Full Text
സിവില്‍ അപ്പീല്‍ അധികാരിത
സിവില്‍ അപ്പീല്‍ നമ്പര്‍ 1335/2010
റിപ്പോർട്ട് ചെയ്യാവുന്നത്
മെസ്സെർസ് റെക്കിറ്റ് ബെൻകിസ്സർ (ഇന്ത്യ) ലിമിറ്റഡ് ........ അപ്പീല്‍ വാദി
വേഴ്സ്സ്
വാണിജ്യ നികുതി കമ്മീഷണറും മറ്റുള്ളവരും ........ എതിര്‍കക്ഷികൾ
വിധിന്യായം
M.R. Shah, J.
JUDGMENT
1. 2006 ലെ ഒ.ടി. അപ്പീൽ നമ്പർ 6-ൽ കേരള ഹൈക്കോടതി, എറണാകുളം പുറപ്പെടുവിച്ച 17.12.2008 ലെ അപവദിത വിധിന്യായവും ഉത്തരവും വഴി പ്രസ്തുത അപ്പീൽ ഹൈക്കോടതി തള്ളുകയും അതിലൂടെ ചരക്കുകളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് ശരിവെക്കുകയും ചെയ്തതിൽ അസംതൃപ്തനായ നികുതിദായകൻ ഈ അപ്പീൽ സമർപ്പിച്ചിരിക്കുന്നു.
2. തുടക്കത്തിൽ, അപ്പീൽവാദിയുടെ (i) കൊതുകു മാറ്റുകൾ, കോയിൽ, വേപ്പറൈസേഴ്സ് (ii) മോർട്ടിൻ ഇൻസെക്റ്റ് കില്ലേഴ്സ്, (iii) ഹാർപിക് ടോയ്ലറ്റ് ക്ലീനർ, ലിസോൾ ഫ്ലോർ ക്ലീനഴ്സ്, (iv) ഡെറ്റോൾ ആന്റി സെപ്റ്റിക് ലിക്വിഡ് എന്നിവ എന്നീ ഉൽപ്പന്നങ്ങളുടെ കേരള മൂല്യവർദ്ധിത നികുതി നിയമം, 2003 (ഇതിനുശേഷം കേരള മൂല്യവർദ്ധിത നികുതി നിയമം എന്ന് പരാമർശിക്കുന്നു) പ്രകാരമുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ടാണ് പ്രശ്നം എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പീൽ വാദി ഉൽപ്പന്നങ്ങൾ (i) മുതൽ (iii) വരെ 'കീടനാശിനികൾ, പ്രാണീനാശിനികൾ' ആയതിനാൽ കേരള മൂല്യവർദ്ധിത 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 1 / 21 നികുതി നിയമത്തിന്റെ മൂന്നാം പട്ടിക എൻട്രി നമ്പർ 44 (5) പ്രകാരം എച്ച്എസ്എൻ കേഡ് 3808 അനുസരിച്ച് വർഗ്ഗീകരിചിരിക്കുന്നു, ആയതിനാൽ 4% മൂല്യവർദ്ധിത നികുതിക്ക് വിധേയമാണ്. മൂന്നാം പട്ടിക എച്ച്എസ്എൻ കോഡ് 3004.90 ന് അനുസൃതമായി 'ഡെറ്റോൾ ആന്റിസെപ്റ്റിക് ലിക്വിഡ്' മരുന്നാണെന്നു ശരിയായി വർഗ്ഗീകരിച്ചു എന്നും അതിനാൽ 4% നികുതിക്ക് വിധേയമാണെന്നും അപ്പീൽ വാദി സമർപ്പിച്ചു.
2.1. അപ്പീൽ വാദിയുടെ വാദങ്ങളായ (i) എച്ച്എസ്എൻ കോഡ് 8516 79 20 പ്രകാരം 'കൊതുകു നിവാരണി, ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക് കൊതുകു നിവാരണി, ഗാഡ്ജറ്റുകൾ, കീടങ്ങളെ തുരത്തുന്നവ, ഉപകരണങ്ങൾ, ഭാഗങ്ങൾ, അനുബന്ധങ്ങൾ' എന്നു വർഗ്ഗീകരിക്കുന്ന കേരള മൂല്യവർദ്ധിത നികുതി നിയമത്തിലെ വകുപ്പ് 6 (1) (ഡി) പ്രകാരം മോർട്ടിൻ മേസ്കിറ്റൊ കോയിൽ, മാറ്റ്, ലിക്വിഡ് വേപറിസേർ എന്നീ ഉല്പന്നങ്ങൾ 2006 ജനുവരി 21 ന് പുറപ്പെടുവിച്ച വിജ്ഞാപനം എസ്. ആർ. ഒ 82/06 ലെ എൻട്രി 66 പ്രകാരം ഉൾപ്പെടും (ii) മോർട്ടീൻ പ്രാണീനാശിനി അവശേഷിക്കുന്ന എൻട്രിക്കു കീഴിലുള്ള 12.5% നിരക്കിൽ നികുതിക്ക് വിധേയമാണ്, അതായത് എസ്. ആർ. ഒ 82/06 വിജ്ഞാപനത്തിന്റെ ക്രമ നമ്പർ 103 പ്രകാരം, രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളിന് കീഴിൽ പ്രത്യേകമായി തരംതിരിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ; (iii) പ്രസ്തുത വിഞ്ജാപനം എസ്. ആർ. ഒ 82/06 ന്റെ ക്രമ നമ്പർ 27(4) പ്രകാരം ഹാർപിക് ടോയ് ലറ്റ് ക്ലീനറും ലിസോൾ ഫ്ലോർ ക്ലീനറും തരംതിരിക്കാം; കൂടാതെ (iv) ഡെറ്റോൾ ആന്റിസെപ്റ്റിക് ലിക്വിഡ് പ്രസ്തുത വിഞ്ജാപനം എസ്. ആർ. ഒ 82/06-ലെ എൻട്രി 103 പ്രകാരം തരംതിരിക്കാവുന്നതാണ്, അതായത്, പ്രസ്തുത ഉൽപ്പന്നം ചികിത്സാ അല്ലെങ്കിൽ പ്രതിരോധ ഗുണങ്ങളുള്ള ഒരു മരുന്നിന്റെ സ്വഭാവത്തിലല്ല, മറിച്ച് വൃത്തിയാക്കൽ ഉദ്ദേശ്യത്തിൽ മാത്രമാണ് ഉപയോഗിക്കുന്നത്; എന്നിവ വാണിജ്യ നികുതി കമ്മീഷണർ നിരസിച്ചു.
2.2. വാണിജ്യനികുതി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 2 / 21 ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വാണിജ്യനികുതി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുള്ള പ്രസ്തുത അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി അപവദിത വിധിന്യായവും ഉത്തരവും പുറപ്പെടുവിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത വിധിന്യായവും ഉത്തരവുമാണ് ഇപ്പോഴത്തെ അപ്പീലിന്റെ വിഷയം.
