന്വേഷണം നടത്തേണ്ടതാണ്. (2) കഴിയുന്നിടത്തോളം, അപേക്ഷ സമർപ്പിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അത് തീരുമാനിക്കുകയും രജിസ്റ്റേർഡ് തപാൽ മുഖേന സ്വന്തം ഒപ്പ് സഹിതം അപേക്ഷകനെ രേഖാമൂലം അറിയിക്കുകയും വേണം. സിവിൽ അപ്പീൽ നം. 1720/2023 6

9. എക്സ്പാർട്ടിയായ അപേക്ഷയിൽ വാദം കേൾക്കൽ.- അപേക്ഷ വാദം കേൾക്കാൻ നിശ്ചയിച്ച തീയതിയിൽ, മുൻകൂട്ടി അറിയിക്കാതെ അപേക്ഷകൻ ഹാജരാകാതിരിക്കുന്ന സാഹചര്യത്തിൽ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അവരുടെ വിവേചനാധികാരത്തിൽ അപേക്ഷ മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ എക്സ്പാർട്ടിയായി അപേക്ഷ തീരുമാനിക്കുകയോ ചെയ്യാം.

10. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അംഗീകൃത ഓഫീസറുടെയോ അന്വേഷണം.—(1) ചീഫ് വൈൽഡ് ലൈഫ് വാർഡനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയും നിയമത്തിന്റെ 41-ാം വകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യണം. (2) ഈ ചട്ടത്തിന്റെ ഉപചട്ടം (1) നെ സംബന്ധിച്ച റിപ്പോർട്ടിന്റെ ഒരു പകർപ്പ് അപേക്ഷകനു നൽകണം.

11. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്.-(1) സാധുതയുള്ളതായ അവകാശവാദമാണെന്ന് (ക്ലെയിമാണെന്ന്) കണ്ടെത്തിയ അപേക്ഷകന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകും. (2) ആക്ടിന്റെ 42-ാം വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. (3) ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ അടയാളത്തിന്റെ ശരിപ്പകര്‍പ്പ്‌ അടങ്ങിയിരിക്കണം കൂടാതെ ജീവനുള്ള മൃഗങ്ങളുടെ കാര്യത്തിൽ, ഘടിപ്പിച്ച ട്രാൻസ്‌ പോണ്ടറിന്റെ (മൈക്രോചിപ്പ്) തിരിച്ചറിയൽ നമ്പർ സർട്ടിഫിക്കറ്റിൽ സൂചിപ്പിക്കേണ്ടതാണ്.

12. വെളിപ്പെടുത്തിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത്.—വകുപ്പ് 40 എ യുടെ ഉപവകുപ്പ് (1) പ്രകാരം വെളിപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ബന്ദിയാക്കിയ മൃഗം, മൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തു, ട്രോഫി അല്ലെങ്കിൽ അൺക്യൂർഡ് ട്രോഫി എന്നിവയിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ നേടുകയോ ചെയ്തിട്ടില്ലാത്തവ സർക്കാർ സ്വത്തായി കണക്കാക്കും.

13. ഉത്തരവിൽ ഒപ്പും തീയതിയും രേഖപ്പെടുത്തേണ്ടത്.- ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ എല്ലാ ഉത്തരവുകളും രേഖാമൂലമുള്ളതായിരിക്കണം കൂടാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും വേണം.

14. ഓർഡർ കക്ഷികളെ അറിയിക്കുന്നത്.- അപേക്ഷയിൽ പാസാക്കിയ എല്ലാ ഓർഡറുകളും അപേക്ഷകനെ നേരിട്ടോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സൗജന്യമായി അറിയിക്കേണ്ടതാണ്.” സിവിൽ അപ്പീൽ നം. 1720/2023 7 അതിനാൽ, ചട്ടം 4(2) പ്രകാരം, അത്തരം വെളിപ്പെടുത്തലിനായി ചീഫ് വൈൽഡ് ലൈഫ് വാർഡനു നൽകുന്ന അപേക്ഷ, ഈ ചട്ടങ്ങൾ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ ഹാജരാക്കണം.

