ശ്രീ ശങ്കരാചാര്യ സർവ്വകലാശാല v. ഡോ. മനു

Supreme Court of India · 16 May 2023
ബി.വി. നാഗരത്ന; കെ.എം. ജോസഫ്
Civil Appeal No 3752 of 2023 @ Special Leave Petition (C) No 22633 of 2017
administrative appeal_dismissed Significant

AI Summary

The Supreme Court upheld the entitlement of a Ph.D. holder lecturer to two advance increments upon Selection Grade appointment under the 1999 Government Order, ruling that the 2001 clarificatory order does not operate retrospectively to deny vested rights.

Full Text
Translation output
റിപ്പോർട്ട് ചെയ്യാവുന്നത്‌
ഭാരതീയ സുപ്രീം കോടതി യിലെ
സിവിൽ അപ്പലേറ്റ് അധികാരപരിധി
2023 ലെ സിവിൽ അപ്പീൽ നമ്പർ 3752
(@ സ്പെഷ്യൽ ലീവ് അപേക്ഷ (സി ) നമ്പർ 2017 ലെ 22633
ശ്രീ ശങ്കരാചാര്യ സർവ്വകലാശാല
സംസ്കൃതവും മറ്റുള്ളവരും …. അപ്പീൽവാദി(കൾ)
വേഴ്‌
സസ്‌
ഡോ. മനുവും മറ്റൊരാളും …. എതിർകക്ഷി(കൾ)
വിധിന്യായം
നാഗരത്ന, J.
അപേക്ഷ അനുവദിച്ചു.
JUDGMENT

2. കേരള ഹൈക്കോടതി, എറണാകുളം 2016 ലെ റിട്ട് അപ്പീൽ നമ്പർ 254 -ൽ 2016 ഓഗസ്റ്റ് 10-ാം തീയതിയിൽ പുറപ്പെടുവിച്ച അന്തിമ വിധിന്യായവും ഉത്തരവും ചോദ്യം ചെയ്ത് അപ്പീൽവാദി-സർവ്വകലാശാലയാണ് നിലവിലെ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. അപവദിത ഉത്തരവ് വഴി അപ്പീൽവാദി-സർവ്വകലാശാല സമർപ്പിച്ച റിട്ട് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും, 1998 ലെ പുതുക്കിയ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു. ജി. സി.) സ്കീമിലെ 6.18-ാം വകുപ്പും 1999 ഡിസംബർ 21 -ാം തീയതിയിലെ സർക്കാർ ഉത്തരവും അനുസരിച്ച് സെലക്ഷൻ ഗ്രേഡ് ലക്ചററായി ജോലിയിൽ പ്രവേശിക്കുമ്പോൾ 1-ാം എതിർ കക്ഷിക്ക്‌ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കാൻ അപ്പീൽവാദി- സർവ്വകലാശാലക്ക് നിർദ്ദേശം നൽകികൊണ്ട്‌2015 ഒക്ടോബർ 13-ാം തീയതിയിലെ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിന്യായം സ്ഥിരീകരിക്കുകയും ചെയ്തു.

3. സംക്ഷിപ്തമായി പറഞ്ഞാൽ, ഇപ്പോഴത്തെ അപ്പീലിന് കാരണമാകുന്ന വസ്തുതകൾ ഇനിപ്പറയുന്നവയാണ്: 3.[1] 1-ാം എതിർകക്ഷി, അതായത് ഡോ. മനു 1999 ജൂലൈ 14 ന് ഹിന്ദി ഭാഷാ വകുപ്പിൽ ലക്ചററായി അപ്പീൽവാദി-സർവ്വകലാശാലയുടെ സർവീസിൽ ചേർന്നു. അക്കാലത്ത്, 1988 ഡിസംബർ 23 നും 1999 ജൂലൈ 13 നും ഇടയ്‌ ക്ക് മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മാഹി, പോണ്ടിച്ചേരിയിൽ ഹിന്ദി ലക്ചററായി പതിനൊന്ന് വർഷത്തിലധികം മുൻപേ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 3.[2] 2004 നവംബർ 25-ാം തീയതിയിലെ ഉത്തരവിലൂടെ 1-ാം എതിർകക്ഷിയെ 1999 ജൂലൈ 14 മുതൽ സീനിയർ സ്കെയിലിൽ ഉൾപ്പെടുത്തി. കൂടാതെ, ലക്ചറർമാരായി റിക്രൂട്ട് ചെയ്യുന്ന സമയത്ത് പിഎച്ച്ഡി ബിരുദം ഉള്ളവർക്ക് നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട് എന്ന് പറയുന്ന 1999 ഡിസംബർ 21 തീയതിയിലെ യുജിസി സ്കീമിലെ 6.16-ാം വകുപ്പ് പ്രകാരം അദ്ദേഹത്തിന് നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ നൽകി. 3.[3] അതിനുശേഷം, 2011 ഒക്ടോബർ 20-ാം തീയതിയിലെ ഉത്തരവിലൂടെ, 1 -ാം എതിർകക്ഷിയെ 1999 ഡിസംബർ 12-ാം തീയതി മുതൽക്കുള്ള നോഷണൽ പ്ലേസ്മെന്റോടുകൂടി 2000 ജൂലൈ 14 തീയതി മുതൽ സെലക്ഷൻ ഗ്രേഡ് ലക്ചററായി നിയമിച്ചു. തുടർന്ന്, 2012 ജനുവരി 12 തീയതിയിലെ ഉത്തരവിലൂടെ ടിയാന്റെ ശമ്പളം 46,440-9000-55,440 രൂപയായി നിശ്ചയിച്ചു. ശമ്പളം നിശ്ചയിച്ചപ്പോൾ, 1999 ഡിസംബർ 21 തീയതിയിലെ യുജിസി സ്കീമിലെ 6.18-ാം വകുപ്പ് പ്രകാരം പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചററെ സെലക്ഷൻ ഗ്രേഡ് ലക്ചറർ ആയി നിയമിക്കുമ്പോൾ നൽകേണ്ട രണ്ട് അഡ്വാൻസ് ഇൻക്രിമെന്റ് നൽകിയില്ല. 3.[4] സെലക്ഷൻ ഗ്രേഡ് ലക്ചററായി നിയമനം നടത്തുമ്പോൾ അദ്ദേഹത്തിന് നൽകേണ്ട രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ തെറ്റായി തടഞ്ഞുവച്ചതിന്റെ അടിസ്ഥാനത്തിൽ 2011 ഒക്ടോബർ 20 തീയതിയിലെയും 2012-ലെ ജനുവരി തീയതിയിലെയും അപ്പീൽവാദി-സർവ്വകലാശാലയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത് W.P. (C) നമ്പർ 28567 /2012 ആയി കേരള ഹൈക്കോടതി മുമ്പാകെ 1 -ാം എതിർകക്ഷി ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. പ്രസ്തുത റിട്ട് ഹർജിയിലൂടെ അപേക്ഷിച്ചതായ നിവൃത്തികൾ ഇനിപ്പറയുന്നവയാണ്: i) 2012 ജനുവരി 12-ാം തീയതിയിലെ ഉത്തരവ് 1999 ഡിസംബർ 22 മുതൽ 2000 ജൂലൈ 14 വരെയുള്ള പ്ലേസ്മെന്റ് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പരിധി വരെ റദ്ദാക്കിക്കൊണ്ട് സെർഷിയൊററി റിട്ടിന്റെ സ്വഭാവത്തിൽ ഒരു നിർദ്ദേശം പുറപ്പെടുവിക്കുക. ii) 1999 ഡിസംബർ 22-ാം തീയതിയിലെ യുജിസി സ്കീമിലെ 6.18-ാം വകുപ്പ് അനുസരിച്ച് സെലക്ഷൻ ഗ്രേഡിൽ നിയമനം ലഭിച്ച സമയത്ത് 1-ാം എതിർകക്ഷിക്ക്‌ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ നൽകുന്നതിനും, ആയതനുസരിച്ച്‌ 1999 ഡിസംബർ 22-ാം തീയതി മുതൽക്ക് പ്രാബല്യത്തിൽ വരുന്ന തരത്തിൽ ശമ്പളം പുനഃക്രമീകരിക്കുന്നതിനും അപ്പീൽവാദി സർവകലാശാലയോട് ആവശ്യപ്പെട്ടുകൊണ്ട് മെൻഡാമസ് റിട്ട് പുറപ്പെടുവിക്കുക. Iii) 1999 ഡിസംബർ 22, അതായത്, സെലക്ഷൻ ഗ്രേഡിൽ അദ്ദേഹത്തെ ലേക്ക് നിയമിച്ച തീയതി മുതൽ 2000 ജൂലൈ 14, വരെ 1-ാം എതിർകക്ഷിക്ക്‌ നൽകേണ്ട ശമ്പളവും കുടിശ്ശികയും വിതരണം ചെയ്യാൻ അപ്പീൽവാദി- സർവകലാശാലയോട് ആവശ്യപ്പെടുന്ന ഒരു മെൻഡാമസ് റിട്ട് പുറപ്പെടുവിക്കുക 3.[5] പി.എച്ച്.ഡി ബിരുദമുള്ളതു കാരണം അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം ലഭിച്ച അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിലേക്കുള്ള പ്ലേസ്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നതായ 2001 മാർച്ച്‌ 29 തീയതിയിലെ ഗവൺമെന്റ് ഉത്തരവായ ജി.ഒ (പി) നമ്പർ 44/2001/ഉ.