2.3. അതാത് കക്ഷികൾക്കായി സമർപ്പിച്ച സമർപ്പണങ്ങൾ ഞങ്ങൾ പരിഗണിക്കുന്നതിന് മുമ്പ്, ബന്ധപ്പെട്ട കക്ഷികൾ ആശ്രയിക്കുന്ന പ്രസക്തമായ എൻട്രികൾ പരാമർശിക്കേണ്ടതുണ്ട്, അവ ഇനിപ്പറയുന്നവയാണ്: "മൂന്നാം ഷെഡ്യൂളിലെ എൻട്രി 44 ഇപ്രകാരമാണ്: ക്രമ നമ്പർ വിവരണം എച്ച്എസ്എൻ കോഡ് 44 വളങ്ങൾ, കീടനാശിനികൾ, കളനാശിനികൾ, പ്രാണീനാശിനികൾ, കുമിൾനാശിനികൾ, ജൈവനാശിനികൾ, എലിനാശിനികൾ, മുളപ്പിക്കൽ വിരുദ്ധ ഉൽപ്പന്നങ്ങൾ, സസ്യവളർച്ച നിയന്ത്രിക്കുന്നവ, ജൈവവളങ്ങൾ, മൈക്രോ ന്യൂട്രിയന്റുകൾ, സമാനമായ ഉൽപ്പന്നങ്ങൾ 5 കീടനാശിനികൾ, കളനാശിനികൾ, പ്രാണീനാശിനികൾ, 3808 കുമിൾനാശിനികൾ, ജൈവനാശിനികൾ, എലിനാശിനികൾ, മുളപ്പിക്കൽ വിരുദ്ധ ഉൽപന്നങ്ങളും സസ്യവളർച്ച നിയന്ത്രിക്കുന്നവ, മൈക്രോ ഉൽപ്പന്നങ്ങൾ ഒഴികെയുള്ള സമാന ഉൽപ്പന്നങ്ങൾ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 3 / 21 (ഡി) മൂന്നാം ഷെഡ്യൂളിലെ എൻട്രി 36(8)(എച്ച്)(iv) താഴെപ്പറയുന്നു: ക്രമ നമ്പർ വിവരണം എച്ച്എസ്എൻ കോഡ് 36 ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി എന്നിവയുൾപ്പെടെയുള്ള ഔഷധങ്ങൾ, മരുന്നുകൾ, വലിയ അളവിൽ ഔഷധങ്ങൾ എന്നിവയും എന്നാൽ കൊതുകു നിവാരണ മരുന്നുകളും കൂടാതെ ഒന്നാം ഷെഡ്യൂളിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ളവയും വകുപ്പ് 6- ലെ ഉപവകുപ്പ് (1)-ലെ ഉപവാക്യം (ഡി) പ്രകാരം വിജ്ഞാപനം ചെയ്തവയും ഒഴിച്ച്. 8 ഔഷധങ്ങൾ (എച്ച്എസ്എൻ ഹെഡിംഗ് നമ്പർ. 3002, 3005, അല്ലെങ്കിൽ 3006 എന്നിവയുടെ ഉൽപ്പന്നങ്ങൾ ഒഴികെ) അളന്ന ഡോസുകളിലോ (ട്രാൻസ് ഡെർമൽ അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങളുടെ രൂപത്തിലോ ഉള്ളവ ഉൾപ്പെടെ) അല്ലെങ്കിൽ ചില്ലറ വിൽപ്പനയ്ക്കുള്ള ഫോമുകളിലോ പാക്കിംഗുകളിലോ, ചികിത്സാ അല്ലെങ്കിൽ പ്രതിരോധ ഉപയോഗങ്ങൾക്കായി മിശ്രിതമോ മിശ്രിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ അടങ്ങിയിരിക്കുന്നു. എച്ച് മറ്റുള്ളവ (vi) (i) മുതൽ (v) വരെയുള്ള ഉപ 3004.90 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 4 / 21 എൻട്രികളിൽ നൽകിയിരിക്കുന്നവ ഒഴികെയുള്ള മരുന്നുകള്‍ 2006 ജനുവരി 21 -ം തീയതിയിലെ വിഞ്ജാപനം എസ്. ആർ. ഒ നമ്പർ 82/2006- ന്റെ എൻട്രി 66, സ.ഉ.(അച്ചടി) നമ്പർ. 4/2006/ ടി ഡി. ചരക്കുകളുടെ ലിസ്റ്റ് ക്രമ നമ്പർ വിവരണം എച്ച്എസ്എൻ കോഡ് (1) (2) (3) 66 കൊതുക് നിവാരണി, ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക് കൊതുക് നിവാരണി, ഗാഡ് ജെറ്റുകൾ, കീടനാശിനികൾ, അവയുടെ ഉപകരണങ്ങളും ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും 8516.79.20
3. അപ്പീൽവാദിക്ക് വേണ്ടി അഭിഭാഷകൻ ശ്രീ സിദ്ധാർത്ഥ് ബാവയും എതിര്‍ കക്ഷികൾക്ക് വേണ്ടി അഭിഭാഷകൻ ശ്രീ സി കെ ശശിയും ഹാജരായി.
4. അപ്പീൽവാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, കേസിന്റെ വസ്തുതകളിലും സാഹചര്യങ്ങളിലും, അപ്പീൽവാദിക്ക് വേണ്ടി കേസ് സ്വീകരിക്കാത്തതിൽ ഹൈക്കോടതിക്ക് സാരമായ തെറ്റുപറ്റിയതായും, മുകളിൽ പറഞ്ഞിരിക്കുന്ന ഉൽപ്പന്നങ്ങൾ 1 മുതൽ 3 വരെ കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ III ഷെഡ്യൂളിലെ എൻട്രി 44(5) പ്രകാരം വർഗ്ഗീകരിക്കാവുന്നതാണെന്ന് ശക്തമായി വാദിച്ചു. 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 5 / 21
4.1. മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ നമ്പർ 1 മുതൽ 3 വരെ എസ്. ആർ. ഒ 82/2006-ലെ ഇനം നമ്പർ. 66-ന്റെ കീഴിൽ വരും അതിനാൽ 12.5% നികുതി നൽകണം എന്ന വാദം കമ്മീഷണർക്ക് വേണ്ടി ഹൈക്കോടതി സ്വീകരിച്ചതിൽ വസ്തുതാപരമായ തെറ്റുപറ്റിയതായി സമർപ്പിച്ചു.
4.2. ഡെറ്റോൾ ഉൽപ്പന്നം എസ്. ആർ. ഒ 82/2006 ന്റെ ക്രമ നമ്പർ.103 ന്റെ അവശിഷ്ട എൻട്രിക്ക് കീഴിലായിരിക്കുമെന്നും കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ ഷെഡ്യൂൾ III-ലെ എൻട്രി 36(8) (എച്ച്) (vi) ന് കീഴിലല്ലെന്നും ഹൈക്കോടതി തെറ്റിദ്ധരിച്ചു.
4.3. ഇപ്പോൾ ഉൽപ്പന്നമായ മോർട്ടീൻ റേഞ്ചും മോർട്ടീൻ സ്പ്രേയും സംബന്ധിച്ചിടത്തോളം, എസ്. ആർ. ഒ 82/2006 നിലവിൽ വന്നതിന് ശേഷവും, മോർട്ടീൻ റേഞ്ചും മോർട്ടീൻ സ്പ്രേയും പ്രാണീനാശിനികളായി വർഗ്ഗീകരിക്കാവുന്നതായി തുടരുന്നുവെന്ന് അപ്പീൽവാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അത് ശക്തമായി സമർപ്പിച്ചു. പ്രാണീനാശിനി നിയമപ്രകാരം നൽകിയ പ്രാണീനാശിനി ലൈസൻസിന് കീഴിലാണ് അവ നിർമ്മിക്കുന്നത്. മോർട്ടീൻ സ്പ്രേ പ്രാണികളെ കൊല്ലുന്നു, അതിനാൽ എതിര്‍കക്ഷികളുടെ വ്യാഖ്യാനമനുസരിച്ച് പോലും, എസ്. ആർ. ഒ/2006 ന്റെ ഇനം നമ്പർ.66-ന്റെ കീഴിൽ മോർട്ടീൻ സ്പ്രേ വരില്ല, കാരണം ഇനം നമ്പർ.66 കൊതുക് നിവാരണി മരുന്നുകളേ മാത്രം സംബന്ധിക്കുന്നതാണ്.
4.4. പോണ്ട്സ് ഇന്ത്യ ലിമിറ്റഡ് വേഴ്സസ് സി ടി ടി (2008) 8 SCC 369 (പാര 35) എന്ന കേസിൽ അപ്പീൽവാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അദ്ദേഹത്തിന്റെ വാദത്തെ പിന്തുണക്കാൻ ഈ കോടതിയുടെ തീരുമാനത്തെ വളരെയധികം ആശ്രയിച്ചു. അലഹബാദ് ഹൈക്കോടതിയുടെയും കർണാടക ഹൈക്കോടതിയുടെയും ഇനിപ്പറയുന്ന തീരുമാനങ്ങളെയും അദ്ദേഹം ആശ്രയിക്കുന്നു; നൈറ്റ് ക്യൂൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി, 2005 SCC ഓൺലൈൻ എ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 6 / 21 എൽ എൽ 1214 (പാര 23 മുതൽ 36 വരെ); എസ്.എൽ. നമ്പർ 22 @ പേജ് 282 - 297; നൈറ്റ് ക്യൂൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് യുപി സ്റ്റേറ്റ് കേസിന്റെ ഈ കോടതി പാസാക്കിയ 14.07.2006 ലെ ഉത്തരവ്; എസ്.എൽ. നമ്പർ 23 @ പേജ് 298 - 300; അശോക് ഏജൻസീസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക 2008 എസ്. സി സി ഓൺലൈൻ കർ 141 (പാര 8 മുതൽ 12 വരെ); എസ്.എൽ. നമ്പർ 24 @ പേജ് 301 - 307; കർണാടക സംസ്ഥാനം വേഴ്സസ് ഗോദ് റെജ് കൺസ്യൂമർ പ്രോഡക് ട് സ് ലിമിറ്റഡ് (2014) 80 കർ എൽ.ജെ 328 (പാര 15); എസ്.എൽ. നമ്പർ 25 @ പേജ് 308 - 313.