17,261 characters total

2.3. നിലവിലെ സാഹചര്യത്തിൽ, മേൽപ്പറഞ്ഞ ചട്ടങ്ങൾ, 2003, 18.04.2003-ന് പ്രസിദ്ധീകരിച്ചു. അതിനാൽ, അപേക്ഷ/വെളിപ്പെടുത്തൽ ഫയൽ ചെയ്യാനുള്ള 180 ദിവസം 18.10.2003-ന് അവസാനിച്ചു. ഈ കേസിലെ അപ്പീൽവാദി 25.05.2011-ന് അപേക്ഷ/വെളിപ്പെടുത്തൽ ഫയൽ ചെയ്തു, അത് 2003-ലെ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം നൽകിയിരിക്കുന്ന നിർദ്ദിഷ്ട കാലയളവിനപ്പുറമായിരുന്നു. 2003-ലെ ചട്ടങ്ങളിലെ ചട്ടം4(2) പ്രകാരം നൽകിയിരിക്കുന്ന നിർദ്ദിഷ്ട കാലയളവിനപ്പുറം അപേക്ഷ/വെളിപ്പെടുത്തൽ നടത്തിയെന്ന കാരണത്താൽ അപ്പീൽവാദിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതും അവരുടെ കസ്റ്റഡിയിലും കൈവശവും വച്ചിരുന്നതുമായ മാൻ കൊമ്പിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ അംഗീകൃത അതോറിറ്റി വിസമ്മതിച്ചു. ഇതിലെ അപ്പീൽവാദി സിംഗിൾ ജഡ്ജിയുടെ മുമ്പാകെ റിട്ട് ഹർജി ഫയൽ ചെയ്തു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഏതെങ്കിലും സാഹചര്യത്തിൽ സമയത്തിന് ഇളവ് നൽകിയിട്ടുണ്ടോയെന്നും അങ്ങനെയെങ്കിൽ, ഏത് സാഹചര്യത്തിലാണെന്നും, ഏതെങ്കിലും സാഹചര്യത്തിൽ ഇളവ് നൽകിയതായി കണ്ടെത്തിയാൽ അപ്പീൽ വാദി നൽകിയ നിവേദനവും അതേ പശ്ചാത്തലത്തിൽ പരിഗണിക്കാനും ചീഫ് വൈൽഡ് ലൈഫ് സിവിൽ അപ്പീൽ നം. 1720/2023 8 വാർഡനോട് നിർദ്ദേശിച്ചുകൊണ്ട് സിംഗിൾ ജഡ്ജ് റിട്ട് ഹർജി തീർപ്പാക്കി. സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച റിട്ട് അപ്പീലിന്റെ വിഷയം.

2.4. 2003-ലെ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിയിൽ ഇളവ് വരുത്താനോ കൂടാതെ/അല്ലെങ്കിൽ കാലയളവ് നീട്ടാനോ കഴിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അപവദിത വിധിയും ഉത്തരവും പ്രകാരം പ്രസ്തുത അപ്പീൽ അനുവദിച്ചു. തൽഫലമായി, സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനാൽ നിലവിലെ അപ്പീലിന് കാരണമായി.

3. 2003 ലെ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം നിർദേശിച്ചിരിക്കുന്ന സമയം നിർബന്ധിതമല്ലെന്നും പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകാമെന്നും അപ്പീൽ വാദിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീ ലക്ഷ്മീഷ് എസ്. കമ്മത്ത് ശക്തമായി സമർപ്പിച്ചു. നിലവിലെ കേസിൽ വീടിന്റെ ഒന്നാം നിലയിൽ നിന്നാണ് മാൻകൊമ്പ് കണ്ടെത്തിയതെന്നും അതൊരു പഴയ വീടാണെന്നും 2011 ലാണ് അപ്പീൽവാദി ഇക്കാര്യം അറിഞ്ഞതെന്നും സമർപ്പിച്ചു.