വി. ന്റെ വെളിച്ചത്തിൽ, സെലക്ഷൻ ഗ്രേഡിൽ നിയമനം ലഭിച്ചപ്പോൾ 1-ാം എതിർകക്ഷിക്ക് തന്റെ പിഎച്ച്ഡി ബിരുദത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വർദ്ധനവ് അവകാശപ്പെടാൻ അർഹതയില്ലെന്ന് നിലപാടെടുത്ത് അപ്പീൽവാദി-സർവ്വകലാശാല പ്രസ്തുത റിട്ട് ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പിഎച്ച്ഡി ബിരുദം ഉള്ളതിനാൽ 1-ാം എതിർകക്ഷിക്ക്‌ ഇതിനകം നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ നൽകിയിട്ടുള്ളതിനാൽ, സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുന്ന സമയത്ത് പിഎച്ച്ഡി ബിരുദത്തെ അടിസ്ഥാനമാക്കി രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ കൂടി ക്ലെയിം ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ല. 3.[6] ഹൈക്കോടതി സിംഗിൾ ജഡ്ജി W.P. (C)നമ്പർ 28567/ 2012 ഭാഗികമായി അനുവദിക്കുകയും 1999 ഡിസംബർ 21 തീയതിയിലെ, സർക്കാർ ഉത്തരവിലെ 6.18-ാം വകുപ്പ് പ്രകാരം 2-ാം എതിർകക്ഷിക്ക്‌ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ നൽകാൻ അപ്പീൽവാദി-സർവ്വകലാശാലയോട് നിർദ്ദേശിക്കുകയും ചെയ്തു. 1-ാം എതിർകക്ഷി ആവശ്യപ്പെട്ട മറ്റ് നിവൃത്തികൾ ഉചിതമായ നടപടിക്രമങ്ങളിലൂടെ തീരുമാനിക്കാനായി വിട്ടു. 3.[7] 1-ാം എതിർകക്ഷി സമർപ്പിച്ച റിട്ട് ഹർജി ഭാഗികമായി അനുവദിച്ചതിൽ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ കണ്ടെത്തലുകളും ന്യായവാദവും ഇനിപ്പറയുന്ന രീതിയിൽ സംഗ്രഹിച്ചിരിക്കുന്നു: i) 2011 ഒക്ടോബർ 20-ാം തീയതിയിലെയും 2012 ജനുവരി 12-ാം തീയതിയിലെയും അപ്പീൽവാദി-സർവ്വകലാശാലയുടെ ഉത്തരവു കളുടെ സാധുത പരിഗണിക്കേണ്ട ആവശ്യമില്ല. പിഎച്ച്ഡി ബിരുദം ഉള്ളതിനാൽ മുൻകൂർ ഇൻക്രിമെന്റിന്റെ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുള്ള അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിലെ നിയമന സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ല എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു സർക്കാർ ഉത്തരവ് പിൽക്കാലത്തു പാസാക്കിയതിനാൽ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ട രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ ലഭിക്കുവാൻ 1-ാം എതിർകക്ഷിക്ക് അർഹതയുണ്ടോ എന്നതാണ് പരിഗണിക്കേണ്ട ഒരേയൊരു ചോദ്യം. ii) തുടർന്നുണ്ടായ 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ, 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവ്, പിഎച്ച്ഡി ബിരുദം ഉള്ളതിനാൽ മുൻകൂർ ഇൻക്രിമെന്റിന്റെ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുള്ള അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിലെ നിയമന സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ല എന്ന് വ്യവസ്ഥ ചെയ്യുന്ന പരിധി വരെ ഭേദഗതി വരുത്തി. മുൻ ക്യാപ്റ്റൻ. കെ.സി. അറോറ വേഴ്‌ സസ് സ്റ്റേറ്റ് ഓഫ് ഹരിയാന, 1984 (3) എസ്. സി.സി 281 (കെസി അറോറ) എന്നതിൽ മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കുമെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ഒരു ഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടെന്ന് പ്രസ്താവിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ചിട്ടുള്ളതാണ്. 2001 മാർച്ച്‌ 29-ാം തീയതിയിലെ ഗവൺമെന്റ് ഉത്തരവിന്റെ ഒരു അവലോകനം ഇത് മുൻകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സൂചിപ്പിക്കുന്നില്ല. Iii) 1-ാം എതിർകക്ഷിക്ക് 1999 ഡിസംബർ 22-ാം തീയതി മുതൽക്കു അതായത്, പിന്നീടു വന്നതായ 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിനുമുമ്പ് സെലക്ഷൻ ഗ്രേഡിലേക്കു നോഷണലായി നിയമനം ലഭിച്ചതിനാൽ 1999 ഡിസംബർ 21 തീയതിയിലെ, സർക്കാർ ഉത്തരവിലെ 6.18-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യത്തിന് അദ്ദേഹത്തിന് അർഹതയുണ്ട്. 3.[8] അപ്പീൽവാദി -സർവ്വകലാശാല W.A. No. 254 /2016 എന്ന റിട്ട് അപ്പീൽ ഫയൽ ചെയ്തുകൊണ്ട് ഹൈക്കോടതി സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ചോദ്യം ചെയ്തു. 3.[9] 2016 ഓഗസ്റ്റ് 10-ാം തീയതിയിലെ അപവദിത വിധിന്യായത്തിലൂടെ കേരള ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് അപ്പീൽവാദി-സർവ്വകലാശാല സമർപ്പിച്ച ടി റിട്ട് അപ്പീൽ തള്ളുകയും, 1999 ഡിസംബർ 21 തീയതിയിലെ, സർക്കാർ ഉത്തരവിലെ 6.18-ാം വകുപ്പ് പ്രകാരം 1-ാം എതിർകക്ഷിക്ക്‌രണ്ട് അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കാൻ അപ്പീൽവാദി-സർവകലാശാലയ്ക്ക് നിർദ്ദേശം നൽകികൊണ്ട്, 2015 ഒക്ടോബർ 13 തീയതിയിലെ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിന്യായം സ്ഥിരീകരിക്കുകയും ചെയ്തു. 2016 ഓഗസ്റ്റ് 10-ാം തീയതിയിലെ വിധിന്യായത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രസക്തമായ കണ്ടെത്തലുകൾ ഇങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നു: i) 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവിലൂടെ സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കുന്നതിനുള്ള യോഗ്യതയ്ക്ക് ചില നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ട് 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തി എന്നത് ഗവൺമെന്റ് സമ്മതിക്കുന്നു. അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം ഇതിനകം ലഭിച്ച അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത തേടിയപ്പോൾ 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവ് പുറപ്പെടുവിച്ചു എന്നതുകൊണ്ട് മാത്രം ഈ ഉത്തരവ് ഒരു വ്യക്തത വരുത്തൽ ഉത്തരവായി കണക്കാക്കാനും മുൻകാല പ്രാബല്യത്തിൽ വരുത്താനും കഴിയില്ല. ii) നിയമന സമയത്ത് ഇതിനകം അഡ്വാൻസ് ഇൻക്രിമെന്റ് നൽകിയ ഒരു ലക്ചറർക്ക് സെലക്ഷൻ ഗ്രേഡിലേക്ക് മാറുമ്പോൾ കൂടുതൽ വർദ്ധനവിന് അർഹതയില്ലെന്ന സർക്കാരിന്റെ വാദം 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവിന്റെ വെളിച്ചത്തിൽ പിന്തള്ളിയതായ 2013 ലെ റിട്ട് അപ്പീൽ (സി) നമ്പർ 749 ലെ ഹൈക്കോടതിയുടെ കോ-ഓർഡിനേറ്റഡ് ബെഞ്ചിന്റെ തീരുമാനത്തിൽ ആശ്രയിച്ചു. iii) 2001 മാർച്ച് 29 തീയതിയിലെ ടി സർക്കാർ ഉത്തരവ് 2000 ജൂലൈ 14 മുതലുള്ള യഥാർത്ഥ ആനുകൂല്യങ്ങളോടുകൂടി 1999 ഡിസംബർ 22 മുതൽ നോഷണലായി സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് ലഭിച്ചതായ 1-ാം എതിർകക്ഷിയുടെ കാര്യത്തിൽ ബാധകമാക്കാൻ കഴിയി.ല്ല. പ്രസ്തുത വിധിയിൽ മനംനൊന്ത് അപ്പീൽവാദി-സർവ്വകലാശാലയാണ് ഇപ്പോൾ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. സമർപ്പിക്കലുകൾ:

4. അപ്പീൽവാദി സർവ്വകലാശാലയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ ശ്രീ പി.വി.സുരേന്ദ്രനാഥിനെയും, 1 -ാം എതിർകക്ഷിക്കുവേണ്ടി അഭിഭാഷകനായ ശ്രീ രഘേന്ദ് ബസന്തിനെയും ഞങ്ങൾ കേൾക്കുകയും റെക്കോർഡിലെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. 4.[1] കേരള ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും യഥാക്രമം 2015 ഒക്ടോബർ 13, 2016 ഓഗസ്റ്റ് 10 എന്നീ തീയതികളിലെ വിധിന്യായങ്ങൾ കേസിലെ നിയമത്തെയും വസ്തുതകളെയും തെറ്റായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ ഈ കോടതി ഇത് റദ്ദാക്കേണ്ടതാണെന്നും അപ്പീൽവാദി-സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ ശ്രീ പി.വി.സുരേന്ദ്രനാഥ് സമർപ്പിച്ചു.

4.2. പിഎച്ച്ഡി ബിരുദമുള്ള ഒരു അധ്യാപകന് ലഭിക്കാവുന്ന പരമാവധി അഡ്വാൻസ് ഇൻക്രിമെന്റുകളുടെ എണ്ണം എല്ലാ സാഹചര്യങ്ങളിലും നാലായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ 6.16 മുതൽ 6.19 വരെയുള്ള വകുപ്പുകളുടെ സൂക്ഷ്മമായ വായന സൂചിപ്പിക്കുന്നുവെന്ന് വാദിച്ചു. അതായത് ലക്ചററായി നിയമനം നടക്കുന്ന സമയത്ത് പിഎച്ച്ഡി ബിരുദം നേടുകയും അതിനാൽ നാല് അഡ്വാൻസ് ഇൻക്രിമെന്റ് ലഭിക്കുകയും ചെയ്ത ഒരു അധ്യാപകന് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ പിഎച്ച്ഡി ബിരുദത്തിന്റെ അടിസ്ഥാനത്തിൽ അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ല. 4.[3] പ്രസ്തുത സർക്കാർ ഉത്തരവിലെ 6.16 മുതൽ 6.19 വരെയുള്ള വകുപ്പുകളിലെ വാചകം പരാമർശിച്ചുകൊണ്ട്, പ്രസ്തുത വ്യവസ്ഥകൾ പിഎച്ച്ഡി യോഗ്യത ഇരട്ട ആനുകൂല്യത്തെ പരിഗണിക്കുന്നില്ലെന്ന് വാദിച്ചു. നിയമന സമയത്തും സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോഴും പിഎച്ച്ഡി യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആനുകൂല്യം നൽകാൻ വ്യവസ്ഥകൾ ശ്രമിക്കുന്നില്ല. പിഎച്ച്ഡി യോഗ്യതയുള്ളതിനാൽ റിക്രൂട്ട്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം നേടിയതിനാൽ, ഒരു ലക്ചറർക്ക് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുന്ന സമയത്ത് അവന്റെ / അവളുടെ പിഎച്ച്ഡി യോഗ്യതയെ അടിസ്ഥാനമാക്കി ഇൻക്രിമെന്റ് ക്ലെയിം ചെയ്യാൻ കഴിയില്ല. 4.[4] പി.എച്ച്.ഡി യോഗ്യത ഉള്ളതുകൊണ്ട് അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം ഇതിനകം ലഭിച്ച അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ലെന്ന് തുടർന്നുണ്ടായ 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നുവെന്നു വാദിച്ചു. 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് ഒരു വ്യക്തത വരുത്താനുള്ള ഉത്തരവായിരുന്നു, അടിസ്ഥാനപരമായ അവകാശങ്ങളൊന്നും നിക്ഷിപ്തമാക്കാനോ പിൻവലിക്കാനോ ഉള്ള ഒന്നായിരുന്നില്ല. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ള വ്യക്തികൾക്കുള്ള ഇൻസെന്റീവുകൾ സംബന്ധിച്ച് ആവശ്യപ്പെട്ട വിശദീകരണത്തിന് അനുസൃതമായാണ് നൽകുന്നതെന്ന് 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, പ്രസ്തുത വിശദീകരണം മുമ്പത്തെ 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതിയുമായി തിരിച്ചു ബന്ധപ്പെട്ടിരിക്കും. 4.[5] 4.5.2001 മാർച്ച് 29-ാം തീയതിയിലെ വ്യക്തതയുള്ള ഉത്തരവ് 21-ാം തീയതിയിലെ മുൻ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിലെ അവ്യക്തതകൾ നീക്കുന്നതിനായി മാത്രമാണ് പുറപ്പെടുവിച്ചതെന്ന് കൂടുതലായി വാദിച്ചു. അതിനാൽ, 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിന്റെ ഭാഗമായി ഇത് വായിക്കേണ്ടതുണ്ട്. 1999 ഡിസംബർ 21-ാം തീയതിയിലെ ഉത്തരവിലൂടെ നൽകിയിട്ടുള്ള അവകാശങ്ങൾ പരിഷ്കരിക്കാനോ മാറ്റം വരുത്താനോ ശ്രമിക്കുന്ന ഒരു പ്രത്യേക ഉത്തരവായി ഇത് വ്യാഖ്യാനിക്കപ്പെടാൻ പാടില്ല. 4.[6] ഒരു ഉത്തരവ് അതിൽ തന്നെ മുൻ ഉത്തരവിന്റെ വിശദീകരണമായി നൽകിയിട്ടുണ്ടെന്ന് വ്യക്തതയില്ലാത്ത നിബന്ധനകളിൽ രേഖപ്പെടുത്തുമ്പോൾ, ആയത് ഭേദഗതി/ പരിഷ്കരണമായിട്ടല്ല, വിശദീകരണമായി മാത്രം കണക്കാക്കണമെന്നും സമർപ്പിച്ചു. അതനുസരിച്ച്, വ്യക്തമാക്കാൻ ആവശ്യപ്പെട്ട ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ മുൻകാല പ്രാബല്യത്തോടുകൂടി അത്തരമൊരു ഉത്തരവ് ബാധകമാക്കണം. 4.[7] 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവിൽ ഇത് ഒരു വ്യക്തത വരുത്തുന്നത്തിനുള്ള ഉത്തരവായിരുന്നുവന്നു പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നതിനാൽ പ്രസ്തുത ഉത്തരവ് മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കുമെന്ന് വ്യക്തമായി പ്രസ്താവിക്കേണ്ടതില്ല. അതിനാൽ, 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചിട്ടില്ലാത്തതിനാൽ ആയതിന് മുൻകാല പ്രാബല്യമുള്ളതാണെന്ന് പറയാൻ കഴിയില്ലെന്ന ഒരു കണ്ടെത്തൽ രേഖപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായ സിംഗിൾ ജഡ്ജിക്ക് പിഴവ് സംഭവിച്ചു. ഈ വാദത്തെ ശക്തിപ്പെടുത്തുന്നതിനായി, ഒരു നിയമത്തിൽ വ്യക്തത വരുത്തുന്ന ഒരു ഭേദഗതിയുടെ മുൻകാല പ്രാബല്യത്തെക്കുറിച്ച് ഈ കോടതിയുടെ സൈൽ സിങ് വേഴ്‌ സസ് സ്റ്റേറ്റ് ഓഫ് ഹരിയാന (2004) 8 എസ്. സി.സി 1; ഇൻകം ടാക്സ് കമ്മീഷണർ, അഹമ്മദാബാദ് വേഴ്‌ സസ് ഗോൾഡ് കോയിൻ ഹെൽത്ത് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, (2008) 9 എസ്. സി.സി 622 ഉം സ്റ്റേറ്റ് ഓഫ് ബീഹാർ വേഴ്സസ് രമേഷ് പ്രസാദ് വർമ (മരിച്ചു ) അനന്തരാവകാശികളിലൂടെ, (2017) 5 എസ്. സി.സി 665 (രമേഷ് പ്രസാദ് വർമ്മ) എന്നീ തീരുമാനങ്ങളിൽ ശ്രീ സുരേന്ദ്രനാഥ് ആശ്രയിച്ചിരിക്കുന്നു. 4.[8] ഒരു നിയമപരമായ വ്യവസ്ഥയിൽ ചേർത്ത ഒരു വിശദീകരണം ഒരു പ്രധാന വ്യവസ്ഥയല്ല, മറിച്ച് ആ വാക്കിന്റെ വ്യക്തമായ അർത്ഥം സൂചിപ്പിക്കുന്നത് പോലെ, നിയമപരമായ വ്യവസ്ഥയെ വ്യാഖ്യാനിക്കുന്നതിൽ ഉണ്ടായേക്കാവുന്ന ചില അവ്യക്തതകൾ വിശദീകരിക്കുന്നതിനോ വ്യക്തമാക്കുന്നതിനോ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചതായ എസ്. സുന്ദരം പിള്ള വേഴ്‌ സസ്‌ വി.ആർ പട്ടാഭിരാമൻ, എ.ഐ.ആർ 1985 എസ്.സി 582 എന്ന കേസിലെ ഈ കോടതിയുടെ തീരുമാനത്തിൽ ആശ്രയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ, 1999 ഡിസംബർ 21 -ാം തീയതിയിലെ ഉത്തരവിലെ 6.16 മുതൽ 6.19 വരെയുള്ള വകുപ്പുകളുടെ പ്രയോഗത്തിലെ അവ്യക്തത നീക്കാനാണ് ഇത് ഉദ്ദേശിച്ചതെന്നും അടിസ്ഥാനപരമായ അവകാശങ്ങളൊന്നും പിൻവലിക്കലല്ലെന്നും 2001 മാർച് 29-ാം തീയതിയിലെ ഉത്തരവ് പരിശോധിച്ചാൽ വ്യക്തമാക്കുന്നു. അതിനാൽ, പ്രസ്തുത വ്യക്തത മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് തടസ്സമില്ല. മേൽപ്പറഞ്ഞ വാദങ്ങൾക്കൊപ്പം, നിലവിലെ അപ്പീൽ അനുവദിക്കണമെന്നും കേരള ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും യഥാക്രമം 2015 ഒക്ടോബർ 13-ാം തീയതിയിലെയും 2016 ഓഗസ്റ്റ് 10-ാം തീയതിയിലെ വിധികൾ റദ്ദാക്കുകയും വേണം.

5. മറിച്ച്‌, നിലവിലെ കേസിന്റെ നിയമത്തിന്റെയും വസ്തുതകളുടെയും കുറ്റമറ്റ മനസിലാക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈക്കോടതിയുടെ അപവദിത വിധിന്യായമെന്നും ആയതുകൊണ്ട് ഈ കോടതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നില്ലെന്നും ഒന്നാം എതിർകക്ഷിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ ശ്രീ രഘേന്ദ് ബസന്ത് വാദിച്ചു. 5.[1] 6.16, 6.18, 6.19 എന്നീ വകുപ്പുകളുടെ സംയോജിത വായനയിൽ ലക്ചററായി റിക്രൂട്ട് ചെയ്യുന്ന സമയത്ത് പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്ക് ആറ് അഡ്വാൻസ് ഇൻക്രിമെന്റുകൾ അതായത് റിക്രൂട്ട്മെന്റ് സമയത്ത് നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്കും സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുന്ന സമയത്ത് രണ്ട് അധിക ഇൻക്രിമെന്റുകൾക്കും അർഹതയുണ്ടെന്ന് വെളിപ്പെടുത്തുമെന്നും കൂടുതലായി സമർപ്പിച്ചു. കൂടാതെ, റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദം ഇല്ലാത്ത, എന്നാൽ ആയത് സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റിന് മുമ്പ് ലക്ചററായി സേവനമനുഷ്ഠിക്കുമ്പോൾ നേടുന്ന ഒരു ലക്ചറർക്ക് നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക്, അതായത് പിഎച്ച്ഡി ബിരുദം നേടുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്കും സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ രണ്ട് ഇൻക്രിമെന്റുകൾക്കും അർഹതയുണ്ട്. 5.[2] റിക്രൂട്ട്മെന്റ് സമയത്ത് അനുവദിച്ച ഇൻക്രിമെന്റുകളും സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് ലഭിക്കാവുന്നവയും പിഎച്ച്ഡി യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, രണ്ടാമത്തേതിനെ ഒഴിവാക്കി മുൻ ഘട്ട ഇൻക്രിമെന്റുകൾ അനുവദിക്കേണ്ടതില്ലെന്നും പറയുന്നു. പിഎച്ച്ഡി യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അനുവദിച്ചതെങ്കിലും, ഒരു ലക്ചററുടെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ ഇൻക്രിമെന്റുകൾ പ്രാബല്യത്തിൽ വന്നു. അതിനാൽ, റിക്രൂട്ട്മെന്റ് സമയത്ത് ഇതിനകം നാല് അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആനുകൂല്യം ലഭിച്ച ഒരു ലക്ചറർക്ക് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് കൂടി അർഹതയില്ലെന്ന് 6.16, 6.18, 6.19 വകുപ്പുകൾ സൂചിപ്പിക്കുന്നു. 5.[3] 6.16, 6.18, 6.19 വകുപ്പുകൾ വായിച്ചാൽ നിയമന സമയത്ത് ഇതിനകം നാല് അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആനുകൂല്യം ലഭിച്ച ഒരു ലക്ചറർക്ക് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് കൂടി അർഹതയില്ലെന്ന് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് വാദിച്ചു. അതിനാൽ, 6.16, 6.18, 6.19 എന്നീ വകുപ്പുകളുടെ അർത്ഥം ഗണ്യമായി പരിഷ്കരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത 2001 മാർച്ച്‌ 29 ലെ സർക്കാർ ഉത്തരവ് ഒരു വിശദീകരണമായി പ്രസ്താവിക്കാൻ കഴിഞ്ഞില്ല, അതിനാൽ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കി. 5.[4] ഒരു ഭേദഗതി മുൻകാല പ്രാബല്യത്തോടെ (അല്ലെങ്കിൽ ആവശ്യമായ സൂചനയിലൂടെ) പ്രവർത്തിക്കുമെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തില്ലെങ്കിൽ അത് മുൻകാല പ്രാബല്യമുള്ളതാണെന്ന് പ്രസ്താവിക്കാൻ കഴിയില്ലെന്ന് വാദിക്കുന്നതിന് കെ.സി. അറോറ എന്ന കേസിലെ ഈ കോടതിയുടെ തീരുമാനത്തിൽ ആശ്രയിച്ചു. 2001 മാർച്ച്‌ 29-ാം തീയതിയിലെ സർക്കാർ ഉത്തരവിൽ ആയത്‌ മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കുമെന്ന് സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ, മുൻകാല പ്രാബല്യമുണ്ടെന്ന് പറയാൻ കഴിയില്ല. 5.[5] പി.എച്ച്.ഡി ബിരുദം നേടുന്നതിനുള്ള അഡ്വാൻസ് ഇൻക്രിമെന്റിന്റെ സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത തേടിയപ്പോൾ 2001 മാർച്ച്‌ 29-ാം തീയതിയിലെ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും ആയത് ഒരു വ്യക്തത വരുത്തുന്നതിനുള്ള ഉത്തരവായി കണക്കാക്കാനും മുൻകാല പ്രാബല്യത്തിൽ വരുത്താനും കഴിയില്ല എന്ന് ഹൈക്കോടതി ശരിയായിട്ടാണ് വിധിച്ചതെന്ന് വാദിച്ചു. 2001 മാർച്ച്‌ 29-ാം തീയതിയിലെ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ബാധകമാക്കിയാൽ, 1-ാം എതിർകക്ഷിപോലുള്ള ലക്ചറർമാരുടെ നിക്ഷിപ്ത അവകാശങ്ങൾ പിൻവലിക്കുന്നതിന് ഇത് കാരണമാകും, അതിനാൽ, അത്തരം അപേക്ഷ നിക്ഷിപ്ത അവകാശങ്ങൾ അസാധുവാക്കുന്നതാണെങ്കിൽ, ഒരു ഭേദഗതി മുൻകാല പ്രാബല്യത്തിൽ ബാധകമാക്കാൻ കഴിയില്ലെന്ന നിയമ തത്വങ്ങൾക്ക് വിരുദ്ധമാണ്. മേൽപ്പറഞ്ഞ സമർപ്പണങ്ങളോടെ, നിലവിലെ അപ്പീൽ യോഗ്യതയില്ലാത്തതിനാൽ തള്ളിക്കളയണമെന്നും വിദഗ്ദ്ധനായ സിംഗിൾ ജഡ്ജിയുടെയും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും യഥാക്രമം 2015 ഒക്ടോബർ 13, 2016 ഓഗസ്റ്റ് 10 എന്നീ തീയതികളിലെ വിധിന്യായങ്ങൾ ഉറപ്പിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പരിഗണിക്കേണ്ട പോയിന്റുകൾ:

6. അതാത് കക്ഷികൾക്കുവേണ്ടിയുള്ള മുതിർന്ന അഭിഭാഷകനെയും അഭിഭാഷകനെയും കേട്ടശേഷം, രേഖയിലുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ, ഇനിപ്പറയുന്ന കാര്യങ്ങൾ നമ്മുടെ പരിഗണനയ്ക്കായി ഉയർന്നുവരുമെന്ന് ഞങ്ങൾ കാണുന്നു: i) 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ 6.18-ാം വകുപ്പ് അനുസരിച്ച് സെലക്ഷൻ ഗ്രേഡ് ലക്ചററായി ജോലിയിൽ പ്രവേശിച്ചപ്പോൾ 1-)0 എതിർകക്ഷിക്ക്‌ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് ശരിയും ന്യായവുമാണോ? ii) എന്ത് ഓർഡർ? സംവാദവും വിശകലനവും: 2001 മാർച്ച് 29 ലേത് 1999 ഡിസംബർ 21 തീയതിയിലെ സർക്കാർ ഉത്തരവിലെ 6.16 മുതൽ 6.19 വരെയുള്ള വകുപ്പുകളുടെ വിശദീകരണമായിരുന്നോ അല്ലെങ്കിൽ അത് ഭേദഗതി ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതാണ് തീരുമാനിക്കേണ്ടതായ വിഷയം. തുടർന്നുള്ള സർക്കാർ ഉത്തരവ് മുൻ ഉത്തരവിൽ വ്യക്തത വരുത്തുന്ന തരത്തിലുള്ള ഒന്നാണെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ, അത് മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാം. നേരെമറിച്ച്, തുടർന്നുള്ള സർക്കാർ ഉത്തരവ് മുൻ ഉത്തരവിന്റെ പരിഷ്കരണം / ഭേദഗതിയായി കണക്കാക്കുകയാണെങ്കിൽ, അതിന്റെ മുൻകാല പ്രയോഗം നിയമത്തിൽ അനുവദനീയമല്ലാത്ത നിക്ഷിപ്ത അവകാശങ്ങൾ പിൻവലിക്കുന്നതിന് കാരണമാകും. റിക്കവറി നടത്തുന്നതിനും ഇത് കാരണമായേക്കാം.

7.1. പെട്ടെന്നുള്ള റഫറൻസിനായി, 1999 ഡിസംബർ 21- തീയതിയിലെ സർക്കാർ ഉത്തരവ് G.O. (P) നമ്പർ 171/99/H.Edn ലെ പ്രസക്തമായ വ്യവസ്ഥകൾ താഴേ പറയും പ്രകാരം വേർതിരിച്ചെടുത്തിരിക്കുന്നു: "പിഎച്ച്ഡി/എംഫിൽ- നുള്ള ഇൻസെന്റീവ്‌ സ്.

6.16. ലക്ചറർമാരായുള്ള നിയമന സമയത്ത് പിഎച്ച്ഡി, എംഫിൽ എന്നീ ബിരുദങ്ങൾ ഉള്ളവർക്ക് യഥാക്രമം നാല്, രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ അനുവദിക്കും. ഡി.ലിറ്റ്/ഡി.എസ്.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ പി.എച്ച്.ഡിക്ക് തുല്യമായും എം.ലിറ്റിന് എം.ഫില്ലിന് തുല്യമായും ആനുകൂല്യം നൽകണം.

6.17. നിയമനം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പി.എച്ച്.ഡി നേടുന്ന എം.ഫിൽ ഉള്ള അധ്യാപകർക്ക് ഒരു വർദ്ധനവ് അനുവദിക്കും.

6.18. പിഎച്ച്ഡിയുള്ള ഒരു ലക്ചറർ സെലക്ഷൻ ഗ്രേഡ് / റീഡറിലേക്ക് മാറുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹത നേടും.

6.19. ഒരു അധ്യാപകന്,അവന്റെ/അവളുടെ സേവന ജീവിതത്തിനിടെ പിഎച്ച്ഡി നേടുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്. "