4.5. 21.01.2006 മുതൽ മോർട്ടീൻ റേഞ്ചും മോർട്ടീൻ സ് പ്രേയും നിർദ്ദിഷ്ട എൻട്രിയായ ക്രമ നമ്പർ.66-ന് (കൊതുക് നിവാരണി മരുന്ന്) കീഴിൽ വരുമെന്നും അതിനു 12.5% മൂല്യവർദ്ധിത നികുതി ബാധകമാണ് കൂടാതെ പ്രാണീനാശിനി (III ഷെഡ്യൂളിലെ എൻട്രി 44(5)) ഒരു പൊതു എൻട്രിയാണ് എന്നത് എതിര്‍കക്ഷികൾക്കുവേണ്ടിയുള്ള കേസാണ് എന്നാണ് അപ്പീൽവാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സമർപ്പിച്ചത്. അതിനാൽ, മത്സരിക്കുന്ന രണ്ട് എൻട്രികൾക്കിടയിലുള്ള വർഗ്ഗീകരണ പ്രശ്നം, അതായത് എൻട്രി 44(5)(പ്രാണീനാശിനി), 21.01.2006 ൽ നടപ്പിലാക്കിയ എസ്.എൽ. നമ്പർ.66 (കൊതുക് നിവാരണി മരുന്ന്) അവതരിപ്പിച്ചു. അതിനാൽ, റവന്യൂ വകപ്പിന്റെ വാദം അനുസരിച്ച്, മറ്റ് വാറ്റ് നിയമങ്ങൾക്ക് കീഴിലുള്ള എൻട്രികൾക്ക് "കൊതുക് നിവാരണി" എന്നതിന് നിർദ്ദിഷ്ട എൻട്രി ഇല്ലാത്തതിനാൽ, മോർട്ടീൻ നിവാരണി / മോർട്ടീൻ ശ്രേണിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിധി ബാധകമാകില്ല.
4.6. എന്നിരുന്നാലും, 4% നികുതി ആവശ്യപ്പെടുന്ന പ്രസ്തുത ഷെഡ്യൂളിലെ എൻട്രി 44(5) യെ അപ്പീൽവാദി ശരിയായി ആശ്രയിച്ചിട്ടുണ്ടെന്ന് സമർപ്പിച്ചു. 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 7 / 21
4.7. ഹാർപിക് & ലിസോൾ ഉൽപ്പന്നത്തെ സംബന്ധിച്ചിടത്തോളം, കേരള സർക്കാർ 24.10.2006 നു കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ ഷെഡ്യൂൾ III-ലെ എൻട്രി 44(5) ൽ നിന്ന് എച്ച്എസ്എൻ കോഡ് 3808 ഒഴിവാക്കിയതിനു 07.01.2006 മുതൽ മുൻകാല പ്രാബല്യത്തിൽ വരുത്തുന്ന ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. എച്ച്എസ്എൻ കോഡ് 3808 ഇല്ലാതാക്കിയതിന് ശേഷവും ഹാർപിക് & ലിസോൾ എൻട്രി 44(5)ൽ വീഴുന്നത് തുടരും, കാരണം അവ ഡ്രഗ് സ് ആൻഡ് കോസ് മെറ്റിക് സ് ആക് ട്/റൂൾസ് പ്രകാരം അണുനാശിനിയായതിനാലും അണുനാശിനിയായി അനുവദിച്ച ലൈസൻസിന് കീഴിൽ നിർമ്മിക്കുന്നു. മേൽപ്പറഞ്ഞവയെ പിന്തുണച്ച്, പോണ്ട് സ് ഇന്ത്യ ലിമിറ്റഡ് (മേൽ പരാമർശം), ബോംബെ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് സി സി ഈ 1995 സപ്. (2) എസ് സി സി 646, എന്നിവയുടെ കേസിൽ ഈ കോടതിയുടെ തീരുമാനങ്ങൾ കൂടാതെ 2007 ലെ നികുതി റിവിഷൻ കേസ് നമ്പർ 10-ൽ റെക്കിറ്റ് ബെൻകിസ്സർ ഇന്ത്യ ലിമിറ്റഡ് വേഴ്സസ് ആന്ധ്രാപ്രദേശ് സംസ്ഥാനം എന്ന കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ തീരുമാനവും അദ്ദേഹം ആശ്രയിച്ചു.
4.8. ഇപ്പോൾ ഡെറ്റോൾ എന്ന ഉൽപ്പന്നത്തെ സംബന്ധിച്ചിടത്തോളം, ഡെറ്റോൾ ഒരു ആന്റിസെപ്റ്റിക് ദ്രാവകമാണ്, അത് ഡ്രഗ് ലൈസൻസിന് കീഴിൽ നിർമ്മിച്ചതാണ്, ഇത് അണുബാധ തടയുന്നു. ഇത് ഒരു അവശ്യ മരുന്നായി കണക്കാക്കുന്നുവെന്നും അതിനാൽ അതിന്റെ വില ഡിപിസിഒയുടെ കീഴിൽ നിയന്ത്രിച്ചുവെന്നും ഡെറ്റോളിന്റെ എംആർപി ഡിപിസിഒ, 2013 പ്രകാരം നിരീക്ഷിക്കുന്നത് തുടരുന്നുവെന്നും സമർപ്പിച്ചു.
4.9. ഷെഡ്യൂൾ III-ലെ എൻട്രി 36(8)(എച്ച്)(vi)-ൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുള്ള എച്ച്എസ്എൻ 3004 90-ന്റെ കീഴിലാണ് ഡെറ്റോൾ വരുന്നതെന്ന് സമർപ്പിക്കപ്പെടുന്നു, അതിനാൽ ഷെഡ്യൂൾ III-ലെ എൻട്രി 36(8)(എച്ച്)(vi)-ന്റെ കീഴിൽ ഡെറ്റോൾ ഒരു ഔഷധം/മരുന്നായി 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 8 / 21 തരംതിരിക്കാവുന്നതാണ്. ഷെഡ്യൂൾ III-ലെ എൻട്രി 36-ന് കീഴിലുള്ള വ്യാഖ്യാന ചട്ടങ്ങളുടെ കുറിപ്പ് 23-ൽ, പഥ്യാഹാരം മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്, പ്രമേഹരോഗികളുടെ ഭക്ഷണം, ഭക്ഷണ അനുപൂരകങ്ങൾ, ഔഷധ സോപ്പുകൾ, രക്ത ആൽബുമിൻ തുടങ്ങിയവ ഒഴിവാക്കിയിട്ടില്ല.
4.10. വിജ്ഞാപനം കെ.ജി. എക്സ്ററ്. നമ്പർ 1670 തീയതി 24.10.2006 (01.07.2006 മുതൽ പ്രാബല്യത്തിൽ വന്നു), വഴി ഇല്ലാതാക്കിയ എച്ച്എസ്എൻ കോഡ് ഷെഡ്യൂൾ III-ലെ എൻട്രി 44(5)നു കീഴിലാണ് അപ്പീൽവാദി മോർട്ടീൻ റേഞ്ച്, മോർട്ടീൻ സ്പ്രേ, ഹാർപിക് & ലിസോൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും പ്രധാനമായി, ഷെഡ്യൂൾ III- ലെ എൻട്രി 36(8)(എച്ച്)(vi)-ൽ നിന്ന് എച്ച്എസ്എൻ കോഡ് ഇല്ലാതാക്കിയിട്ടില്ല. അതിനാൽ ഡെറ്റോൾ എൻട്രി 36(8)(എച്ച്)(vi) ന് കീഴിൽ വരുന്നതായി സമർപ്പിച്ചു.