3.1. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വെളിപ്പെടുത്തൽ എന്നിവയ്‌ ക്കായി അപേക്ഷിച്ച ശേഷവും, ഉചിതമായ അധികാരി/ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്വേഷണം നടത്തണമെന്നും അതിനുശേഷം മാത്രമേ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂവെന്നും സമർപ്പിക്കുന്നു. അതിനാൽ, 2003 ലെ ചട്ടം 4(2) പ്രകാരം നൽകിയിട്ടുള്ള സിവിൽ അപ്പീൽ നം. 1720/2023 9 നിശ്ചിത കാലയളവിനപ്പുറം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വെളിപ്പെടുത്തലിനായുള്ള അപേക്ഷ നൽകിയാൽ മുൻവിധികളൊന്നും ഉണ്ടാകില്ലെന്ന് സമർപ്പിക്കുന്നു.

3.2. അപ്പീൽ വാദിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മദ്രാസ് ഹൈക്കോടതിയുടെ സി.ഡി.ഗോപിനാഥ് വേർസസ് തമിഴ്നാട് സംസ്ഥാനം മുതൽപേർ (2010 SCC ഓൺലൈൻ Mad 2851) എന്ന കേസിലെ തീരുമാനത്തെ ശക്തമായി ആശ്രയിച്ചു.

4. ചട്ടം 4(2) പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സമയപരിധി നിർബന്ധമാണെന്ന് 1972 ലെ ആക്ടിലെയും, 2003 ലെ ചട്ടങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകൾ പരാമർശിച്ചു കൊണ്ട്, പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ ശ്രീ. എബ്രഹാം സി. മാത്യു ശക്തമായി സമർപ്പിച്ചു. ചട്ടങ്ങൾ രൂപീകരിച്ച 40 എ വകുപ്പ് പ്രകാരം, വന്യമൃഗത്തിന്റെയോ വന്യജീവിയിൽ നിന്ന് ലഭിക്കുന്ന വസ്തുവിന്റെയോ നിയന്ത്രണമോ, കസ്റ്റഡിയോ, കൈവശാവകാശമോ ഉള്ള വ്യക്തിക്ക്, വെളിപ്പെടുത്തൽ നടത്തി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. 40, 40 എ വകുപ്പുകളുടെയും, 2003 ലെ ചട്ടങ്ങളുടെയും ലക്ഷ്യവും ഉദ്ദേശ്യവും നോക്കുമ്പോൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വെളിപ്പെടുത്തൽ നടത്തുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാൻ നിർദ്ദിഷ്ട സമയപരിധി നിശ്ചയിച്ചിരിക്കുമ്പോൾ, ഹൈക്കോടതിയുടെ അപവദിത വിധിയിലും ഉത്തരവിലും നിരീക്ഷിക്കുകയും അഭിപ്രായപ്പെടുകയും ചെയ്യുന്നത് പോലെ അത് പാലിക്കേണ്ടതാണ്. മറ്റേതെങ്കിലും വീക്ഷണം, 40, 40 എ എന്നീ സിവിൽ അപ്പീൽ നം. 1720/2023 10 വകുപ്പുകളുടെയും, 1972 ലെ ആക്ടിലെ 40 എ വകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങളുടെയും ലക്ഷ്യത്തെയും ഉദ്ദേശ്യത്തെയും പരാജയപ്പെടുത്തുമെന്ന് സമർപ്പിച്ചു.