7.2. 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ മേൽപ്പറഞ്ഞ വകുപ്പുകളുടെ സംയോജിത വായനയിൽ, ഇനിപ്പറയുന്ന വശങ്ങൾ ഉയർന്നുവരും: i) റിക്രൂട്ട് മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്ക് നാല് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. അത്തരമൊരു ഉദ്യോഗാർത്ഥിയെ സെലക്ഷൻ ഗ്രേഡിലോ റീഡറായോ നിയമിക്കുമ്പോൾ രണ്ട് അധിക അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. അതിനാൽ, പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചററെ ലക്ചററായി നിയമിക്കുമ്പോൾ, ടിയാൻ പിന്നീട് സെലക്ഷൻ ഗ്രേഡിലേക്ക് വരുമ്പോൾ, മൊത്തം ആറ് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്.. ii) റിക്രൂട്ട്മെന്റ് സമയത്ത് എം.ഫിൽ ബിരുദമുള്ള ഒരു ലക്ചറർക്ക് രണ്ട് ഇൻക്രിമെന്റിന് അർഹതയുണ്ട്. അത്തരമൊരു ലക്ചറർ റിക്രൂട്ട്മെന്റ് കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പിഎച്ച്ഡി ബിരുദം നേടുകയാണെങ്കിൽ, അയാൾക്ക് / അവൾക്ക് ഒരു അധിക ഇൻക്രിമെന്റിന് അർഹതയുണ്ട്. സെലക്ഷൻ ഗ്രേഡിൽ നിയമിക്കപ്പെടുമ്പോൾ അത്തരമൊരു ലക്ചറർക്ക് രണ്ട് അധിക അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. അതിനാൽ, റിക്രൂട്ട്മെന്റ് സമയത്ത് എംഫിൽ ബിരുദം നേടിയ ഒരു ലക്ചറർ പിന്നീട് പിഎച്ച്ഡി ബിരുദം നേടുകയും സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ലക്ചറർക്ക് മൊത്തം അഞ്ച് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. iii) റിക്രൂട്ട് മെന്റ് സമയത്ത് എം.ഫിൽ ബിരുദമോ പി.എച്ച്.ഡി ബിരുദമോ ഇല്ലാത്ത, എന്നാൽ തന്റെ കരിയറിനിടെ പി.എച്ച്.ഡി ബിരുദം നേടിയ ഒരു ലക്ചറർക്ക് പിഎച്ച്ഡി ബിരുദം നേടുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. കൂടാതെ, സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ, അത്തരമൊരു ലക്ചറർക്ക് രണ്ട് അധിക അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. അതിനാൽ, റിക്രൂട്ട്മെന്റ് സമയത്ത് എംഫിൽ ബിരുദമോ പിഎച്ച്ഡി ബിരുദമോ ഇല്ലാത്ത, എന്നാൽ തന്റെ കരിയറിൽ പിഎച്ച്ഡി ബിരുദം നേടുകയും സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ലക്ചറർക്ക് മൊത്തം നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിൽ നിർവചിച്ചിരിക്കുന്ന പ്രകാരം വിവിധ വിഭാഗം ലക്ചറർമാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഒരു പട്ടിക രൂപത്തിൽ ചുവടെ അവതരിപ്പിച്ചിരിക്കുന്നു: റിക്രൂട്ട്മെന്റ് സമയത്തുള്ള ലക്ചററുടെ യോഗ്യത സമയത്ത് ലഭിച്ച അഡ്വാൻസ് ഇൻക്രിമെന്റു കൾ പിഎച്ച്ഡി ബിരുദം നേടിയപ്പോൾ ലഭിച്ച അഡ്വാൻസ് കൾ സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തിയപ്പ ോൾ ലഭിച്ച അഡ്വാൻസ് ഇൻക്രിമെന്റുകൾ ആകെ അഡ്വാൻസ് കളുടെ എണ്ണം സമയത്ത് പിഎച്ച്ഡി ബിരുദം ഉള്ള ഒരു ലക്ചറർ നാല് അഡ്വാൻസ് വർദ്ധനവ് ബാധകമല്ല രണ്ട് അഡ്വാൻസ് ആറ് അഡ്വാൻസ് കൾ സമയത്ത് എം.ഫിൽ ബിരുദമുള്ള ഒരു ലക്ചറർ. രണ്ട് അഡ്വാൻസ് കൾ റിക്രൂട്ട്മെന്റി നു ശേഷം രണ്ട് വർഷത്തിനു ള്ളിൽ പിഎച്ച്ഡി നേടുമ്പോൾ ഒരു അഡ്വാൻസ് വർദ്ധനവ് രണ്ട് അഡ്വാൻസ് അഞ്ച് അഡ്വാൻസ് കൾ സമയത്ത് എം.ഫിൽ ബിരുദമോ പിഎച്ച്ഡി ബിരുദമോ ഇല്ലാത്ത ഒരു ലക്ചറർ റിക്രൂട്ട് മെന്റ് സമയത്ത് അഡ്വാൻസ് കളൊന്നും ലഭിക്കില്ല രണ്ട് അഡ്വാൻസ് കൾ രണ്ട് അഡ്വാൻസ് നാല് അഡ്വാൻസ് വർദ്ധനവ് 7.3.1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ മേൽപ്പറഞ്ഞ വകുപ്പുകൾ ചർച്ച ചെയ്തുകൊണ്ട് തുടർന്നുണ്ടായ 2001 മാർച്ച് 29-ാം തീയതിയിലെ G.O. (P) നമ്പർ 44/ 2001/ ഉ. വി. എന്ന ഗവൺമെന്റ് ഉത്തരവിലൂടെ അത് എത്രത്തോളം പരിഷ്കരിച്ചുവെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. അത് ചുവടെ വായിക്കുന്നു. "കേരള സർക്കാർ സംഗ്രഹം സർവകലാശാലകളും കോളേജുകളും – യുജിസി സ്കീം – ശമ്പള സ്കെയിൽ പരിഷ്കരണം – വിശദീകരണങ്ങൾ – പരിഷ്കരിച്ചു – ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉന്നത വിദ്യാഭ്യാസ (സി) വകുപ്പ് G.O.(P) നമ്പർ.44/2001/H.Edn. തീയതി: 29.03.2001. വായന: എ.[1] 21.12.1999 തീയതിയിലെ G.O.(P) നമ്പർ.171/99/H.Edn. എ.[2] 4.07.2000 തീയതിയിലെ G.O.(P) നമ്പർ.110/2000/H.Edn. എ.[3] 4.08.2000 തീയതിയിലെ GE/10/390/2316-)o നമ്പർ കത്ത് എ.[4] 21.09.2000 തീയതിയിലെ G.E. 10/E/Genl/486/2097 എ.[5] 24.10.2000 തീയതിയിലെ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറലിൽ നിന്നുള്ള ജിഇ-10/ഇ/ജെൻ/518/3493. എ.[6] 13.10.2000 തീയതിയിലെ 24292/C3/2000/ഉ.വി -)0 നമ്പർ സർക്കാർ ലെറ്റർ. ഉത്തരവ് നോഷണൽ ഫിക്‌ സേഷന് രണ്ടാമത്തെ ഇന്ററിം റിലീഫ് കണക്കാക്കേണ്ടതുള്ളതുകൊണ്ട് 1-1-96 മുതൽ 31-1-97 വരെയുള്ള കുടിശ്ശിക കണക്കാക്കുന്നതിന് ആദ്യത്തെ ഇന്ററിം റിലീഫ് മാത്രം കണക്കാക്കേണ്ടത് ആവശ്യമാണെന്നും അതിനാൽ ആദ്യത്തെ ഇന്ററിം റിലീഫ് മാത്രം എടുത്ത് ഒരു റെഡി റെക്കണർ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിന് അയച്ചിട്ടുണ്ടെന്നും അക്കൗണ്ടന്റ് ജനറൽ, തിരുവനന്തപുരം തന്റെ മേൽ സൂചനയിലെ കത്തിൽ സർക്കാരിനെ അറിയിച്ചു.മുകളിൽ രണ്ടാമതായി പറഞ്ഞിട്ടുള്ള G.O.-ൽ 3700-5700 രൂപ പ്രീ-റിവൈസ്ഡ് പേ സ്കെയിലിന്റെ കണക്കെടുപ്പിൽ പിശക് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുകളിൽ ആദ്യമായി പറഞ്ഞിട്ടുള്ള G.O.-ൽ 6.16 മുതൽ 6.19 വരെയുള്ള വകുപ്പുകളിൽ പി.എച്ച്.ഡി/എം.ഫില്ലിനുള്ള ഇൻസെന്റീവിനെ കൂറിച്ചുള്ള ചില വിശദീകരണങ്ങളും അദ്ദേഹം തേടിയിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഇനിപ്പറയുന്നവ ഉത്തരവിടുകയും ചെയ്യുന്നു:

1. 1-1-96 മുതൽ 31-1-97 വരെയുള്ള ശമ്പള കുടിശ്ശിക കണക്കാക്കുന്നതിന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ മുകളിൽ വായിച്ച കത്തിനൊപ്പം നൽകിയ റെഡി റെക്കണർ, ആദ്യത്തെഇന്ററിം റിലീഫ് മാത്രം കണക്കാക്കി സർക്കാർ അംഗീകരിച്ച് ഈ ഉത്തരവിൽ ചേർത്തിരിക്കുന്നു. 2 3700-5700 രൂപ പ്രീ-റിവൈസ്ഡ് പേ സ്കെയിലിലെ 10 -)o ഘട്ടം അതായത് 4825 രൂപ മുതൽ ശമ്പളം വാങ്ങുന്ന അധ്യാപകർക്ക്, ഒരു വർഷത്തിന് ശേഷം അവരുടെ ഇൻക്രിമെന്റ് ലഭിക്കും, അവരുടെ ഇൻക്രിമെന്റിന്റെ സാധാരണ തീയതികളിലല്ല. 3 എം.ഫിലും പി.എച്ച്.ഡിയും ഉള്ള അധ്യാപകർക്ക് സർവീസിലേക്ക് പ്രവേശിക്കുമ്പോൾ 4 അഡ്വാൻസ് ഇൻക്രെമെന്റിന് അർഹതയുണ്ട് 4 21.12.99 തീയതിയിലെ സർക്കാർ ഉത്തരവിന്റെ 6.16 മുതൽ

6.18 വരെയുള്ള വകുപ്പുകളിൽ വ്യക്തമാക്കിയിട്ടുള്ള ആനുകൂല്യങ്ങൾക്ക് ഒരേ സമയം അർഹതയില്ല.

5. അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം ലഭിച്ച പിഎച്ച്ഡി ഉള്ള അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ല. എന്നാൽ പിന്നീട് പിഎച്ച്ഡി നേടിയവരും നേരത്തെ ആനുകൂല്യം ലഭിക്കാത്തവരുമായ അധ്യാപകർക്ക് സെലക്ഷൻ ഗ്രേഡ് റീഡറിലേക്ക് മാറുമ്പോൾ 2 അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്. ഈ ആനുകൂല്യം പ്രാബല്യത്തിൽ വരുന്ന തീയതി 1.1.96 മുതൽ ആയിരിക്കും. 1.1.96 നോ അതിനുശേഷമോ പിഎച്ച്ഡി നേടിയ / നേടുന്നവർക്ക് പിഎച്ച്ഡി ബിരുദം ലഭിച്ച തീയതി മുതൽ അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്. ഡെപ്യൂട്ടേഷനിൽ പിഎച്ച്ഡിക്ക് ചെലവഴിച്ച കാലയളവ് സീനിയർ സ്കെയിലിൽ / സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റിനുള്ള യോഗ്യതാ സേവനമായി കണക്കാക്കും. ഉയർന്ന സ്കെയിലിൽ ശമ്പളം നിശ്ചയിക്കുന്നതിന് ലോവർ സ്കെയിലിൽ അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കും.

40,826 characters total

6. 6.18, 6.19 എന്നീ വകുപ്പുകളിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ഒരു അധ്യാപകന് ഒരേസമയം യോഗ്യതയില്ല.

7. 6.17, 5.19 വകുപ്പുകളിൽ (6.19 ആയി വായിക്കണം) വ്യക്തമാക്കിയിട്ടുള്ള ആനുകൂല്യങ്ങൾക്ക് ഒരു അധ്യാപകന് ഒരേസമയം അർഹതയില്ല. 8 K.S.R പാർട്ട് 1 ചട്ടം 28-എ പ്രകാരം മുൻകൂർ ഇൻക്രിമെന്റ് ലഭിക്കുന്ന അധ്യാപകർക്ക് ഫിക്സേഷന് അർഹതയില്ല. 9 ഒന്നാമതായും രണ്ടാമതായും വായിക്കുന്ന സർക്കാർ ഉത്തരവുകൾ ഈ പരിധി വരെ പരിഷ്കരിച്ചു. ഗവർണറുടെ ഉത്തരവ് പ്രകാരം Sd/- ചന്ദ്രശേഖരൻ നായർ, എൻ. പ്രിൻസിപ്പൽ സെക്രട്ടറി (ഉന്നത വിദ്യാഭ്യാസം)" (ഞങ്ങൾ അടിവരയിടുന്നു)