4.11. ഡെറ്റോളിന്റെ സജീവ ചേരുവകൾ ക്ലോറോസ് യ് ലിനോൾ ഐ പി, ട്രപ്പീനിയ്യോൾ ബി പി, ആൽക്കഹോൾ അബ്സലൂട്ട് ഐ പി (ഡീ നേച്ചർഡ്) എന്നിവയാണെന്നും ഇത് അണുനാശിനി ഗുണങ്ങളുള്ള ഒരു ആന്റിസെപ്റ്റിക് ആണെന്നും വാദിക്കുന്നു; ഇത് അണുക്കളെയും ബാക്ടീരിയകളെയും കൊല്ലുന്നു കൂടാതെ ഇത് അണുബാധയെ തടയുന്നു, അതിനാൽ ഇത് വൃണങ്ങൾ, മുറിവുകൾ, ഉരചിലുകൾ, കടികൾ, കുത്തുകൾ എന്നിവയിൽ പ്രയോഗിക്കുന്നു, കൂടാതെ ചികിത്സാ, പ്രതിരോധ ഗുണങ്ങൾ കാരണം ഇത് ശസ്ത്രക്രിയാ ഉപയോഗത്തിനും മെഡിക്കൽ ഉപയോഗത്തിനും മിഡ് വൈഫറിക്കും ആശുപത്രികളിൽ ഉപയോഗിക്കുന്നു.
4.12. ഐസിപിഎ ഹെൽത്ത് പ്രോഡക് ട് സ് (പി) ലിമിറ്റഡ് വേഴ്സസ് സിസിഇ, വഡോദര (2004) 4 എസ് സി സി 481 എന്ന കേസിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് ചർമ്മത്തെ അണുവിമുക്തമാക്കുന്നതിന് പ്രസ്തുത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു എന്ന് ഈ കോടതി പ്രസ് താവിച്ചതായി സമർപ്പിച്ചു. കോൺസൈസ് ഓക് സ് ഫോർഡ് നിഘണ്ടു, 9-ാം പതിപ്പ് അനുസരിച്ച്, “രോഗനിവാരണൗഷധം” എന്ന പദത്തിന്റെ അർത്ഥം, 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 9 / 21 “രോഗങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള, ഒരു പ്രതിരോധ മരുന്ന് അല്ലെങ്കിൽ പ്രവർത്തന ഗതി” എന്നാണ്. മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ മുറിവുകളും ഉരച്ചിലുകളും ചെറിയ മുറിവുകളും വൃത്തിയാക്കാനും ശസ്ത്രക്രിയയ്ക്ക് മുമ്പ് ചർമ്മത്തെ അണുവിമുക്തമാക്കാനും ഒരു ശുദ്ധീകരണ വസ്തു ആയി ഉപയോഗിക്കുന്നതിനാൽ അവയ്ക്ക് ചികിത്സാ, പ്രതിരോധ ഗുണങ്ങളുണ്ടെന്ന് സമർപ്പിച്ചു. അതിനാൽ ഈ കോടതി ഡെറ്റോൾ സംബന്ധിച്ച് നിയമ തത്വങ്ങൾ പ്രയോഗിക്കുമ്പോൾ, ഡെറ്റോൾ ഒരു ഔഷധം/മരുന്നാണ് എന്ന് നിലപാടെടുത്തൂ.
4.13. സുജനിൽ കീമോ ഇൻഡസ്ട്രീസ് വേഴ്സസ് സി.സി.ഇ & കസ്റ്റംസ്, പൂനെ (2005) 4 എസ്.സി.സി 189 (പാര 6) എന്ന കേസിൽ ഈ കോടതി മനുഷ്യന്റെ മുടിയിലെ പേൻ കൊല്ലാൻ ഉപയോഗിക്കുന്ന ലൈസെലിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും രോഗം അല്ലെങ്കിൽ ഒരു പാലിയേറ്റീവ് അല്ലെങ്കിൽ രോഗശമനം ചികിത്സയാണ് എന്ന് വിധിച്ചു. മനുഷ്യന്റെ തലമുടിയിലെ പേൻ അണുബാധയെ ലൈസെൽ സുഖപ്പെടുത്തുന്നുവെന്നും അതുവഴി രോഗശമിനിയാണെന്നും സമർപ്പിക്കപ്പെടുന്നു. അതേ പ്രയോഗത്തിൽ ഡെറ്റോൾ ഒരു ഔഷധമാണ് എന്ന് സമർപ്പിച്ചു.
4.14. 1940-ലെ ഡ്രഗ് സ് ആൻഡ് കോസ് മെറ്റിക് സ് ആക് ട് പ്രകാരം നിർവചിച്ചിരിക്കുന്ന 'മരുന്ന്' എന്നതിന്റെ നിർവചനം, വ്യാപാര നികുതി/വാറ്റ് നിയമങ്ങൾക്ക് കീഴിലുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് പോണ്ട് സ് ഇന്ത്യ ലിമിറ്റഡ് (മേൽ പരാമർശം) കാര്യത്തിൽ ഈ കോടതി പരിഗണിച്ചിട്ടുണ്ട്. വ്യാപാര നികുതി/വാറ്റ് നിയമങ്ങൾക്ക് കീഴിൽ മരുന്നോ മരുന്നോ നിർവചിച്ചിട്ടില്ലാത്തതിനാൽ ഉൽപ്പന്നം ഒരു ഡ്രഗ് ലൈസൻസിന് കീഴിലാണ് വിൽക്കുന്നത്. ഡ്രഗ് സ് ആൻഡ് കോസ് മെറ്റിക് സ് നിയമങ്ങൾക്ക് കീഴിലുള്ള ഡ്രഗ് ലൈസൻസിന് കീഴിലാണ് ഡെറ്റോൾ നിർമ്മിക്കുന്നതെന്നും അതിന്റെ വില ഡിപിസിഒ, 2013 ഉൾപ്പെടെ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡറുകൾ പ്രകാരം നാഷണൽ ഫാർമസ്യൂട്ടിക്കൽ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 10 / 21 പ്രൈസിംഗ് അതോറിറ്റിയാണ് നിയന്ത്രിച്ചത് എന്നു സമർപ്പിച്ചു.
4.15. ഡ്രഗ് സ് & കോസ് മെറ്റിക് സ് നിയമങ്ങളിലെ റൂൾ 123, ഷെഡ്യൂൾ കെ -യിൽ വരുന്ന മരുന്നുകൾക്ക് അതിൽ നൽകിയിരിക്കുന്ന പരിധി വരെ ചില ഒഴിവാക്കലുകൾ നൽകുന്നു. എൻട്രി 39 ഗാർഹിക ഉപയോഗത്തിനുള്ള ലിക്വിഡ് ആന്റിസെപ്റ്റിക്സ് കൈകാര്യം ചെയ്യുന്നു. ഡെറ്റോൾ ഒരു ആന്റിസെപ്റ്റിക് ആയതിനാൽ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് / റൂൾസ്, റൂൾ 123 പ്രകാരം നൽകിയിരിക്കുന്ന ഷെഡ്യൂൾ കെ - യിലെ എൻട്രി 39 ന് കീഴിലാണെന്ന് അപ്പീൽവാദി സമർപ്പിച്ചു. പോണ്ട് സ് ഇന്ത്യ ലിമിറ്റഡ് (മേൽ പരാമർശം) കേസിൽ ഈ കോടതി മുൻപറഞ്ഞ വശം പരിഗണിക്കുകയും ഡ്രഗ് സ് & കോസ്മെറ്റിക്സ് നിയമം/ചട്ടങ്ങൾ ചട്ടം 123 പ്രകാരം നൽകിയിരിക്കുന്ന ഷെഡ്യൂൾ കെ - യിലെ എൻട്രി 28 ന് കീഴിൽ വരുന്നതിനാൽ വാസ് ലിൻ വൈറ്റ് പെട്രോളിയം ജെല്ലി ഒരു മരുന്നാണെന്ന് വിധിക്കുകയും ചെയ്തു.