5. ബന്ധപ്പെട്ട കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം വിശദമായി കേൾക്കുകയും 1972-ലെ ആക്ടിന്റെയും 2003-ലെ ചട്ടങ്ങളുടെയും പ്രസക്തമായ വ്യവസ്ഥകൾ പരിശോധിക്കുകയും ചെയ്തു. 1972-ലെ ആക്ട് പ്രാബല്യത്തിൽ വന്നതിനുശേഷം ഒരു കസ്തൂരിമാനിന്റെ കസ്തൂരിയോ കാണ്ടാമൃഗത്തിന്റെ കൊമ്പോ ഉൾപ്പടെ പട്ടിക I അല്ലെങ്കിൽ പട്ടിക II ന്റെ ഭാഗം II ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗത്തിന്റെയോ മൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തുവിന്റെയോ കസ്റ്റഡി/സൂക്ഷിപ്പ് അല്ലെങ്കിൽ കൈവശംവെക്കുന്നതിന് തടസ്സം /നിയന്ത്രണമുണ്ട്. എന്നിരുന്നാലും, 1972 ലെ നിയമത്തിലെ 40 എ വകുപ്പ് ചില കേസുകളിൽ സംരക്ഷണം നൽകുന്നു. 40 എ വകുപ്പ് പ്രകാരം, ഈ നിയമത്തിലെ 40-ാം വകുപ്പിലെ (2), (4) ഉപവകുപ്പുകളിൽ എന്തെല്ലാം തന്നെ അടങ്ങിയിട്ടുണ്ടെങ്കിലും, 40-ാം വകുപ്പിലെ ഉപവകുപ്പ് (1) അല്ലെങ്കിൽ ഉപവകുപ്പ്(4) പ്രകാരം വെളിപ്പെടുത്തൽ നടത്തിയിട്ടില്ലാത്തതായ ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗം, മൃഗങ്ങളുടെ വസ്തുക്കൾ..... ഒരാളുടെ നിയന്ത്രണത്തിലോ, കസ്റ്റഡിയിലോ, കൈവശത്തിലോ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരിനു, വിജ്ഞാപനം മുഖേന ഏതൊരു വ്യക്തിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ആയത് സിവിൽ അപ്പീൽ നം. 1720/2023 11 വെളിപ്പെടുത്താൻ ആവശ്യപ്പെടാം കൂടാതെ സെക്ഷൻ 40 എ പ്രകാരം നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2003-ലെ ചട്ടങ്ങൾ രൂപികരിച്ചു. ചട്ടം 4(2) പ്രകാരം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി ചട്ടം 4-ലെ ഉപചട്ടം (1) പ്രകാരമുള്ള അപേക്ഷ/വെളിപ്പെടുത്തൽ, 2003 ലെ ചട്ടങ്ങൾ ആരംഭിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നൽകണം. 40, 40 എ എന്നീ വകുപ്പുകളുടെ ഉദ്ദേശ്യവും ലക്ഷ്യവും നോക്കുമ്പോളും, 2003 ലെ ചട്ടങ്ങൾ നടപ്പിലാക്കിയ ഉദ്ദേശ്യവും ലക്ഷ്യവും നോക്കുമ്പോളും, ചട്ടം 4(2) പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന 180 ദിവസത്തെ കാലയളവ് വ്യാഖ്യാനിക്കേണ്ടതും കൂടാതെ നിര്‍ബന്ധിതമായി കണക്കാക്കേണ്ടതുമുണ്ട് അല്ലാത്തപക്ഷം 1972-ലെ ആക്ടിന്റെയും 2003-ലെ ചട്ടങ്ങളുടെയും ഉദ്ദേശ്യവും ലക്ഷ്യവും നിരാശാജനകമായിരിക്കും.