7.4. 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് പഠിക്കുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ ഉയർന്നുവരുന്നു. i ) 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ 6.16 മുതൽ 6.19 വരെയുള്ള വ്യവസ്ഥകൾ പ്രകാരമുള്ള ഇൻസെന്റീവുകൾ സംബന്ധിച്ച് തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറൽ ആവശ്യപ്പെട്ട വിശദീകരണങ്ങൾക്ക് അനുസൃതമായാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. ii) 7.4. 2001 മാർച്ച് 29-ാം തീയതിയിലെ ഉത്തരവ് പ്രകാരം, പിഎച്ച്ഡി ബിരുദം നേടിയതിനാൽ റിക്രൂട്ട്മെന്റ് സമയത്ത് നാല് അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആനുകൂല്യം ലഭിച്ച ലക്ചറർമാർക്ക് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ രണ്ട് ഇൻക്രിമെന്റുകൾക്ക് കൂടി അർഹതയില്ല. റിക്രൂട്ട്മെന്റിന് ശേഷം പിഎച്ച്ഡി ബിരുദം നേടിയ ലക്ചറർമാർക്ക് സെലക്ഷൻ ഗ്രേഡിലേക്ക് മാറുമ്പോൾ രണ്ട് ഇൻക്രിമെന്റിന് അർഹതയുണ്ട്. iii) 6.16, 6.19 വകുപ്പുകൾ പ്രകാരമുള്ള ഇൻസെന്റീവുകൾക്ക് ഒരു ലക്ചറർക്ക് ഒരേസമയം അർഹതയില്ല. 7.[5] തുടർന്നുള്ള 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിൽ, സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ വിവിധ വിഭാഗം ലക്ചറർമാരുടെ അവകാശങ്ങൾ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്. ഇത് ചുവടെ ഒരു പട്ടിക രൂപത്തിൽ അവതരിപ്പിക്കുന്നു: സമയത്തുള്ള ലക്ചററുടെ യോഗ്യത 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആകെ എണ്ണം 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആകെ എണ്ണം സമയത്ത് പിഎച്ച്ഡി ബിരുദം ഉള്ള ഒരു ലക്ചറർ ആറ് അഡ്വാൻസ് നാല് അഡ്വാൻസ് വർദ്ധനവ് സർവീസിലിരി ക്കെ പി.എച്ച്.ഡി ബിരുദം നേടിയ ലക്ചറർ വർദ്ധനവ് വർദ്ധനവ് 7.[6] മുകളിലെ പട്ടികയിൽ നിന്ന് സൂചിപ്പിച്ചതുപോലെ, 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ 6.16, 6.18 എന്നീ വകുപ്പുകൾ പ്രകാരം, റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്കു സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ ആറ് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്.എന്നിരുന്നാലും, 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ സെലക്ഷൻ ഗ്രേഡിൽ നിയമിക്കപ്പെടുമ്പോൾ അത്തരമൊരു ലക്ചറർക്ക് ലഭിക്കുന്ന അഡ്വാൻസ് ഇൻക്രിമെന്റുകളുടെ എണ്ണം നാലായി കുറഞ്ഞു. റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദം ഉള്ളതിനാൽ അഡ്വാൻസ് ഇൻക്രിമെന്റിന്റെ ആനുകൂല്യം ലഭിച്ച ഒരു അധ്യാപകന് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ലെന്ന് പറഞ്ഞുകൊണ്ട് ലക്ചറർമാരുടെ യോഗ്യത സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന അഡ്വാൻസ് ഇൻക്രിമെന്റിലേക്ക് 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് പരിമിതപ്പെടുത്തി. സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തുമ്പോൾ ഇൻക്രിമെന്റിന്റെ ആനുകൂല്യം റിക്രൂട്ട്മെന്റിന് ശേഷം പിഎച്ച്ഡി ബിരുദം നേടിയ ലക്ചറർമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. മുകളിൽ സൂചിപ്പിച്ചതുപോലെ, 2001 മാർച്ച് 29 ലെ സർക്കാർ ഉത്തരവ്, 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവിനെ പരിഷ്കരിക്കുന്നു, അതോടൊപ്പം, 6.16, 6.19 വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലക്ചറർക്ക് ഒരേസമയം അർഹതയില്ല. 2001 മാർച്ച്‌ 29-ാം തീയതിയിലെ കേരള സർക്കാരിന്റെ ഉത്തരവ് വായിച്ചപ്പോൾ, സർവീസിൽ പ്രവേശിക്കുന്ന സമയത്ത് എം.ഫിൽ ബിരുദവും പി.എച്ച്.ഡി ബിരുദവും ഉള്ള അധ്യാപകർക്ക്, മേൽ വിവരിച്ചതായ 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവ് പ്രകാരം നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ടെന്ന് വ്യക്തമാണ്. എന്നിരുന്നാലും, മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിന്റെ 6.16 മുതൽ 6.18 വരെയുള്ള വകുപ്പുകളിൽ വ്യക്തമാക്കിയിട്ടുള്ള ആനുകൂല്യങ്ങൾ ഒരേസമയം നൽകേണ്ടതില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 6.18, 6.19 വകുപ്പുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു അധ്യാപകന് ഒരേസമയം ഇൻസെന്റീവുകൾക്ക് അർഹതയില്ല. അതുപോലെ, 6.17, 6.19 വകുപ്പുകളിൽ വ്യക്തമാക്കിയിട്ടുള്ള ആനുകൂല്യങ്ങൾക്ക് ഒരു അധ്യാപകന് ഒരേസമയം അർഹതയില്ല. ഇതിനർത്ഥം 1999 ഡിസംബർ 21-ാം തീയതിയിലെ ഉത്തരവിൽ വരുത്തിയ ഒരേയൊരു പരിഷ്കരണമാണിത് എന്നാണ്. ലക്ചററായി നിയമിക്കപ്പെടുന്ന സമയത്ത് പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്ക് നാല് അഡ്വാൻസ് ഇൻക്രിമെന്റുകളും എംഫിൽ ബിരുദമുള്ള ഒരു ലക്ചറർക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളും നൽകുന്നതിന്റെ ലക്ഷ്യം അവർക്കുള്ള ഉയർന്ന യോഗ്യതയ്ക്കുള്ള അംഗീകാരമാണ്, കാരണം സാധാരണയായി ഒരു ലക്ചറർ ലക്ചററായി നിയമിക്കപ്പെടാൻ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അതിനാൽ, ലക്ചററായി റിക്രൂട്ട് ചെയ്യുന്ന സമയത്ത് ഒരു വ്യക്തിക്ക് എംഫിൽ ബിരുദം ഉണ്ടെങ്കിൽ, അയാൾക്ക് അല്ലെങ്കിൽ അവൾക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്, കൂടാതെ ലക്ചററായി നിയമിക്കുന്ന സമയത്ത് ഏതെങ്കിലും ലക്ചറർക്ക് പിഎച്ച്ഡി ബിരുദം ഉണ്ടെങ്കിൽ, നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ അനുവദനീയമാണ്. സർവീസിൽ / കരിയറിൽ ഒരു ലക്ചറർ പിഎച്ച്ഡി ബിരുദം നേടുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. മറുവശത്ത്, എം.ഫിൽ ബിരുദമുള്ള ഒരു ലക്ചറർ റിക്രൂട്ട്മെന്റ് കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പിഎച്ച്ഡി ബിരുദം നേടുകയാണെങ്കിൽ ഒരു ഇൻക്രിമെന്റിന് അനുമതി ലഭിക്കും. കൂടാതെ, പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്ക് സെലക്ഷൻ ഗ്രേഡ് ലക്ചറർ / റീഡറായി സ്ഥാനക്കയറ്റം നൽകുമ്പോൾ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ട്. വാസ്തവത്തിൽ, തുടർന്നുള്ള 2001 മാർച്ച്‌29-ാം തീയതിയിലെ സംസ്ഥാന സർക്കാർ ഉത്തരവിൽ സർവീസിൽ പ്രവേശിക്കുന്ന സമയത്ത് എം.ഫിൽ ബിരുദവും പി.എച്ച്.ഡി ബിരുദവും കൈവശമുള്ള അധ്യാപകർക്ക് നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾക്ക് അർഹതയുണ്ടെന്ന് ഖണ്ഡിക 3 ആവർത്തിക്കുന്നു, ഇത് 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവിലെ 6.16 ഖണ്ഡികയ്ക്ക് തുല്യമാണ്. 6.16 മുതൽ