4.16. നികുതി ചുമത്തുന്ന നിയമത്തിന് കീഴിലുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും അടിസ്ഥാനപരമായ വർഗ്ഗീകരണത്തിന്റെ സുസ്ഥിരമായ തത്ത്വങ്ങൾ പരിഗണിക്കുന്നതിൽ കുറ്റപ്പെടുത്തപ്പെട്ട വിധി പരാജയപ്പെടുന്നുവെന്നും സമർപ്പിച്ചൂ, അതായത് (എ) നികുതി വ്യവസ്ഥയ്ക്ക് വ്യക്തമായ അർത്ഥം നൽകണം; (ബി) ഒരു നിർദ്ദിഷ്ട എൻട്രിയിൽ വർഗ്ഗീകരണം തെളിയിക്കുന്നതിനുള്ള ഭാരം എപ്പോഴും റവന്യൂ വകുപ്പിലായിരിക്കും; (സി) നികുതിദായകനു അനുകൂലമായി എന്തെങ്കിലും അവ്യക്തത പരിഹരിക്കേണ്ടതുണ്ട്, ന്യായമായ സംശയമുണ്ടെങ്കിൽ, നികുതിദായകൻ ഏറ്റവും പ്രയോജനപ്രദമായ വ്യാഖ്യാനം സ്വീകരിക്കണം; (ഡി) നിർദ്ദിഷ്ട എൻട്രി ഒരു അവശിഷ്ട എൻട്രിയെ അസാധുവാക്കും; കൂടാതെ (ഇ) സ്വതന്ത്ര വ്യാഖ്യാനത്തിലൂടെ നിർദ്ദിഷ്ട എൻട്രിക്ക് സംശയാസ്പദമായ വസ്തുതകൾ ഉൾക്കൊള്ളാൻ കഴിയാത്തപ്പോൾ മാത്രം ഒരു അവസാന പോംവഴി എന്ന നിലയിൽ മാത്രമാണ് അവശിഷ്ട എൻട്രി അവലംബിക്കേണ്ടത്.
4.17. റെക്കിറ്റ് ബെൻകിസ്സർ ഇന്ത്യ ലിമിറ്റഡ് വേഴ്സസ് അസിസ്റ്റന്റ് 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 11 / 21 കൊമേഴ് സ്യൽ ടാക് സ് ഓഫീസർ & മറ്റുള്ളവരും., എസ് ടി ആർ - 11/2012 കേസിൽ ഗുവാഹത്തി ഹൈക്കോടതിയും രാജസ്ഥാൻ ഹൈക്കോടതിയും, അസം വാറ്റ് ആക് റ്റിന്റെ അതാത് എൻട്രികൾ പ്രകാരം ഡെറ്റോൾ ഒരു മരുന്നാണെന്ന് കണ്ടെത്തി. കൂടാതെ രാജസ്ഥാൻ വാറ്റ് ആക്ടും ഡെറ്റോൾ അവശിഷ്ട എൻട്രിയുടെ പരിധിയിൽ വരുമെന്ന് ആ സംസ്ഥാനങ്ങളിലെ റവന്യൂ വകുപ്പുകൾ സമർപ്പിച്ചത് നിരസിച്ചു. റവന്യൂ വകുപ്പ്, രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിക്കെതിരായി ഫയൽ ചെയ്ത എസ് എൽ പികൾ ഈ കോടതി തള്ളിയതായി സമർപ്പിച്ചു.
5. മുകളിലുള്ള സമർപ്പണങ്ങൾ നടത്തുകയും മേൽപ്പറഞ്ഞ തീരുമാനങ്ങളെ ആശ്രയിക്കുകയും ചെയ്തുകൊണ്ട്, നിലവിലെ അപ്പീൽ അനുവദിക്കാൻ അർത്ഥിക്കുന്നു.
6. അപ്പീൽവാദിക്കു വേണ്ടി വാദിച്ച എൻട്രി നമ്പർ 44 (5) പ്രകാരം ഉൽപ്പന്നമായ മോർട്ടീൻ ശ്രേണിയും മോർട്ടീൻ സ്പ്രേയും പ്രാണീനാശിനികളായി തരംതിരിക്കാൻ കഴിയില്ലെന്ന് നിലവിലെ അപ്പീലിനെ എതിർക്കുമ്പോൾ, റവന്യൂവിനു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീ. ശശി, ശക്തമായി സമർപ്പിച്ചു. "മോർട്ടീൻ മോസ് കിറ്റോ കോയിൽ, മാറ്റൂം, ലിക്വിഡ് വേപ്പറൈസറും” പ്രാണീനാശിനിയായി വർഗ്ഗീകരിക്കാൻ കഴിയില്ല, സോണിക് ഇലക് ട്രോകെം വേഴ്സസ് എസ് ടിഒ, (1998) 6 എസ് സി സി 397 എന്ന കേസിൽ ഈ കോടതിയുടെ തീരുമാനത്തിന്റെ വീക്ഷണത്തിൽ ഇത് സുസ്ഥിരമല്ല, അതിൽ ഈ കോടതി നിർണ്ണയിച്ച ''ഡി-അലെത്രിൻ 4%' അടങ്ങിയ ഉൽപ്പന്നം, 'ജെറ്റ് മാറ്റ്' എന്ന വാണിജ്യനാമത്തിൽ വ്യാപാരപരമായി "കൊതുകു നിവാരണി മാറ്റ്" എന്ന് അറിയപ്പെടുന്നു, എന്നിരുന്നാലും കൊതുകു നിവാരണം മാത്രമല്ല, കൊതുകുകളെ കൊല്ലാനും ഇതിന് കഴിവുണ്ട്. അതൊരു പ്രാണീനാശിനിയാണെന്ന് കരുതാൻ പ്രയാസമാണ്. "മോർട്ടീൻ മോസ് കിറ്റോ കോയിൽ, മാറ്റൂം, ലിക്വിഡ് വേപ്പറൈസറും” എന്ന ഉൽപ്പന്നങ്ങൾ തീർച്ചയായും എൻട്രി 66 "കൊതുകു 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 12 / 21 നിവാരണി" എന്നതിന് കീഴിൽ വരുമെന്ന് സമർപ്പിച്ചു.
6.1. അപ്പീൽവാദി - നികുതിദായകൻ അവരുടെ കേസ് ഉൽപ്പന്നങ്ങളായ മോർട്ടീൻ ശ്രേണിയെ പിന്തുണയ് ക്കുന്നതിനായി എൻട്രി 44(5) നെ ആശ്രയിക്കുന്നുവെന്നും മോർട്ടീൻ സ്പ്രേ എൻട്രി 44(5) ന് കീഴിൽ പ്രാണീനാശിനികളായി വരും. കാർഷിക പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട എൻട്രി 44 ആണ്. ആ എൻട്രിയിലെ എല്ലാ ഉൽപ്പന്നങ്ങളും കാർഷിക മേഖലയിൽ കാർഷിക ഉൽപന്നങ്ങൾ വളർത്തുന്നതിനും സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങൾ, പ്രാണീനാശിനികൾ തുടങ്ങിയവയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതായി സമർപ്പിച്ചു.
6.2. കാർഷിക മേഖലയിൽ കീടങ്ങളെയും, പ്രാണീനാശിനികളെയും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർപിക് ടോയ് ലറ്റ് ക്ലീനർ, ലിസോൾ ഫ് ളോർ ക്ലീനർ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് സമർപ്പിച്ചു. ഈ ഉൽപ്പന്നങ്ങളുടെ പേരിൽ "ടോയ് ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ" എന്നി വാക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് സമർപ്പിക്കുന്നു. “ഹാർപിക് ടോയ് ലറ്റ് ക്ലീനർ”, “ലിസോൾ ഫ് ളോർ ക്ലീനർ” എന്നിവ യഥാക്രമം ടോയ് ലറ്റും തറയും വൃത്തിയാക്കാൻ മാത്രമുള്ളതാണെന്നും അതിനാൽ പ്രാണീനാശിനിയായി കണക്കാക്കാനാവില്ലെന്നും സമർപ്പിക്കുന്നു.
6.3. ഈ കോടതിയുടെ ബോംബെ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (മേൽ പരാമർശം) കേസിലെ തീരുമാനത്തെ ആശ്രയിച്ച് ഇതുവരെ സമർപ്പിച്ചിരിക്കുന്നത് തീർത്തും അസ്ഥാനത്താണ്, തൽക്ഷണ കേസിന്റെ വസ്തുതകൾക്ക് ഇത് ബാധകമല്ല. ബോംബെ കെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ് (മേൽ പരാമർശം) കാര്യത്തിൽ ഇത് സമർപ്പിച്ചു. ഈ കോടതി "പ്രാണീനാശിനികൾ, കീടനാശിനികൾ, കളനാശിനികൾ, കുമിൾനാശിനികൾ മുതലായവ" എന്ന 1944-ലെ സെൻട്രൽ എക് സൈസ് സാൾട്ട് ആക് ട് പ്രകാരമുള്ള എൻട്രി കൈകാര്യം ചെയ്തു. കാർഷിക പ്രവർത്തനങ്ങളിലെ ഉൽപന്നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 13 / 21 ഉൽപ്പന്നങ്ങളായ കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ എൻട്രി 44- ൽ നിന്ന് വ്യത്യസ്തമാണ് പ്രസ്തുത എൻട്രി എന്ന് സമർപ്പിച്ചു.