5.1. ഈ ഘട്ടത്തിൽ, 2003 ലെ ചട്ടങ്ങളിലെ 3-ാം ചട്ടം അനുസരിച്ച്, ഈ വിജ്ഞാപനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇലക്‌ ട്രോണിക് അല്ലെങ്കിൽ പ്രിന്റ് മീഡിയ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ പ്രാദേശിക ഭാഷയിൽ വ്യാപകമായ പ്രചാരണം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ബാധ്യസ്ഥരായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശിക സമൂഹങ്ങളെയും വ്യക്തികളെയും പ്രത്യേകിച്ച് പാവപ്പെട്ടവരെയും നിരക്ഷരരെയും 4-ാം ചട്ട പ്രകാരം അവരുടെ കൈവശാവകാശ വെളിപ്പെടുത്തൽ നടത്തുന്നതിനും, നിർദ്ദിഷ്ട ഫോമും നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും ആവശ്യകതകളും പൂരിപ്പിച്ച് സിവിൽ അപ്പീൽ നം. 1720/2023 12 സഹായിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും 3-ാം ചട്ടത്തിലെ ഉപചട്ടം (2) അത്തരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു. അതിനാൽ, ആർക്കും അറിഞ്ഞില്ല എന്ന് വാദിക്കാൻ കഴിയില്ല, കൂടാതെ/അല്ലെങ്കിൽ ആർക്കും അത്തരം വെളിപ്പെടുത്തൽ നടത്താൻ തനിക്ക് അറിവില്ലെന്നും കൂടാതെ/അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ തനിക്ക് അറിവില്ലെന്നും വാദിക്കാൻ കഴിയില്ല, അതും 2003 ലെ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം 180 ദിവസത്തിനുള്ളിൽ. അതിനാൽ, ഏതെങ്കിലും വന്യമൃഗത്തെയോ വന്യമൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തുവോ തന്റെ നിയന്ത്രണത്തിലോ കസ്റ്റഡിയിലോ കൈവശമോ വച്ചിരിക്കുന്ന ഒരാൾ അത്തരം വെളിപ്പെടുത്തൽ ഫയൽ ചെയ്യാതിരിക്കുകയും കൂടാതെ/അല്ലെങ്കിൽ ചട്ടം 4(2)-ൽ പറഞ്ഞിരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ എന്തെങ്കിലും അപേക്ഷ നൽകാതിരിക്കുകയും ചെയ്താൽ പിന്നെ 40-ാം വകുപ്പ് പ്രകാരമുള്ള തടസ്സം/കര്‍ക്കശനിയമങ്ങള്‍ ബാധകമാണ്, കൂടാതെ വെളിപ്പെടുത്തൽ നടത്താത്ത വന്യമൃഗങ്ങളുടെ ഉടമസ്ഥാവകാശം സർക്കാർ/വനം വകുപ്പിൽ നിക്ഷിപ്തമായിരിക്കും.

6. മേൽപ്പറഞ്ഞ വസ്‌ തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, ചട്ടം 4(2) പ്രകാരം നിർദേശിച്ചിട്ടുള്ള കാലയളവിനു ശേഷം ഇതിലെ അപ്പീൽവാദി സമർപ്പിച്ച അപേക്ഷ, നിരസിക്കാൻ ബാധ്യസ്ഥമാണെന്നും അത് ഉചിതമായ അധികാരി/ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശരിയായി നിരസിച്ചതാണെന്നും ഹൈക്കോടതിയുടെ ഡിവിഷൻ സിവിൽ അപ്പീൽ നം. 1720/2023 13 ബെഞ്ച് ശരിയായി നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു.

6.1. സി.ഡി.ഗോപിനാഥ് (മേൽ പരാമർശം) കേസിൽ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തെ അപ്പീൽവാദിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആശ്രയിച്ചിരിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം നിലവിലെ കേസിന്റെ വസ്തുതകൾക്ക് ബാധകമല്ല. അല്ലെങ്കിലും, മേൽപറഞ്ഞ ചർച്ചകളുടെ വീക്ഷണത്തിൽ, 2003 ലെ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന കാലയളവ് ഡയറക്ടറിയാണെന്ന് (നിർദ്ദേശകമാണെന്ന്) സിംഗിൾ ജഡ്ജി എടുത്ത വീക്ഷണത്തോട് യോജിക്കുന്നില്ല.

7. മേൽപ്പറഞ്ഞ കാര്യങ്ങളും കാരണങ്ങളും കണക്കിലെടുക്കുമ്പോൾ, ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത വിധിന്യായത്തിലും ഉത്തരവിലും ഇടപെടാനുള്ള ഒരു കാരണവും കാണുന്നില്ല. തൽഫലമായി, നിലവിലെ അപ്പീൽ പരാജയപ്പെടുന്നു, അത് നിരസിക്കപ്പെടേണ്ടതാണ്, അതനുസരിച്ച് നിരസിക്കുന്നു. ……………...J [എം. ആർ. ഷാ] ……………...J [മനോജ് മിശ്ര] ന്യൂ ഡെൽഹി; 2023 മാർച്ച് 17 സിവിൽ അപ്പീൽ നം. 1720/2023 14 ബാദ്ധ്യതാ നിരാകരണം: പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്. Translated by: Radha Lakshmy S.A., Translator (Hr. Gr.) Verified by: Assainar.A., Head Translator