6.18 വരെയുള്ള ഖണ്ഡികകളിലും മുൻ സർക്കാർ ഉത്തരവിന്റെ 6.18, 6.19 ഖണ്ഡികകളിലും വ്യക്തമാക്കിയ ഇൻസെന്റീവ് ഒരേസമയം ബാധകമല്ലെന്ന് പ്രസ്തുത ഉത്തരവിന്റെ 4, 6 ഖണ്ഡികകൾ വ്യക്തമായി പ്രസ്താവിക്കുന്നു. പ്രസ്തുത ഉത്തരവിന്റെ ഏഴാം ഖണ്ഡികയിൽ പോലും 6.17, 6.19 ഖണ്ഡികകളിൽ വ്യക്തമാക്കിയിട്ടുള്ള ആനുകൂല്യങ്ങൾക്ക് അധ്യാപകന് ഒരേസമയം അർഹതയില്ലെന്ന് പറയുന്നു. 8 അത്തരമൊരു മാറ്റം മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാൻ കഴിയുമോ എന്നതാണ് പരിഗണിക്കേണ്ട അടുത്ത വശം, അതായത്,2001 മാർച്ച് 29 ലെ സർക്കാർ ഉത്തരവ്, 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിനെ പരിഷ്കരിക്കുന്ന തരത്തിൽ, റിക്രൂട്ട് മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദം നേടിയിട്ടുള്ള 1-)o എതിർകക്ഷിയെ പോലെ 2001 മാർച്ച്, 29 ന് മുമ്പ് തന്നെ സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ലക്ചറർമാർക്ക്, ബാധകമായിരിക്കും. 8.[1] രമേഷ് പ്രസാദ് വർമ്മ എന്ന കേസിൽ, പ്രകൃത്യാ, വ്യക്തത വരുത്താൻ ഉദ്ദേശിച്ചിട്ടുള്ളതോ വിശദീകരണാത്മകമോ ആയതും ഒരു നിയമത്തിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനോ വ്യക്തമായ ഒഴിവാക്കൽ തിരുത്തുന്നതിനോ ശ്രമിക്കുന്നതുമായ ഏതൊരു നിയമനിർമ്മാണവും നിയമ പ്രാബല്യമുള്ള ഉപകരണവും സാധാരണയായി മുൻകാല പ്രാബല്യത്തോടെ പ്രവർത്തിക്കും. അതിനാൽ, 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാമോ എന്ന് നിർണ്ണയിക്കാൻ പ്രസ്തുത ഉത്തരവ് വ്യക്തതയുള്ളതാണോ അതോ കാര്യമായ ഭേദഗതിയാണോ എന്ന് പരിഗണിക്കേണ്ടതുണ്ട്. 8.[2] 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിന്റെ മുൻകാലപ്രാബല്യത്തെക്കുറിച്ചുള്ള വശം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, ഈ പ്രബന്ധത്തിൽ നിന്ന് ഇനിപ്പറയുന്ന ഭാഗം, ജസ്റ്റിസ് ജി.പി. സിംഗിൻറെ പ്രിൻസിപ്പൽസ് ഓഫ് സ്റ്റാറ്റൂട്ടറി ഇന്റർപ്രെട്ടേഷൻ 11-ാം പതിപ്പ് (2008) ഒരു വ്യക്തത / പ്രഖ്യാപന / വിശദീകരണ വ്യവസ്ഥയെക്കുറിച്ച്, പരാമർശിക്കുന്നത് ഉപയോഗപ്രദമായിരിക്കാം, "മുൻകാലപ്രാബല്യത്തിനെതിരായ അനുമാനം പ്രഖ്യാപന നിയമങ്ങൾക്ക് ബാധകമല്ല. ക്രെയ്സിൽ പ്രസ്താവിച്ചതും സുപ്രീം കോടതി അംഗീകരിച്ചതും പോലെ: ആധുനിക ആവശ്യങ്ങൾക്കായി ഒരു പ്രഖ്യാപന നിയമം പൊതു നിയമത്തെക്കുറിച്ചോ ഏതെങ്കിലും നിയമത്തിന്റെ അർത്ഥത്തെക്കുറിച്ചോ ഫലത്തെക്കുറിച്ചോ നിലവിലുള്ള സംശയങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു നിയമമായി നിർവചിക്കാം. അത്തരം പ്രവൃത്തികൾ സാധാരണയായി മുൻകാല പ്രാബല്യമുള്ളതായി കണക്കാക്കപ്പെടുന്നു. [...] ഒരു വിശദീകരണ നിയമം സാധാരണയായി ഒരു പ്രകടമായ ഒഴിവാക്കൽ നികത്തുന്നതിനോ, മുൻ നിയമത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനോ പാസാക്കുന്നു. ഒരു നിയമം മുൻ നിയമത്തിന്റെ തിരുത്തലോ അല്ലെങ്കിൽ കേവലം പ്രഖ്യാപനമാണെങ്കിൽ മുമ്പത്തെ നിയമം, മുൻകാല പ്രാബല്യമുള്ളതായാണ് പൊതുവെ ഉദ്ദേശിക്കുന്നത്. ഭാഷ 'എല്ലായ്‌ പ്പോഴും ഉദ്ദേശിച്ചിട്ടുള്ളതായി കണക്കാക്കും' അല്ലെങ്കിൽ 'ഒരിക്കലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് കരുതപ്പെടും' എന്നത് പ്രഖ്യാപനപരവും, സാധാരണ വാക്കുകളാൽ മുൻകാല പ്രാബല്യമുള്ളതാണ്‌. വ്യക്തമായ വാക്കുകളുടെ അഭാവത്തിൽ ഭേദഗതി നിയമം പ്രഖ്യാപനമാണ്, ഭേദഗതി വരുത്തിയ വ്യവസ്ഥ വ്യക്തവും അവ്യക്തവുമാകുമ്പോൾ അത് അങ്ങനെ വ്യാഖ്യാനിക്കപ്പെടുമായിരുന്നില്ല. പ്രിൻസിപ്പൽ ആക്ടിന്റെ ഒരു വ്യവസ്ഥയുടെ അർത്ഥം വ്യക്തമാക്കുന്നതിന് ഒരു ഭേദഗതി നിയമം പൂർണ്ണമായും വ്യക്തമാക്കുന്ന തരത്തിലുള്ള ഒന്നായേക്കാം. ഇത്തരത്തിലുള്ള ഒരു വ്യക്തത വരുത്തുന്ന ഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടാകും, അതിനാൽ, ഭരണഘടന പ്രാബല്യത്തിൽ വരുമ്പോൾ പ്രിൻസിപ്പൽ ആക്ട് നിലവിലുള്ള നിയമമാണെങ്കിൽ, ഭേദഗതി നിയമവും നിലവിലുള്ള നിയമത്തിന്റെ ഭാഗമാകും. [ഞങ്ങൾ ഊന്നൽ നൽകി ] 8.[3] ഈ കോടതി ഇൻകം ടാക്സ് കമ്മീഷണർ, ബോംബെ വേഴ്സസ് പോഡാർ സിമന്റ് പ്രൈവറ്റ് ലിമിറ്റഡ്, (1997) 226 ഐടിആർ 625 (എസ്. സി. ) എന്ന കേസിൽ, ഭേദഗതി അതിന്റെ സ്വഭാവത്തിൽ വ്യക്തമാക്കുന്ന തരത്തിലുള്ള ഒന്നാണോ അതോ കാതലായതാണോ, അതിന് മുൻകാല പ്രാബല്യം ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെയുള്ള പ്രശ്നങ്ങൾ തീരുമാനിക്കുമ്പോൾ ഒരു ഭേദഗതിയോ പരിഷ്കരണമോ വരുത്താനുണ്ടായ സാഹചര്യങ്ങളും അതിന്റെ അനന്തരഫലങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 8.[4] അലൈഡ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ്. കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, ഡൽഹി, (1997) 224 ഐടിആർ 677 (എസ്. സി.) എന്ന കേസിൽ, പാർലമെന്റ് പാസാക്കിയ ഒരു വ്യവസ്ഥയിൽ നിന്ന് ചില അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടായതായി ഈ കോടതി കണ്ടെത്തി. അതിൽ വ്യക്തമായ ഒരു ഒഴിവാക്കൽ ഉണ്ടായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിനായി, ഒരു ഭേദഗതിയിലൂടെ ഒരു വ്യവസ്ഥ അവതരിപ്പിക്കാൻ ശ്രമിച്ചു. നിയമത്തിന്റെ വ്യക്തമായ ലക്ഷ്യത്തെയും ഉദ്ദേശ്യത്തെയും പരാജയപ്പെടുത്തിയാൽ അക്ഷരാർത്ഥത്തിലുള്ള നിർമ്മാണം ഒഴിവാക്കാൻ ബാധ്യസ്ഥമാണെന്ന് കോടതി നിരീക്ഷിച്ചു. ഭേദഗതി പ്രസക്തമായ വ്യവസ്ഥയിലേക്ക് മുൻകാലാടിസ്ഥാനത്തിൽ വായിച്ചില്ലെങ്കിൽ, പ്രസ്തുത വ്യവസ്ഥ യുക്തിസഹമായി വ്യാഖ്യാനിക്കുക അസാധ്യമാണെന്ന് ഈ കോടതി നിരീക്ഷിച്ചു. വ്യവസ്ഥയിൽ വ്യക്തമായ ഒരു ഒഴിവാക്കൽ ഉണ്ടായതിനാൽ, നിയമം മുൻകാല പ്രാബല്യത്തോടെ വ്യക്തമാക്കുന്ന / പ്രഖ്യാപിക്കുന്ന ഒരു ഭേദഗതി ആവശ്യമാണ്.

9. ഒരു വ്യക്തത വരുത്താനുള്ള വ്യവസ്ഥ മുൻകാല പ്രാബല്യത്തിൽ ബാധകമാക്കാമെന്ന നിയമത്തിന്റെ നിർദ്ദേശം വളരെ സുസ്ഥാപിതമാണ്, അതേ രീതിയിൽ വിധികളെ പരാമർശിച്ചുകൊണ്ട് ഈ വിധിന്യായത്തെ ഭാരപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, ഒരു നിയമത്തിൽ, വ്യക്തമാക്കുന്നതിന്റെ / വിശദീകരണത്തിന്റെ പങ്കിനെക്കുറിച്ചും അത് എങ്ങനെ തിരിച്ചറിയാമെന്നും ഭേദഗതിയിൽ നിന്ന് ഗണ്യമായി വേർതിരിച്ചറിയാമെന്നും വിശദീകരിക്കേണ്ടത് ആവശ്യമാണ്. 9.[1] ഒരു വ്യക്തമാക്കൽ / വിശദീകരണം യഥാർത്ഥ വ്യവസ്ഥയുടെ വ്യാപ്തി വികസിപ്പിക്കുകയോ മാറ്റുകയോ ചെയ്യരുത്, ബിഹ്ത കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കെയിൻ മാർക്കറ്റിംഗ് യൂണിയൻ ലിമിറ്റഡ് വേഴ്‌ സസ് ബാങ്ക് ഓഫ് ബീഹാർ, എ.ഐ.ആർ 1967 എസ്.സി 389 എന്നതിലൂടെ,ഒരു വ്യവസ്ഥയെ ഒരു "വ്യക്തമാക്കൽ" അല്ലെങ്കിൽ "വിശദീകരണം" എന്ന് വിശേഷിപ്പിക്കുന്നത് അതിന്റെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും നിർണ്ണയിക്കുന്നില്ല. ഇതേ സംബന്ധിച്ച്, ഈ കോടതി വെർച്വൽ സോഫ്റ്റ് സിസ്റ്റംസ് ലിമിറ്റഡ് വേഴ്‌ സസ് ആദായനികുതി കമ്മീഷണർ, ഡൽഹി, (2007) 289 ഐടിആർ 83 (എസ്. സി,) ഇങ്ങനെ നിരീക്ഷിച്ചു: "ഭേദഗതി പ്രഖ്യാപനപരമോ വ്യക്തതയുള്ളതോ ആണെന്ന ഒരു പ്രസ്താവന നിയമത്തിൽ അടങ്ങിയിട്ടുണ്ടെങ്കിലും, അത് വിഷയത്തിന്റെ അവസാനമല്ല. നിയമത്തിലെ പ്രസ്തുത പ്രസ്താവനയ്ക്ക് വിധേയമാണെന്ന് കോടതി സ്വയം കണക്കാക്കില്ല, മറിച്ച് ഭേദഗതിയുടെ സ്വഭാവം വിശകലനം ചെയ്യുകയും തുടർന്ന് ഇത് യഥാർത്ഥത്തിൽ ഒരു വ്യക്തത വരുത്തുന്നതിനുള്ള അല്ലെങ്കിൽ പ്രഖ്യാപന വ്യവസ്ഥയാണോ അതോ നിയമം മാറ്റാൻ ഉദ്ദേശിച്ചുള്ളതും ഭാവി കാലഘട്ടങ്ങൾക്ക് ബാധകവുമായ ഒരു ഭേദഗതിയാണോ എന്ന് നിഗമനം ചെയ്യുകയും ചെയ്യും. യൂണിയൻ ഓഫ് ഇന്ത്യ വേഴ്‌ സസ് മാർട്ടിൻ ലോട്ടറി ഏജൻസിസ് ലിമിറ്റഡ്, (2009) 12 എസ്. സി, 209 എന്നതിൽ നിയമത്തിന്റെ ഈ നിലപാടും സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട്, നികുതി എന്ന ഒരു പുതിയ ആശയം അവതരിപ്പിക്കുമ്പോൾ, അത് വ്യക്തത വരുത്തുന്നതിനുള്ളതോ പ്രഖ്യാപനപരമോ ആണെന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ നിലവിലുള്ള ഒരു വ്യവസ്ഥയ്ക്ക് വിശദീകരണമായി അത്തരമൊരു നികുതി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മുൻകാല പ്രാബല്യത്തിൽ ബാധകമാക്കാമെന്നും അതിൽ പ്രസ്താവിച്ചു. വിശദീകരണം അവതരിപ്പിക്കുന്നതിന് മുമ്പ് നിയമത്തിൽ അവ്യക്തത ഇല്ലാത്തിടത്തോളം ഒരു വിശദീകരണം "സംശയ നിവാരണത്തിനായി" എന്ന പ്രയോഗത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും, വിശദീകരണം വ്യക്തത മാത്രമാണെന്ന് പറഞ്ഞ് മുൻകാല പ്രാബല്യത്തോടെ പ്രയോഗിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