6.4. ഇപ്പോൾ ഡെറ്റോൾ ആന്റിസെപ്റ്റിക് ലിക്വിഡ് എന്ന ഉൽപ്പന്നത്തെ സംബന്ധിച്ചിടത്തോളം, ഇത് ചികിത്സാ അല്ലെങ്കിൽ പ്രതിരോധ ആവശ്യങ്ങൾക്കായി മെഡിക്കമെന്റിനായി ഉപയോഗിക്കുന്ന ഒരു ഇനമായി വർഗ്ഗീകരിക്കാൻ കഴിയില്ലെന്ന് സമർപ്പിച്ചു. രോഗങ്ങളെ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ചികിത്സാ അല്ലെങ്കിൽ പ്രതിരോധ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഇനമാണ് മരുന്ന് എന്ന് സമർപ്പിച്ചു. ഡെറ്റോളിന് ഏതെങ്കിലും രോഗത്തെ തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്ന് അപ്പീൽവാദിക്ക് ഒരു കേസും ഇല്ലെന്ന് ഹൈക്കോടതി പ്രത്യേകം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഡെറ്റോൾ ഒരു മരുന്നല്ല എന്നത് ശരിയാണ്. അതിനാൽ ഡെറ്റോൾ അവശിഷ്ട എൻട്രിയുടെ പരിധിയിൽ വരുമെന്ന് സമർപ്പിച്ചു.
7. മുകളിലുള്ള സമർപ്പണങ്ങൾ നടത്തി, ഈ അപ്പീൽ തള്ളാൻ അർത്ഥിക്കുന്നു.
8. അതാത് കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ ഞങ്ങൾ കേട്ടു.
9. കൊതുക് മാറ്റുകൾ, കോയിലുകൾ, വേപ്പറൈസറുകൾ, മോർട്ടീൻ പ്രാണീനാശിനി എന്നീ ഉൽപ്പന്നങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പ്രസ്തുത ഉൽപ്പന്നങ്ങൾ കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ ഷെഡ്യൂൾ III-ലെ എൻട്രി 44(5)-ൽ വരുമെന്നും എച്ച്എസ്എൻ കോഡ് 3808-ന് കീഴിലായിരിക്കുമെന്നും അപ്പീൽവാദി വാദിക്കുന്നു. ഉൽപന്നങ്ങൾ എൻട്രി 44(5) പ്രകാരം പ്രാണീനാശിനികളായി തരംതിരിക്കപ്പെടും, അതിനാൽ 4% നികുതി ചുമത്തണമെന്നും അപ്പീൽവാദി വാദിക്കുന്നു. പ്രസ്തുത ഉൽപ്പന്നങ്ങൾ പ്രാണീനാശിനി നിയമപ്രകാരം അനുവദിച്ചിട്ടുള്ള ലൈസൻസിന് കീഴിലാണ് നിർമ്മിക്കുന്നത്, അതിനാൽ പ്രസ്തുത ഉൽപ്പന്നങ്ങൾ എൻട്രി 44(5) പ്രകാരം തരംതിരിക്കാവുന്ന പ്രാണീനാശിനികളാണെന്ന് പറയാവുന്നതാണ്. 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 14 / 21 മേൽപ്പറഞ്ഞതിൽ കഴമ്പില്ല. 21.01.2006 ന് 01.07.2006 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എൻട്രി 44(5) -ൽ നിന്ന് എച്ച്എസ്എൻ കോഡ് 3808 ഇല്ലാതാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുൻപറഞ്ഞ ഉൽപ്പന്നങ്ങൾ ക്രമ നമ്പർ 66-ന് കീഴിൽ വരും. അതായത് 'കൊതുക് നിവാരണി മരുന്ന്', ഇത് നിർദ്ദിഷ്ട എൻട്രിക്കു കീഴിൽ വരുന്നതും 12.5% വാറ്റിന് വിധേയവുമാണ്. അതിനാൽ എൻട്രി 44(5) പ്രകാരമുള്ള പ്രാണീനാശിനികൾ ഒരു പൊതു എൻട്രിയാണെന്ന് പറയാം. 'കൊതുക് നിവാരണി മരുന്ന്' എന്ന നിർദ്ദിഷ്ട എൻട്രി ഉണ്ടായാൽ, പ്രാണീനാശിനി നിയമം എന്ന മറ്റൊരു നിയമത്തിന് കീഴിലുള്ള നിർവചനത്തിലേക്ക് ഒരാൾ പോകേണ്ടതില്ല. കേരള വാറ്റ് നിയമത്തിലെ വകുപ്പ് 6(1)(ഡി) പ്രകാരം പുറപ്പെടുവിച്ച 21.01.2006 ലെ എസ്. ആർ. ഒ 82/06 വിജ്ഞാപനത്തിലെ എൻട്രി 66, "കൊതുക് നിവാരണി" ഉൾക്കൊള്ളുന്നു.
9.1. അല്ലെങ്കിലും പ്രാണീനാശിനികൾ ഉൾപ്പെടുന്ന എൻട്രി 44(5) കാർഷിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എൻട്രിയിലെ എല്ലാ ഉൽപ്പന്നങ്ങളും കാർഷിക മേഖലയിൽ കാർഷിക ഉൽപ്പന്നങ്ങൾ വളർത്തുന്നതിനും സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങൾ, കീടനാശിനികൾ മുതലായവ നിയന്ത്രിക്കുന്നതിനുമായി ഉപയോഗിക്കുന്നു. അതിനാൽ, 21.01.2006 ലെ എസ്. ആർ. ഒ 82/06 വിജ്ഞാപനത്തിലെ പ്രത്യേക എൻട്രി 66 കണക്കിലെടുത്ത്, മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളായ കൊതുക് നിവാരണികൾ, ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക് കൊതുക് നിവാരണികൾ, ഗാഡ് ജെറ്റുകൾ, പ്രാണികളെ നിവാരണി, അവയുടെ ഉപകരണങ്ങളും ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും കൊതുക് നിവാരണികളായി ശരിയായി തരംതിരിച്ചിരിക്കുന്നു. ബോംബെ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (മേൽ പരാമർശം) കേസിൽ ഈ കോടതിയുടെ തീരുമാനത്തിനെ ആശ്രയിക്കുന്ന പ്രകാരം കേരള മൂല്യവർദ്ധിത നികുതി നിയമത്തിന് കീഴിലുള്ള നിർദ്ദിഷ്ട എൻട്രികൾ കൈകാര്യം ചെയ്യുമ്പോൾ പ്രസ്തുത തീരുമാനം ഈ കേസിന്റെ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 15 / 21 വസ്തുതകൾക്ക് ബാധകമായിരിക്കില്ല. സെൻട്രൽ എക് സൈസ് ആക് ട് പ്രകാരമുള്ള കേസും എക് സൈസ് നിയമപ്രകാരമുള്ള എൻട്രിയുമായിരുന്നു. കേരള മൂല്യവർദ്ധിത നികുതി നിയമത്തിന് കീഴിലുള്ള നിലവിലെ സാഹചര്യത്തിൽ, ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക് കൊതുക് നിവാരണി ഉൽപ്പന്നങ്ങൾ, ഗാഡ് ജെറ്റുകൾ, കീടനാശിനികൾ, ഉപകരണങ്ങൾ, ഭാഗങ്ങൾ, ആക്സസറികൾ എന്നിവയെ സംബന്ധിച്ചിടത്തോളം കൊതുക് നിവാരണി എന്ന ഒരു നിർദ്ദിഷ്ട എൻട്രി ഉണ്ട്, അതിനാൽ പ്രസ്തുത നിർദ്ദിഷ്ട എൻട്രി ഏത് കാര്യത്തിലും ബാധകമായിരിക്കും. സാഹചര്യത്തിൽ, ഇത് പ്രാണീനാശിനികളാണെന്ന് പറയാനാവില്ല. എൻട്രി 44(5) പ്രകാരം കൊതുക് മാറ്റുകൾ, കോയിലുകൾ, വേപ്പറൈസറുകൾ, മോർട്ടീൻ പ്രാണികളെ കൊല്ലുന്ന ഉൽപ്പന്നങ്ങൾ എന്നിവ പ്രാണീനാശിനികളായി തരംതിരിക്കാൻ പാടില്ലെന്ന ഹൈക്കോടതിയുടെ വീക്ഷണത്തോട് ഞങ്ങൾ പൂർണ യോജിപ്പിലാണ്.