9.2. മേൽപ്പറഞ്ഞ അധികാരികളിൽ നിന്ന്, ഇനിപ്പറയുന്ന തത്ത്വങ്ങൾ ഉരുത്തിരിയുന്നു: i ഒരു നിയമം, തിരുത്തൽ അല്ലെങ്കിൽ മുമ്പത്തെ നിയമത്തിന്റെ വ്യക്തത മാത്രമാണെങ്കിൽ, അതിന്റെ മുൻകാല പ്രാബല്യം അനുവദിക്കാം. ii തുടർന്നുള്ള ഒരു ഉത്തരവ് / വ്യവസ്ഥ / ഭേദഗതി മുമ്പത്തെ നിയമത്തിന്റെ വ്യക്തതയായി പരിഗണിക്കുന്നതിന്, ഭേദഗതിക്കു മുൻപുള്ള നിയമം അസ്‌ പഷ്ടമോ അവ്യക്തമോ ആകണം. ഒരു ഭേദഗതി വായിക്കാതെ ഒരു വ്യവസ്ഥ യുക്തിസഹമായി വ്യാഖ്യാനിക്കുന്നത് അസാധ്യമാകുമ്പോഴാണ്, ഭേദഗതി മുൻ നിയമത്തിന്റെ വിശദീകരണമോ പ്രഖ്യാപനമോ ആയി കണക്കാക്കുകയും അതിനാൽ തന്നെ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കുകയും ചെയ്യുന്നത്. iii) ഒരു വ്യക്തമാക്കൽ/ വിശദീകരണം യഥാർത്ഥ വ്യവസ്ഥയുടെ വ്യാപ്തി വികസിപ്പിക്കുകയോ മാറ്റുകയോ ചെയ്യരുത്. iv) വെറുതേ ഒരു വ്യവസ്ഥയെ വ്യക്തമാക്കൽ / വിശദീകരണം എന്ന് പ്രസ്താവിച്ചതുകൊണ്ടു മാത്രം, കോടതി, നിയമത്തിലെ പ്രസ്തുത പ്രസ്താവന മൂലം ബാധ്യസ്ഥനാവില്ല, മറിച്ച് ഭേദഗതിയുടെ സ്വഭാവം വിശകലനം ചെയ്യുകയും അത് വാസ്തവത്തിൽ ഒരു വ്യക്തത വരുത്തുന്നതിനുള്ള അല്ലെങ്കിൽ പ്രഖ്യാപന വ്യവസ്ഥയാണോ, അതോ നിയമത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ളതും ഭാവിയിൽ ബാധകവുമായ ഒരു ഭേദഗതിയാണോ എന്ന് നിഗമനം ചെയ്യുകയും വേണം.

10. ഇവിടെ ചർച്ച ചെയ്തിരിക്കുന്ന നിയമം നിലവിലെ കേസിന്റെ വസ്തുതകൾക്ക് ബാധകമാക്കിക്കൊണ്ട്, തുടർന്നുണ്ടായിട്ടുള്ള 2001 മാർച്ച്‌ 29-ാം തീയതിയിലെ സർക്കാർ ഉത്തരവ് ഒരു വിശദീകരണമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാം. പ്രസ്തുത ഉത്തരവ്, പിഎച്ച്ഡി ബിരുദം നേടുന്നതിനുള്ള അഡ്വാൻസ് ഇൻക്രിമെന്റിന്റെ സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയില്ല എന്നുള്ള പരിധി വരെ, 1999 ഡിസംബർ 21 ലെ സർക്കാർ ഉത്തരവിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഒരു വ്യക്തത ഒരു കക്ഷിയെ അപ്രതീക്ഷിത ഭാരം പേറുന്നതിനോ ഏതെങ്കിലും കക്ഷിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യം പിൻവലിക്കുന്നതിനോ കാരണമാകരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, 2001 മാർച്ച്‌ 29 ലെ സർക്കാർ ഉത്തരവ്, സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് അഡ്വാൻസ് ഇൻക്രിമെന്റിനുള്ള ലക്ചറർമാരുടെ യോഗ്യത റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദം ഇല്ലാത്തവർക്കും പിന്നീട് അത് നേടുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 10.[1] തർക്കത്തിലിരിക്കുന്ന ഇൻസെന്റീവിന്റെ ഉദ്ദേശ്യം രണ്ടാണെന്ന് തോന്നുന്നു: ഒന്നാമതായി ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുക. രണ്ടാമതായി, ഉയർന്ന യോഗ്യതയുള്ള വ്യക്തികളെ അധ്യാപന തൊഴിലിൽ നിലനിർത്തുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളിൽ ആദ്യത്തേത് നേടുന്നതിന്, 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിലെ 6.16-ാം വകുപ്പ് റിക്രൂട്ട്മെന്റിൽ ലഭിക്കുന്ന വർദ്ധനവ് വ്യവസ്ഥ ചെയ്തു. മേൽപ്പറഞ്ഞ ഉദ്ദേശ്യങ്ങളിൽ രണ്ടാമത്തേത് നേടുന്നതിന്, അതിന്റെ 6.19-ാം വകുപ്പ് സെലക്ഷൻ ഗ്രേഡിൽ പ്ലേസ്മെന്റ് സമയത്ത് ഉണ്ടാകുന്നതായ ഇൻസെന്റീവുകൾ നൽകുന്നു. അതിനാൽ, 1999 ഡിസംബർ 21-ാം തീയതിയിലെ ഉത്തരവ് പുറപ്പെടുവിക്കുമ്പോളുള്ള സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശ്യം 6.16, 6.19 വകുപ്പുകൾ പ്രകാരമുള്ള ഇൻസെന്റീവുകൾക്ക് ഒരു ലക്ചറർക്ക് ഒരേസമയം അർഹതയില്ലെന്നതാണെന്ന് പറയാൻ കഴിയില്ല.

10.2. കൂടാതെ, ഇവിടെ അവതരിപ്പിച്ച പട്ടിക താരതമ്യം ചെയ്തതിൽ നിന്ന് വ്യക്തമാകുന്നതുപോലെ, റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ബിരുദമുള്ള ഒരു ലക്ചറർക്ക് അനുകൂലമായി ലഭിക്കുന്ന അഡ്വാൻസ് ഇൻക്രിമെന്റുകളുടെ എണ്ണം 2001 മാർച്ച് 29 ലെ സർക്കാർ ഉത്തരവിലൂടെ ആറിൽ നിന്ന് നാലാക്കി കുറച്ചു. അതിനാൽ, പ്രസ്തുത ഉത്തരവിന്റെ മുൻകാല പ്രാബല്യത്തിന് അനുമതി നൽകുന്നത് റിക്രൂട്ട്മെന്റ് സമയത്ത് പിഎച്ച്ഡി ഉള്ളവരും 2001 മാർച്ച് 29 ന് മുമ്പ് സെലക്ഷൻ ഗ്രേഡിൽ നിയമിക്കപ്പെട്ടവരുമായ ലക്ചറർമാരുടെ നിക്ഷിപ്ത അവകാശങ്ങൾ, നാല് പ്ലസ് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളാക്കി പിൻവലിക്കുന്നതിന് കാരണമാകും. കൂടാതെ, തുടർന്നുള്ള സർക്കാർ ഉത്തരവിനെ ഒരു വ്യക്തമാക്കൽ / വിശദീകരണം എന്ന് വിശേഷിപ്പിക്കുന്നതിനാലോ അല്ലെങ്കിൽ ഇക്കാര്യത്തിൽ ആവശ്യപ്പെട്ട വിശദീകരണത്തെത്തുടർന്ന് പുറപ്പെടുവിച്ചതായി പറയുമ്പോഴോ, പ്രസ്തുത ഉത്തരവ് വിശദീകരണം ആണെന്ന് അംഗീകരിക്കാൻ കോടതി ബാധ്യസ്ഥരല്ല. തുടർന്നുള്ള 2001 മാർച്ച് 29-ാം തീയതിയിലെ സർക്കാർ ഉത്തരവിന്റെ യഥാർത്ഥ സ്വഭാവവും ഉദ്ദേശ്യവും വിശകലനം ചെയ്തത് വഴി, ഇത് കേവലം വ്യക്തത വരുത്തുന്നതിനുള്ളതല്ലെന്നും, മറിച്ച് ഒരു പ്രത്യേക വിഭാഗം ലക്ചറർമാർക്ക് അനുകൂലമായി രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളുടെ ആനുകൂല്യം പിൻവലിക്കാൻ ശ്രമിക്കുന്ന ഒരു ഗണ്യമായ ഭേദഗതിയാണെന്നും ഞങ്ങൾ കരുതുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന പദ്ധതി പ്രകാരം ആനുകൂല്യം പിൻവലിക്കൽ ഉദ്ദേശിച്ചിരുന്നില്ല. അതിനാൽ, അത്തരമൊരു ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ കഴിയില്ല.

11. മുകളിൽ പറഞ്ഞ കാരണങ്ങളാൽ, 2001 മാർച്ച് 29 ന് മുമ്പ് സെലക്ഷൻ ഗ്രേഡിൽ ഉൾപ്പെടുത്തിയ 1-)o എതിർകക്ഷിയെ പോലുള്ള ലക്ചറർമാർക്ക്‌ 1999 ഡിസംബർ 21-ാം തീയതിയിലെ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. 12 ഈ അപ്പീൽ തള്ളുകയാണ്. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും യഥാക്രമം 2015 ഒക്ടോബർ 13, 2016 ഓഗസ്റ്റ് 10 എന്നീ തീയതികളിലെ വിധികൾ സ്ഥിരീകരിക്കുന്നു. കക്ഷികൾ അവരവരുടെ ചെലവുകൾ വഹിക്കണം ............................ J. [കെ.എം. ജോസഫ്] .............. J. [ബി.വി. നാഗരത്ന] ന്യൂഡൽഹി; 2023 മെയ് 16-)o തീയതി ബാധ്യതാ നിരാകരണം: പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയിൽ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം. അത് എല്ലാ ആവശ്യങ്ങൾക്കും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്. Translated by: Annet Silvia Aruja, Translator (Hr. Gr) Head Translator.