9.2. ഇപ്പോൾ ഹാർപിക്, ലിസോൾ എന്നീ ഉൽപ്പന്നങ്ങളെ സംബന്ധിച്ചിടത്തോളം, പ്രസ്തുത ഉൽപ്പന്നങ്ങളും കേരള മൂല്യവർദ്ധിത നികുതി നിയമം - എച്ച്എസ്എൻ കോഡ് 3808-ന്റെ III ഷെഡ്യൂളിലെ എൻട്രി 44(5) നു കീഴിൽ വരുമെന്നും കൂടാതെ അവയും കീടനാശിനികളായി ഇത് പ്രകാരം വർഗ്ഗീകരിക്കാവുന്നതാണ് എന്നത് അപ്പീൽവാദിയുടെ കേസാണ്.
9.3. എന്നിരുന്നാലും, എസ്. ആർ. ഒ 82/06 22.01.2006 - ൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത് ശ്രദ്ധിക്കേണ്ടതാണ്. ഹാർപിക്, ലിസോൾ എന്നിവ ക്രമ നമ്പർ 27(4)-ന് കീഴിൽ വരും. എസ്. ആർ. ഒ 82/06-ന്റെ ക്രമ നമ്പർ 27(4) ഇങ്ങനെ ഒരു നിർദ്ദിഷ്ട എൻട്രിയാണ്.
9.4. മേൽപ്പറഞ്ഞ രണ്ട് ഉൽപ്പന്നങ്ങളുടെ ഉപയോഗം ഹൈക്കോടതി പോലും പരിഗണിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ രണ്ട് ഉൽപ്പന്നങ്ങൾ തറയും ടോയ് ലറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. ഹൈക്കോടതി സൂചിപ്പിച്ചതുപോലെ, ഉൽപ്പന്ന വിവരണത്തിൽ നിന്നും ഉൽപ്പന്നങ്ങളിൽ പറഞ്ഞിരിക്കുന്ന ഉപയോഗത്തിന്റെ സ്വഭാവത്തിൽ നിന്നുപോലും, പറഞ്ഞ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 16 / 21 രണ്ട് ഇനങ്ങളും പ്രധാനമായും ഡിയോഡറന്റുകളായും സ്റ്റെയിൻ റിമൂവറുകളായും ഉപയോഗിക്കുന്നു. അവ അണുക്കളെ നശിപ്പിക്കുന്നതിനാൽ മാത്രം, എൻട്രി 44(5) പ്രകാരം പ്രാണീനാശിനികളായി തരംതിരിക്കാൻ കഴിയില്ല. തറയിലെയും ടോയ് ലറ്റിലെയും പാടുകൾ വൃത്തിയാക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രധാന ഉപയോഗമാണ് പരിഗണിക്കേണ്ടത്. അതിനുശേഷം, അവ എൻട്രി 44(5) - എച്ച്എസ്എൻ കോഡ് നമ്പർ 3808 കീടനാശിനികൾ അല്ലെങ്കിൽ അണുനാശിനി എന്നിവയ്ക്ക് കീഴിൽ വരുന്നതല്ല. സ്റ്റെയിൻ ബസ്റ്ററുകൾ, സ്റ്റെയിൻ റിമൂവറുകൾ, അബിർ, ബ്ലൂ, എല്ലാത്തരം ക്ലീനിംഗ് പൗഡർ, ദ്രാവകങ്ങൾ എന്നിങ്ങനെയുളള ഫ് ളോർ, ടോയ് ലറ്റ് ക്ലീനിംഗ് ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ടതാണ് 2006 ലെ എസ്ആർഒ നമ്പർ 82-ന്റെ എൻട്രി 27(4). എൻട്രി 27(4) ഒരു നിർദ്ദിഷ്ട എൻട്രി ആയതിനാൽ അത് ബാധകമാണ്, കൂടാതെ മേൽപ്പറഞ്ഞ രണ്ട് ഉൽപ്പന്നങ്ങളായ ഹാർപിക്, ലിസോൾ എന്നിവ പൊതുവായ എൻട്രി 44(5) പ്രകാരം തരംതിരിക്കാവുന്നതല്ല, ഏത് സാഹചര്യത്തിലും ഇത് എൻട്രി 44(5) താഴെയായി പ്രാണീനാശിനികളായി തരംതിരിക്കാൻ കഴിയില്ല. ഉൽപ്പന്നം ഹാർപിക്, ലിസോൾ എന്നിവ എൻട്രി 44(5) പ്രകാരം തരംതിരിക്കാവുന്നതല്ല, കൂടാതെ എസ്ആർഒ 82/2006-ന്റെ എൻട്രി 27(4) പ്രകാരം 12.5% നികുതി ചുമത്താവുന്നതാണ് എന്ന് ഹൈക്കോടതി എടുത്ത വീക്ഷണത്തോട് ഞങ്ങൾ പൂർണ യോജിപ്പിലാണ്.
9.5. എന്നിരുന്നാലും, ഡെറ്റോൾ എന്ന ഉൽപ്പന്നത്തെ സംബന്ധിച്ചിടത്തോളം, ഡെറ്റോൾ ഒരു ആന്റിസെപ്റ്റിക് ലിക്വിഡ് ആണെന്നും അതിനാൽ എൻട്രി 36(8)(എച്ച്)(vi) പ്രകാരം ഒരു ഔഷധം/മരുന്നായി തരംതിരിക്കാമെന്നുമാണ് അപ്പീൽവാദിക്ക് വേണ്ടിയുള്ള കേസ്. ഡെറ്റോളിന്റെ സജീവ ചേരുവകൾ ക്ലോറോസ് യ് ലിനോൾ ഐ പി, ട്രപ്പീനിയ്യോൾ ബി പി, ആൽക്കഹോൾ അബ്സലൂട്ട് ഐ പി (ഡീ നേച്ചർഡ്) എന്നിവയാണെന്നും ഇത് അണുനാശിനി ഗുണങ്ങളുള്ള ഒരു ആന്റിസെപ്റ്റിക് ആണ്; ഇത് 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 17 / 21 അണുക്കളെയും ബാക്ടീരിയകളെയും കൊല്ലുന്നു കൂടാതെ ഇത് അണുബാധയെ തടയുന്നു, അതിനാൽ ഇത് വൃണങ്ങൾ, മുറിവുകൾ, ഉരചിലുകൾ, കടികൾ, കുത്തുകൾ എന്നിവയിൽ പ്രയോഗിക്കുന്നു. ഇത് ശസ്ത്രക്രിയാ ഉപയോഗത്തിനും മെഡിക്കൽ ഉപയോഗത്തിനും ആശുപത്രികളിൽ ഉപയോഗിക്കുന്നു.
9.6. അതിനാൽ, ഡെറ്റോൾ ഒരു ആന്റിസെപ്റ്റിക് ദ്രാവകമായി ഉപയോഗിക്കുന്നു, കൂടാതെ ചികിത്സാ, പ്രതിരോധ ഗുണങ്ങൾ കാരണം ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കും മെഡിക്കൽ ഉപയോഗത്തിനും മിഡ് വൈഫറിക്കും ഉപയോഗിക്കുന്നു. അതിനാൽ, ഔഷധമായും മരുന്നായും പരിഗണിക്കേണ്ട ഔഷധത്തിന്റെ ഒരു ഇനമാണെന്ന് ഇതിനെ പറയാം. ഇവിടെയും പ്രബലമായ ഉപയോഗം പ്രസക്തമായ ഒരു പരിഗണനയാണ്.
9.7. പോണ്ട് സ് ഇന്ത്യ ലിമിറ്റഡ് (മേൽ പരാമർശം) കാര്യത്തിൽ, ഏതെങ്കിലും പ്രത്യേക ഇനം, പ്രസക്തമായ എൻട്രിക്കോ വർഗ്ഗീകരണത്തിനോ കീഴിൽ വരുമോ എന്ന പ്രശ്നം തീരുമാനിക്കുമ്പോൾ, വ്യത്യസ്ത പരിശോധനകൾ, അതായത്; നിഘണ്ടു അർത്ഥം, സാങ്കേതിക അർത്ഥം, ഉപയോക്താവിന്റെ കാഴ്ചപ്പാട്, ജനപ്രിയ അർത്ഥം മുതലായവ പ്രയോഗിക്കേണ്ടതാണ്. ഖണ്ഡിക 35 & 38 ൽ ഇത് നിരീക്ഷിക്കുകയും താഴെപ്പറയുകയും പ്രകാരം നിലപാടെടുക്കയും ചെയ്യുന്നു: “35.....നികുതി നിയമത്തിലെ ഒരു എൻട്രിയെ വ്യാഖ്യാനിക്കുമ്പോൾ, വിവിധ കോണുകളിൽ നിന്ന് പരിഗണിക്കുമ്പോൾ അതിന്റെ ഫലം പരിഗണിക്കുക എന്നതാണ് കോടതിയുടെ പങ്ക്. നികുതി ചുമത്തുന്ന നിയമത്തിലെ ഒരു എൻട്രിയുടെ വ്യാഖ്യാനത്തിനായി വ്യത്യസ്ത പരിശോധനകൾ നിശ്ചയിച്ചിട്ടുണ്ട്, അതായത്, നിഘണ്ടു അർത്ഥം, സാങ്കേതിക അർത്ഥം, ഉപയോക്താവിന്റെ കാഴ്ചപ്പാട്, ജനപ്രിയ അർത്ഥം മുതലായവ.”
XXX XXX XXX 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 18 / 21 "38. ഒരു ഉൽപ്പന്നം ഒരു മരുന്നാണോ സൗന്ദര്യവർദ്ധകവസ്തുവാണോ എന്നത് ചിലപ്പോൾ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമുയർത്തുന്നു, അതിനാൽ അതിനുള്ള ഉത്തരം എളുപ്പമായിരിക്കില്ല. പ്രസ്തുത ആവശ്യത്തിനായി, കോടതി അതിലെ ഘടകങ്ങൾ മാത്രമല്ല, എൻട്രിയുടെ ചരിത്രം, ഉൽപ്പന്നം ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം, പ്രസക്തമായ ചട്ടപ്രകാരം അത് കൈകാര്യം ചെയ്ത രീതി, നടപ്പാക്കുന്ന അധികാരികൾ നൽകുന്ന അതിന്റെ വ്യാഖ്യാനം എന്നിവയും പരിഗണിക്കേണ്ടതുണ്ട്. "
9.8. അതിനാൽ, നിയമപ്രകാരം സ്ഥാപിച്ചനുസരിച്ച്, ഒരു പ്രത്യേക എൻട്രി പരിഗണിക്കുമ്പോൾ, നികുതി നിയമങ്ങളുടെ കീഴിലുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും അടിസ്ഥാനപരമായ വർഗ്ഗീകരണ തത്വങ്ങൾ ഇവയാണ്: (എ) നികുതി വ്യവസ്ഥയ്ക്ക് പദാനുപദ അർത്ഥം നൽകണം; (ബി) ഒരു പ്രത്യേക എൻട്രിയിൽ വർഗ്ഗീകരണം തെളിയിക്കുന്നതിനുള്ള ഭാരം എപ്പോഴും റവന്യൂ വകുപ്പിലായിരിക്കും; (സി) നികുതിദായകന് അനുകൂലമായി എന്തെങ്കിലും അവ്യക്തത പരിഹരിക്കേണ്ടതുണ്ട്, ന്യായമായ സംശയമുണ്ടെങ്കിൽ, നികുതിദായകന് ഏറ്റവും പ്രയോജനപ്രദമായ വ്യാഖ്യാനം സ്വീകരിക്കണം; (ഡി) നിർദ്ദിഷ്ട എൻട്രി ഒരു അവശിഷ്ട എൻട്രിയെ അസാധുവാക്കും; കൂടാതെ (ഇ) സ്വതന്ത്ര വ്യാഖ്യാനത്തിലൂടെ നിർദ്ദിഷ്ട എൻട്രിക്ക് പ്രസ്തുത സംശയാസ്പദമായ ചരക്കുകൾ ഉൾക്കൊള്ളാൻ കഴിയാത്തപ്പോൾ മാത്രമാണ് അവസാന നടപടിയായി അവശിഷ്ട എൻട്രിയുടെ അവലംബം എടുക്കേണ്ടത്.
9.9. ഈ ഘട്ടത്തിൽ, ഗുവാഹത്തി ഹൈക്കോടതിയും രാജസ്ഥാൻ 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 19 / 21 ഹൈക്കോടതിയും രാജസ്ഥാൻ വാറ്റ് ആക്ടിന്റെയും അസം വാറ്റ് ആക്ടിന്റെയും അതാത് എൻട്രികൾ പ്രകാരം ഡെറ്റോൾ ഒരു മരുന്നായി കണക്കാക്കുകയും ഡെറ്റോൾ അവശിഷ്ട എൻട്രിയുടെ കീഴിൽ വരുന്നു എന്ന റവന്യൂ വകുപ്പിന്റെ സമർപ്പണം നിരസിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനത്തിന് വിരുദ്ധമായി, ഈ കോടതിക്ക് മുമ്പാകെ റവന്യൂ വകുപ്പ് എസ്എൽപികൾ സമർപ്പിച്ചു, ആയവ ഈ കോടതി തള്ളിക്കളഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
9.10. മേൽപ്പറഞ്ഞതും, ഡെറ്റോളിന്റെ പ്രധാന ഉപയോഗവും ഇവിടെ പരാമർശിച്ചിരിക്കുന്ന ഡെറ്റോളിന്റെ സജീവ ഘടകങ്ങളും കണക്കിലെടുത്ത്, ഡെറ്റോൾ ഒരു ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നു, കൂടാതെ ചികിത്സാ, പ്രതിരോധ ഗുണങ്ങൾ കാരണം ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കും മെഡിക്കൽ ഉപയോഗത്തിനും മിഡ് വൈഫറിക്കും ഉപയോഗിക്കുന്നു. അപ്പീൽവാദി അവകാശം ഉന്നയിക്കുന്നതു പോലെ വസ്തുക്കൾ 36(8) (എച്ച്) (vi) എന്ന എൻട്രിക്ക് കീഴിൽ വരുന്നു മറിച്ച് റവന്യൂ വകുപ്പ് ക്ലെയിം ചെയ്യുന്ന അവശിഷ്ട എൻട്രിയുടെ കീഴിൽ വരുന്നതല്ല. ആ പരിധിവരെ ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത വിധിന്യായവും ഉത്തരവും തള്ളാനും റദ്ദാക്കാനും അർഹമായതാണ്.
10. മേൽ പറഞ്ഞ കാര്യങ്ങളും, മുകളിൽ പറഞ്ഞ കാരണവും കണക്കിലെടുക്കുമ്പോൾ, ഈ അപ്പീൽ ഭാഗികമായി അനുവദിക്കുന്നു. കൊതുക് മാറ്റുകൾ, കോയിലുകൾ, വേപ്പറൈസറുകൾ, മോർട്ടീൻ പ്രാണീനാശിനി ഉൽപ്പന്നങ്ങൾ; ഹാർപിക് ടോയ് ലറ്റ് ക്ലീനറും ലിസോൾ ഫ്ലോർ ക്ലീനറും എന്നിവയിൽ ഇതുവരെ ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത വിധിന്യായവും ഉത്തരവും ഇതിനാൽ സ്ഥിരീകരിക്കൂന്നു. ഡെറ്റോൾ ആന്റിസെപ്റ്റിക് 2010 ലെ സിവിൽ അപ്പീൽ നമ്പർ 1335 പേജ് നമ്പർ 20 / 21 ലിക്വിഡുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച അപവദിത വിധിന്യായവും ഉത്തരവും സംബന്ധിച്ചിടത്തോളം, ആയവ റദ്ദാക്കുകയും ഉൽപ്പന്നം ഡെറ്റോൾ കേരള മൂല്യവർദ്ധിത നികുതി നിയമത്തിന്റെ ഷെഡ്യൂൾ III- ലെ എൻട്രി 36(8) (എച്ച്) (vi) ന് കീഴിലായിരിക്കുമെന്നും വിധിക്കുന്നു കൂടാതെ അവക്ക് 4% നികുതി നൽകേണ്ടി വരും. മേൽ പറഞ്ഞ പരിധിവരെ ഈ അപ്പീൽ ഭാഗികമായി അനുവദിക്കുന്നു. ഈ കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചു കോടതി ചെലവ് സംബന്ധിച്ച് ഉത്തരവില്ല ......................... J. [ M. R. SHAH ] ......................... J. [ KRISHNA MURARI ] ന്യൂ ഡല്‍ഹി, ഏപ്രില്‍ 10, 2023. ബാദ്ധ്യതാ നിരാകരണം: പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്.